ആണുങ്ങള്‍ കരയാന്‍ പാടില്ലേ? അഞ്ജുവിന്റെ വേദനകള്‍ ഞാന്‍ കണ്ടിട്ടുണ്ട്; കരഞ്ഞത് എന്തിനെന്ന് ആദിത്യ

കഴിഞ്ഞ ദിവസമായിരുന്നു ഗായിക അഞ്ജു ജോസഫിന്റെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. രജിസ്റ്റര്‍ വിവാഹമായിരുന്നു അഞ്ജുവിന്റേയും ആദിത്യയുടേയും. പിന്നാലെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു. റിസപ്ഷനില്‍ വച്ച് അഞ്ജുവും ആദിത്യയും ചേര്‍ന്ന് പാട്ട് പാടുകയും ചെയ്തിരുന്നു.

പാട്ട് പാടുന്നതിനിടെ ആദിത്യ കരഞ്ഞത് വൈറലായിരുന്നു. പിന്നാലെ ആദിത്യയെ കളിയാക്കിയും ചിലര്‍ എത്തിയിരുന്നു. ആണായിട്ട് കരയുന്നത് എന്തിനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഇപ്പോഴിതാ ആദിത്യയുടെ കരച്ചിലിനെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജുവും ആദിത്യയും. വിവാഹ ശേഷം ലെറ്റ്‌സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

Anju Joseph

അതില്‍ നമ്മള്‍ ഒന്ന് ചേര്‍ന്നിടും എന്ന വരി പാടവെയാണ് ആദിത്യ കരയുന്നത്. താന്‍ ഇമോഷണല്‍ ആയൊരാളാണെന്നാണ് ആദിത്യ പറയുന്നത്. പുരുഷന്മാര്‍ കരയാന്‍ പാടില്ല എന്നാണ് പറയുക. പക്ഷെ എനിക്ക് ഇമോഷണ്‍സ് കാണിക്കുന്നതാണ് ഇഷ്ടം. കരച്ചില്‍ ആണെങ്കില്‍ ആരോഗ്യപരമായിട്ടുള്ള ദേഷ്യം ആണെങ്കിലും. അത് കാണിക്കണം എന്ന് തന്നെ ചിന്തിക്കുന്ന ആളാണ് ഞാന്‍ എന്നായിരുന്നു അഞ്ജുവിന്റെ പ്രതികരണം.

ആണ്‍കുട്ടികള്‍ കരയില്ല എന്ന സ്റ്റിഗ്മ ഒക്കെ ബ്രേക്ക് ചെയ്യാനായി. ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും കരയാന്‍ തോന്നിയാല്‍ കരയണം എന്നും അഞ്ജു പറയുന്നുണ്ട്. അതേസമയം, എന്തുകൊണ്ട് കരയുന്നുവെന്നതും പ്രധാനമാണെന്നും ആദിത്യ പറയുന്നുണ്ട്. 25 വയസ് കഴിഞ്ഞ ശേഷം താന്‍ പാട്ടുകളുടെ വരികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹിന്ദി പാട്ടാണെങ്കിലും തെലുഗു പാട്ടാണെങ്കിലും വരികള്‍ വായിച്ച് മനസിലാക്കും. എന്നാലേ എനിക്ക് ആ പാട്ടുമായി പൂര്‍ണമായും കണക്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നാണ് ആദിത്യ പറയുന്നത്.

ഒരുനാള്‍ കിനാവ് പൂത്തിടും, അതില്‍ നമ്മള്‍ ഒന്ന് ചേര്‍ന്നിടും എന്ന വരിയിലെത്തിയപ്പോഴാണ് താന്‍ കരഞ്ഞതെന്നാണ് ആദിത്യ പറയുന്നത്. ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ഞങ്ങള്‍ നേരത്തെ തന്നെ പറഞ്ഞു, മാതാപിതാക്കളും ബന്ധുക്കളുെമാക്കെ ഒരുമിച്ചു വന്നാല്‍ മാത്രമേ കല്യാണം നടക്കൂവെന്ന്. ഒരുപാട് ബുദ്ധിമുട്ടി. കുറച്ച് പേര്‍ കൂടെ നിന്നു. ആ ബുദ്ധിമുട്ടുകളൊക്കെ എനിക്ക് അപ്പോള്‍ ഓര്‍മ്മ വന്നു. സന്തോഷം കൊണ്ടാണ് കരഞ്ഞത്. ഒന്നിരുന്ന് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോഴും വീണ്ടും കരഞ്ഞുവെന്നാണ് താരം പറയുന്നത്.

Anju Joseph

ആണുങ്ങള്‍ കരയുന്നതില്‍ മോശമൊന്നുമില്ല. എന്തുകൊണ്ട് കരയുന്നില്ല എന്നേയുള്ളു. പിന്നെ ഇവള്‍ ഒരുപാട് ഇമോഷണല്‍ സൈക്കിളിലൂടെ കടന്നു പോയതാണെന്നും എനിക്കറിയാം. അതും ഞാന്‍ ഓര്‍ത്തായിരുന്നു. അത്ര സന്തോഷത്തോടെയാണ് അവള്‍ നിന്നിരുന്നത്. എന്നേക്കാളും നൂറിരട്ടി എക്‌സൈറ്റ്‌മെന്റിലായിരുന്നു ഇവള്‍ എന്നും ആദിത്യ പറയുന്നു. വളരെ ഹാപ്പിയായിട്ടാണ് ഞാന്‍ കല്യാണം കഴിച്ചതെന്നാണ് അഞ്ജു പറയുന്നത്.

സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. സംഗീത വേദികളിലെ മിന്നും താരമായ അഞ്ജു സോഷ്യല്‍ മീഡിയയിലും സജീവാണ്. താരത്തിന്റെ വീഡിയോകള്‍ വൈറലായി മാറിയിരുന്നു. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. വലിയൊരു ഹാര്‍ട്ട് ബ്രേക്ക് ഉണ്ടായെന്നു കരുതി ഒന്നും അവസാനിക്കുന്നില്ലെന്നാണ് തന്റെ വിവാഹത്തെക്കുറിച്ച് അഞ്ജു പറയുന്നത്.

More from Filmibeat

Read more about: anju joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X