ആണുങ്ങളെ പറയിപ്പിക്കാന്‍! ആ മീശയും വച്ച് കരയാതെടോ; ആദിത്യന് കളിയാക്കല്‍; മറുപടിയുമായി അഞ്ജു
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഞ്ജു ജോസഫ്. സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിലൂടെയാണ് അഞ്ജുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഞ്ജു. താരത്തിന്റെ പാട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അഞ്ജു.
കഴിഞ്ഞ ദിവസമാണ് അഞ്ജു വിവാഹിതയായത്. ആദിത്യന്‍ പരമേശ്വരന്‍ ആണ് അഞ്ജുവിന്റെ ഭര്‍ത്താവ്. നവംബര്‍ 28 നായിരുന്നു ഇരുവരുടേയും രജിസ്റ്റര്‍ വിവാഹം നടന്നത്. പിന്നാലെ ഇന്നലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി റിസപ്ഷനും നടത്തി. താരം തന്നെയാണ് വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

റിസപ്ഷനില്‍ നിന്നുള്ള വീഡിയോകള്‍ വൈറലായി മാറുകയാണ്. അഞ്ജുവും കൂട്ടുകാരും ചേര്‍ന്നുള്ള ഡാന്‍സ് വൈറലായി മാറിയിട്ടുണ്ട്. ഇതിനിടെ അഞ്ജുവും ആദിത്യനും ചേര്‍ന്ന് പാട്ടു പാടുന്ന വീഡിയോയും വൈറലാകുന്നത്. പാട്ടു പാടുന്നതിനിടെ ആദിത്യന്‍ കരയുന്നുണ്ട്. ഈ വീഡിയോയും വൈറലായി മാറുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. കരഞ്ഞതിന് ആദിത്യനെ കളിയാക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം.
''ആണുങ്ങളുടെ വില കളയും, അവനു കുറച്ച് കുപ്പി പാല് കൊടുക്ക്, കരഞ്ഞോ മുത്തേ ഇനി ജീവിതകാലം മുഴുവന്‍ കരയാന്‍ ഉള്ളതാണ്, യ്യോ ച്ചിച്ചി വാവ, പറ്റിയ ചെക്കന്‍. രണ്ടാള്‍ക്കും ഇടയ്ക്ക് ഇടയ്ക്ക് കരയാം, എന്ത് ഊളയാടാ നീ, ഇജ്ജാതി നടന്‍, എടാ നീ മീശ വച്ച് ഇങ്ങനെ കരയല്ലേ, ഒരു ഗ്യാസ് മിട്ടായും പീപ്പിയും മേടിച്ചു കൊടുത്തു അവനെ ആശ്വസിപ്പിച്ചു വിട്ടേ. വെറുതെ പാവത്തിനെ വേദനിപ്പിച്ചു..'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസ കമന്റുകള്‍.
അതേസമയം ആദിത്യന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ''ചില സന്ദര്‍ഭങ്ങളില്‍ മിഴികള്‍ അറിയാതെ നനയുന്നത് മനസില്‍ നിറഞ്ഞു നിന്നിരുന്ന ദുഃഖങ്ങളില്‍ നിന്നും പെട്ടെന്ന് ഒര് സന്തോഷത്തിന്റെ ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ നിഷ്‌കളങ്കര്‍ ആയ ചില മനുഷ്യരുടെ കണ്ണുകള്‍ നിറയും. അത്രയേ ഈ സഹോദരനും സംഭവിച്ചുള്ളൂ, ഇവര്‍ അഭിമുഖങ്ങളില്‍ കരയുന്നത് കണ്ടിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ വിജയിച്ചിരിക്കുന്നു, അഞ്ജു ചേച്ചി തന്റെ മുത്തിനെ കണ്ടെത്തി. അവന്‍ തന്റെ റാണിയേയും'' എന്നിങ്ങനെയാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

ഇപ്പോഴിതാ ആദിത്യനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അഞ്ജു ജോസഫ്. ''എന്റെ ആമസോണ്‍ ഗ്രീന്‍ ഫോറസ്റ്റിനെ വിവാഹം കഴിച്ചിരിക്കുന്നു. കുടുംബത്തിനും കുടുംബമായ സുഹൃത്തുക്കളോടുമൊപ്പമുള്ള രസകരമായൊരു ദിവസം. എല്ലാവരും നന്ദി പറയുന്നു. ലവ് യു ഓള്‍.'' എന്നാണ് അഞ്ജുവിന്റെ കുറിപ്പ്. നേരത്തെ തന്റെ വരനെ അവഹേളിച്ചവര്‍ക്കുള്ള അഞ്ജുവിന്റെ മറുപടിയാണ് ഈ പോസ്‌റ്റെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തല്‍.
പോസ്റ്റിന് കമന്റുമായി താരങ്ങളും എത്തുന്നുണ്ട്. ഒരു കല്യാണഫോട്ടോ കണ്ട് ഇത്രത്തോളം സന്തോഷം മുമ്പൊരിക്കലും തോന്നിയിട്ടില്ലെന്നാണ് അശ്വതി ശ്രീകാന്ത് കമന്റ് ചെയ്യുന്നത്. ഇന്നലെ മുതല്‍ ഫീഡില്‍ വന്നതില്‍ ഏറ്റവും സന്തോഷം നിറഞ്ഞ അപ്‌ഡേറ്റ് എന്നാണ് സംഗീത ജനാര്‍ധനന്‍ കുറിച്ചത്.


Click it and Unblock the Notifications











