ഇതാര് സണ്ണി ലിയോണോ? ഉള്ള ബഹുമാനം കളഞ്ഞു! എസ്‌കോര്‍ട്ട് ഗേളിന്റെ വേഷം; അഞ്ജുവിന് സൈബര്‍ ആക്രമണം

മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ് അഞ്ജു കുര്യന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഞ്ജു കുര്യന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അഞ്ജുവിന്റെ ഫോട്ടോഷൂട്ടുകള്‍ക്കും ആരാധകരുണ്ട്. ഇപ്പോഴിതാ അഞ്ജു കുര്യന്‍ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്.

ഗ്ലാമറസായാണ് വീഡിയോയില്‍ അഞ്ജു എത്തിയിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ അഞ്ജു ധരിച്ചിരിക്കുന്നത്. താരം തന്നെ പങ്കുവച്ച വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വീഡിയോയിലെ അഞ്ജുവിന്റെ വസ്ത്രവും ലുക്കുമെല്ലാം കലക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ താരത്തിനെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.

Anju Kurian

ഗ്ലാമറസായി വസ്ത്രം ധരിച്ചതിന് അഞ്ജുവിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അഞ്ജുവിന് സണ്ണി ലിയോണിയേയും നോറ ഫത്തേഹിയേയും പോലെ മനോഹരമായ ശരീരമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ സിനിമയില്ലാത്തിനാലാണ് ഇത്തരം വേഷം ധരിച്ചെത്തുന്നതെന്നാണ് മറ്റ് ചിലര്‍ വിമര്‍ശിക്കുന്നത്.

നിങ്ങള്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന ആളല്ലെന്നാണ് കരുതിയത്. പക്ഷെ എല്ലാ നടിമാരും ഒരുപോലെയാണെന്ന് നിങ്ങള്‍ തെളിയിച്ചു. നിങ്ങളുടെ ക്യൂട്ട്‌നെസ് ആളുകള്‍ക്ക് ഇഷ്ടം, അല്ലാതെ ഗ്ലാമറല്ല. കുറച്ച് ബഹുമാനം ഉണ്ടായിരുന്നു, അതു പോയി. സിനിമ കുറഞ്ഞു, നടക്കട്ടെ. ആരാധകരുടെ ഉറക്കം കെടുത്തരുത് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ മറ്റ് ചിലരുടെ കമന്റുകള്‍. കേട്ടാലറയ്ക്കുന്ന അശ്ലീല കമന്റുകള്‍ പങ്കുവെക്കുന്നവരുമുണ്ട്.

പിന്നാലെ ഇപ്പോഴിതാ അഞ്ജു പങ്കുവച്ച ചിത്രങ്ങളും വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വീഡിയോയിലേത് പോലെ തന്നെ ഫോട്ടോകള്‍ക്കും മോശം കമന്റുമായി എത്തുന്നവരുണ്ട്. എന്തുപ്പറ്റി നിങ്ങള്‍ക്ക്, ഇതുവരെ നല്ലതായിരുന്നല്ലോ? സത്യം പറയാലോ അനക്ക് ഇതൊന്നും ചേരൂല അഞ്ജൂ, ഇത് ആര്‍ട്ടിസ്‌റ്റേതല്ല എസ്‌കോര്‍ട്ട് ഗേളിന്റെ വസ്ത്രമാണ്, ക്യൂട്ട്‌നെസിലേക്ക് തിരികെ വരൂ എന്നൊക്കയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍.

Anju Kurian

എന്നാല്‍ കമന്റുഖളോടൊന്നും അഞ്ജു ഇതുവരേയും പ്രതികരിച്ചിട്ടില്ല. നടിയും മോഡലുമായ അഞ്ജു സിനിമയിലെത്തുന്നത് നേരത്തിലൂടെയാണ്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍, മേപ്പടിയാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. എബ്രഹാം ഓസ്ലര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് അഞ്ജു. സോഷ്യല്‍ മീഡിയയിലും അഞ്ജുവിന് ധാരാളം ആരാധകരുണ്ട്. 2.8 മില്യണ്‍ ഫോളോവേഴ്‌സാണ് അഞ്ജുവിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്.

More from Filmibeat

Read more about: anju kurian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X