For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവിധായകന്‍ എന്നെ വല വീശിപ്പിടിക്കാന്‍ നോക്കുന്നു! സംഭവം അറിഞ്ഞ ഞാന്‍ കുറേ കരഞ്ഞു

  |

  താരങ്ങളെ സംബന്ധിച്ച് ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്ത ഒന്നാണ് ഗോസിപ്പുകള്‍. പണ്ടത്തെ കാലത്തും ഇന്നുമെല്ലാം ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. പ്രണയം മുതല്‍ വിവാഹ മോചനം വരെയും എന്തിനേറെ പറയുന്നു മരണം വരെ ഗോസിപ്പ് കോളങ്ങളില്‍ എത്തിപ്പെടാറുണ്ട്.

  Also Read: ജൂനിയർ നയൻതാര ആയിരുന്നെന്ന് മുക്ത; 32 ആയല്ലേ ഉള്ളൂ, ചെറുപ്പമാണെന്ന് റിമി; മുക്തയുടെ പിറന്നാളാഘോഷം

  അങ്ങനെ തന്റെ മരണ വാര്‍ത്ത വായിക്കേണ്ടി വന്ന ഒരുപാട് താരങ്ങള്‍ മലയാള സിനിമയില്‍ തന്നെയുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും തന്റെ മരണ വാര്‍ത്തയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി അഞ്ജു പ്രഭാകര്‍. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയതായിരുന്നു അഞ്ജു.

  Anju Prabhakar

  ചേച്ചിയെക്കുറിച്ചൊരു വാര്‍ത്ത കേട്ടിരുന്നുവെന്ന അവതാരകയായ സ്വാസികയുടെ ചോദ്യത്തിന് ഞാന്‍ മരിച്ചു പോയി എന്നല്ലേ? എന്നായിരുന്നു അഞ്ജു നല്‍കിയ മറുപടി. അത് ഞാന്‍ സീരിയസായി കണ്ടിട്ടില്ല. കണ്ടപ്പോല്‍ ഓ റിയലീ എന്നാണ് തോന്നിയതെന്നും അഞ്ജു പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ വാര്‍ത്ത വരുന്നതെന്നതിനും അഞ്ജു മറുപടി പറയുന്നുണ്ട്.

  സിനിമയില്‍ നിന്നും പുറത്ത് പോയി, ഇപ്പോള്‍ റീ എന്‍ട്രി ചെയ്തു. പുറത്ത് പോയപ്പോള്‍ അവര്‍ക്ക് പറയാന്‍ ഒന്നുമില്ല, അബ്രോഡിലുണ്ട് അവിടെയുണ്ട് ഇവിടെയുണ്ട് എന്നൊന്നും. അതിനാല്‍ നേരെ ചത്തു എന്ന് പറയുകയാണെന്നാണ് അഞ്ജു പറയുന്നത്. വാര്‍ത്ത കണ്ട് മാധ്യമപ്രവര്‍ത്തകരെ വിളിച്ചിരുന്നുവോ എന്നായിരുന്നു സ്വാസിക പിന്നാലെ ചോദിച്ചത്.

  റിപ്പോര്‍ട്ടേഴ്‌സിനെ വിളിച്ചിട്ടില്ല. റിപ്പോര്‍ട്ടേഴ്‌സ് എന്നെ വിളിച്ച് മാഡം ഓക്കെയാണോ ഹെല്‍ത്തൊക്കെ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ ഓക്കെയാണ് എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണെന്നും പറഞ്ഞുവെന്നാണ് അഞ്ജു പറയുന്നത്.

  ഞാന്‍ ആരുടേയും കാര്യത്തില്‍ തലയിടാറില്ല. ഞാന്‍ എന്റെ ജോലി മാത്രം എടുത്ത് ജീവിക്കുകയാണ്. ഇങ്ങനെ വരുമ്പോള്‍ വിഷമം തോന്നില്ലേയെന്ന് ചോദിക്കാം, പക്ഷെ എനിക്ക് വിഷമമില്ല. ഞാന്‍ എന്തിന് വിഷമിക്കണം? എന്നാണ് അഞ്ജു ചോദിക്കുന്നത്.

  ഞാന്‍ ജീവനോടെയുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല. വിദേശത്തു നിന്നുമെല്ലാം ഒരുപാട് പേര്‍ വിളിക്കാറുണ്ട്. ഭയങ്കര ഫാനാണ് ഇങ്ങനൊരു വാര്‍ത്ത വന്നപ്പോള്‍ ഞങ്ങളുടെ വീട്ടിലെ ഒരാള്‍ മരിച്ചെന്നത് പോലെയാണ് തോന്നിയത് എന്നൊക്കെ പറഞ്ഞു. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ആരും എന്നെ വിളിച്ചിട്ടില്ല, ചത്തുവെന്ന് കേട്ടപ്പോള്‍ എല്ലാവരും വിളിക്കുന്നുണ്ടെന്നും അഞ്ജു ചിരിച്ചു കൊണ്ട് പറയുന്നു.

  Also Read: അനിയത്തി വെളുത്തതിനാല്‍ സ്ഥിരമായി എന്നെ താരതമ്യം ചെയ്തു, ബന്ധുക്കള്‍ അമ്മയെ വധിക്കുമായിരുന്നു!

  പി്ന്നാലെ തന്നെക്കുറിച്ച് വന്നൊരു പ്രണയ ഗോസിപ്പിനെക്കുറിച്ചും അഞ്ജു മനസ് തുറക്കുന്നുണ്ട്.

  കേളടി കണ്‍മണിയായിരുന്നു ആദ്യത്തെ സിനിമ. ആ ചിത്രത്തിലെ സംവിധായകനൊപ്പം ഗോസിപ്പിറങ്ങിയിരുന്നു. ആ ആര്‍ട്ടിക്കള്‍ വന്ന സമയത്ത് ഞാന്‍ ഊട്ടിയിലെ ലൊക്കേഷനിലായിരുന്നു. സംവിധായകനായ മഹേന്ദ്രന്‍ അങ്കിളിന്റെ സിനിമയിലായിരുന്നു. രാവിലെ അദ്ദേഹത്തിന്റെ മകന്‍ വന്ന് എന്നെ വിളിച്ചു. ഞാന്‍ ഉറങ്ങുകയായിരുന്നു. എഴുന്നേല്‍ക്ക് നിന്നെക്കുറിച്ചൊരു ഗോസിപ്പ് വന്നിട്ടുണ്ട് എന്ന് പറഞ്ഞുവെന്നാണ് അഞ്ജു ഓർക്കുന്നത്.

  Anju Prabhakar

  ഞാന്‍ പേടിയോടെ എന്ത് ഗോസിപ്പാണെന്ന് ചോദിച്ചു. ഒരു സംവിധായകന്‍ യുവനടിയെ വല വീശിപ്പിടിക്കാന്‍ നോക്കുന്നുവെന്നായിരുന്നു വാര്‍ത്ത. ആരാണ് അതെന്ന് ഞാന്‍ ചോദിച്ചുപോയി. പിന്നെയാണ് എന്റെ ആദ്യത്തെ സംവിധായകന്‍ വസന്ത് സാറിന്റെ പേര് കാണുന്നത്. സത്യത്തില്‍ ഞങ്ങള്‍ എല്ലാ ദിവസവും അടിയായിരുന്നു. ഞാന് ആറിലോ ഏഴിലോ പഠിക്കുകയാണ്. എന്നോട് റൊമാന്‍സ് മുഖത്ത് വരുത്തണമെന്നൊക്കെ പറഞ്ഞാല്‍ വരില്ല .

  അദ്ദേഹം അധ്യാപകനും ഞാന്‍ വിദ്യാര്‍ത്ഥിയുമായിരുന്നു. മറ്റൊരു ചിന്തയും മനസില്‍ പോലുമില്ലായിരുന്നു. വാര്‍ത്ത കണ്ടപ്പോള്‍ എനിക്കൊരുപാട് വിഷമം തോന്നി. ഞാന്‍ കുറേ കരഞ്ഞു. അപ്പോള്‍ മഹേന്ദ്രന്‍ സാര്‍ ചോദിച്ചു, നീയെന്തിനാണ് കരയുന്നത് നീ പ്രശസ്തയാകുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന് എന്നാണ് അഞ്ജു പറയുന്നത്.

  Read more about: actress
  English summary
  Anju Prabhakar Recalls Gossips Of Her Having An Affair With Her Director
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X