നിന്റെ അമ്മ ആരെന്ന് അറിയാമോ? ലാലേട്ടന്‍ പറഞ്ഞപ്പോഴാണ് എന്റെ മകന്‍ എന്നെ മനസിലാക്കിയത്: അഞ്ജു

ബാല താരമായി സിനിമയിലെത്തി പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ നടിയാണ് അഞ്ജു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് അഞ്ജു. ടെലിവിഷനിലൂടെയാണ് അഞ്ജുവിന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ചുള്ള അഞ്ജുവിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മകനെക്കുറിച്ച് സംസാരിച്ചത്. താന്‍ സിംഗിള്‍ പാരന്റാണെന്നും പക്ഷെ അതില്‍ അഭിമാനിക്കുന്നുണ്ടെന്നുമാണ് അഞ്ജു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മാതാപിതാക്കള്‍

എന്റെ മാതാപിതാക്കള്‍ വലിയ സപ്പോര്‍ട്ടാണ്. ഞാന്‍ ജോലിയ്ക്ക് പോകുമ്പോള്‍ എന്റെ മകനെ നോക്കുന്നത് അവരാണ്. അവരില്ലെങ്കില്‍ എനിക്ക് ഞാനിത് തുടരില്ലായിരുന്നു, മറ്റൊരു വഴിയിലായിപ്പോയേനെ. അവരുള്ളതിനാലാണ് എനിക്ക് എന്റെ സ്വപ്‌നം നേടാന്‍ സാധിച്ചത്. സ്വപ്‌നമുണ്ടെങ്കിലേ അത് അച്ചീവ് ചെയ്യാന്‍ പറ്റൂ. എനിക്ക് അതിനുള്ള മോട്ടിവേഷന്‍ നല്‍കിയത് എന്റെ അമ്മയാണ്. ഇന്ന് അമ്മയില്ല. സഹോദരന്മാരും അച്ഛനുമെല്ലാം പിന്തുണയായുണ്ട്.

ഏറ്റവും വലിയ സപ്പോര്‍ട്ട് എന്റെ മകന്‍


പക്ഷെ അച്ഛനും സഹോദരന്മാര്‍ക്കും ഒരു പരിതിയുണ്ട്. എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് എന്റെ മകനാണ്. അവന്‍ എനിക്ക് എന്റെ അമ്മയാണ് ഇപ്പോള്‍. അമ്മ എന്നെ പിന്തുണയ്ക്കുന്നത് പോലെ അവന്‍ പിന്തുണയ്ക്കുന്നുണ്ട്. ഇങ്ങനെയിരിക്കരുത്, അഭിനയിക്കണം, ഇഷ്ടമുള്ളതൊക്കെ ചെയ്യണം എന്ന് പറയുന്നത് അവനാണ്. നിങ്ങളെ നോക്കുക എന്നത് ഇനി എന്റെ ഉത്തരവാദിത്തമാണെന്ന് പറയും അവന്‍.

വളരെ വലിയ പിന്തുണയാണ് മകന്‍ നല്‍കുന്നത്. എന്റെ മകനാണ് എനിക്ക് ഇന്‍സ്പിരേഷന്‍ നല്‍കുന്നത്. അര്‍ജുന്‍ എന്നാണ് മകന്റെ പേര്. പ്ലസ് ടു കഴിഞ്ഞു നില്‍ക്കുകയാണ്. ഭയങ്കര ഫുട്‌ബോള്‍ ഫാനാണെന്നും അഞ്ജു പറഞ്ഞു. പിന്നാലെ ലാലേട്ടന്‍ വഴിയാണ് തന്റെ അമ്മ വലിയൊരു സ്റ്റാര്‍ ആണ് മകന്‍ മനസിലാക്കിയതെന്ന് കേട്ടിട്ടുണ്ട്. അതെങ്ങനെയാണ്? എന്ന് അവതാരക ചോദിക്കുകയാണ്. താരത്തിന്റെ മറുപടി ഇങ്ങനെയാണ്.

മോഹന്‍ലാല്‍

ഞങ്ങള്‍ റാഡിസണ്‍ ബ്ലൂ റസ്റ്റോറന്റില്‍ ഡിന്നറിന് പോയിരുന്നു. അപ്പോള്‍ ലാലേട്ടനും അവിടെയുണ്ടായിരുന്നു അവരെ കണ്ടപ്പോള്‍ ഞാന്‍ അവിടെ പോയി നിന്നു. അദ്ദേഹം ആരോടോ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് എന്നെ കണ്ടതും ഓ അഞ്ജു നീ എന്താ ഇവിടെ എന്ന് ചോദിച്ചു. കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ നില്‍ക്കൂ ഞാനിപ്പോള്‍ വരാം എന്ന് പറഞ്ഞു. കൂടെയുണ്ടായിരുന്നവരോട് പറഞ്ഞ ശേഷം എന്റെ അടുത്തേക്ക് വന്നു.

ലാലേട്ടനെ ഞാന്‍ എന്റെ കുടുംബത്തെ പരിചയപ്പെടുത്തി. മകനേയും പരിചയപ്പെടുത്തി. മകനോട് അപ്പോള്‍ ലാലേട്ടന്‍ നിനക്ക് നിന്റെ അമ്മ എത്ര വലിയ ആളാണെന്ന് അറിയാമോ എന്ന് ചോദിച്ചു. ഇല്ലെന്ന് അവന്‍ പറഞ്ഞപ്പോള്‍ കൊച്ചായിരിക്കുമ്പോഴേയുള്ള അവളുടെ അഭിനയവും ഡെഡിക്കേഷനുമൊക്കെ കണ്ടു പഠിക്കണമെന്ന് അദ്ദേഹം അവനോട് പറഞ്ഞു. അദ്ദേഹം എന്നെക്കുറിച്ച് വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

സാധാരണ ഞാന്‍ അഭിനയിച്ച സിനിമ കാണിച്ചു കൊടുക്കുമ്പോള്‍ എനിക്ക് കാണണ്ട എന്ന് പറഞ്ഞ് മാറി പോകുന്നവനായിരുന്നു എന്റെ മകന്‍. ലാല്‍ സാര്‍ അങ്ങനെ പറയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത കേട്ട ശേഷം മകന്‍ എന്നോട് ചോദിച്ചു, അമ്മ നിങ്ങള്‍ ഇത്രയും വലിയ ആളായിരുന്നുവോ എന്ന്, എന്നാണ് അഞ്ജു പറയുന്നത്.

ഓര്‍മ്മയ്ക്കായി എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അഞ്ജു അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി മാറുകയായിരുന്നു അഞ്ജു. മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു അഞ്ജു. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി നിന്ന അഞ്ജു പിന്നീട് ടെലിവിഷനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. ഇപ്പോള്‍ സീ തമിഴില്‍ വിദ്യ നമ്പര്‍ 1 എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

Read more about: mohanal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X