For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമയില്‍ നിന്നും മമ്മൂക്ക എന്നെ പുറത്താക്കി, പിന്നീട് മമ്മൂക്ക എന്നോട് മാപ്പ് പറഞ്ഞു: അഞ്ജു

  |

  സിനിമാപ്രേമികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജു പ്രഭാകര്‍. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള അഞ്ജു പ്രഭാകര്‍ മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് അഞ്ജു.

  Also Read: 'അവരെ നഷ്ടപ്പെട്ടപ്പോൾ ഞാൻ അത് ചെയ്തു, പോസ്റ്റ് പാർട്ടം ഡിപ്രഷൻ അനുഭവിച്ചിരുന്നു'; സൗഭാ​ഗ്യ പറയുന്നു!

  മമ്മൂട്ടിയുടെ കൂടെ മകളായും നായികയായും അഭിനയിച്ചിട്ടുള്ള താരമാണ് അഞ്ജു. ഇ്‌പോഴിതാ മമ്മൂട്ടി തന്നോട് മാപ്പ് പറഞ്ഞ ഓര്‍മ്മ പങ്കുവെക്കുകയാണ് അഞ്ജു. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അഞ്ജു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ജോഷി സാര്‍, മമ്മൂക്ക, പൂര്‍ണിമ ആന്റി, പിന്നെ ഞാനും ചെയ്ത സിനിമയാണ്. അതില്‍ ഞാന്‍ മമ്മൂക്കയുടെ മകളായിരുന്നു. പിന്നെ ഞാന്‍ തമിഴില്‍ മൂന്ന് സിനിമകള്‍ സൈന്‍ ചെയ്തു. അഴകനില്‍ മധുബാലയുടെ കഥാപാത്രം ചെയ്യാനിരുന്നത് ഞാനായിരുന്നു. മമ്മൂക്കയായിരുന്നു നായകന്‍. പക്ഷെ അവള്‍ ചെറിയ കുട്ടിയാണെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്കയുടെ നായികയായിട്ടായിരുന്നു, പ്രണയമൊക്കെയുണ്ട്. അവള്‍ ചെറിയ കുട്ടിയാണെന്നും മാച്ചാകില്ലെന്നും വേണ്ടെന്നും മമ്മൂക്ക പറഞ്ഞു. എനിക്ക് ആ സിനിമ നഷ്ടമായി.

  Also Readd: 'അത് എന്റെ അച്ഛനുമല്ല ഭർത്താവുമല്ല, ലൊക്കേഷനിലെ ആളുകളെല്ലാം എനിക്ക് എന്തുപറ്റിയെന്നാണ് ചോദിച്ചത്'; സോണിയ!

  എനിക്ക് ഭയങ്കര വിഷമമായിരുന്നു. കെ ബാലചന്ദ്രന്‍ സാറിനെപ്പോലൊരു സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക എന്റെ സ്വപ്‌നമാണ്. അത് നഷ്ടപ്പെട്ടതില്‍ വലിയ വിഷമമാണ്. പിന്നെയാണ് ഞാന്‍ നീലഗിരിയുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തുന്നത്. ഐവി ശശി സാറിന്റെ സിനിമയാണ്. ഗംഗയാണ് നിര്‍മ്മാതാവ്. എല്ലാവരും ഫ്രണ്ട്‌ലിയാണ്. ശശി സാറിനെ കാണുമ്പോള്‍ കുറച്ച് പേടിയുണ്ട്. ലൊക്കേഷനില്‍ മമ്മൂക്ക വന്നപ്പോള്‍ ഞാന്‍ പോയി കണ്ടു.

  സാര്‍ ഞാന്‍ അഞ്ജുവാണെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഞെട്ടിപ്പോയി. എടീ നീ ഇത്രയ്ക്ക് വലുതായോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചു നീ ആ കൊച്ചുകുട്ടിയാണ് ഇപ്പോഴുമെന്ന്, ആ ഇമേജേ മനസിലുണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞു. ഞാന്‍ മാപ്പ് ചോദിക്കുകയാണ്, ഞാന്‍ പറഞ്ഞാണ് ആ സിനിമയില്‍ നീ വേണ്ട എന്ന് പറഞ്ഞതെന്നും നിനക്കത് ചേരില്ലെന്നും പറഞ്ഞതില്‍ സോറി എന്ന് പറഞ്ഞു. ഇതിന് പകരമായ നിന്നെ എന്റെ നായികയായി അഭിനയിപ്പിക്കുമെന്ന് ഞാന്‍ വാക്ക് തരുന്നതായും മമ്മൂക്ക പറഞ്ഞു.

  അദ്ദേഹം ഉടനെ ജോഷി സാറിനെ വിളിച്ചു. അടുത്ത പടത്തില്‍ അഞ്ജുവാണ് നായികയെന്ന് പറഞ്ഞു. ഓണ്‍ ദ സ്‌പോട്ടിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായതേയില്ല. അവിടുത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ നേരെ തിരുവന്തപുരത്ത് കൗരവരുടെ ലൊക്കേഷനിലേക്ക് വരികയായിരുന്നു. ജോഷി സാര്‍ എന്നെ നോക്കി ചിരിക്കും എപ്പോഴും. കൊച്ചു കയ്യില്‍ കൊച്ച് എന്ന് പറയും. എനിക്കന്ന് പതിനഞ്ച് വയസ് മാത്രമേയുള്ളൂ. ചിത്രത്തില്‍ ആ മമ്മൂട്ടിയുടെ ഭാര്യയും അമ്മയുമാണ്.

  ഒരു ദിവസം ജോഷി സാര്‍ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് പോകണമെന്ന് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും മമ്മൂക്കയും പൂര്‍ണിമാന്റിയുമുള്ള കിളിയേ കിളിയേ പാട്ട് ചെയ്ത അതേ മരത്തിന് ചുവട്ടില്‍ വച്ച് എന്റെ പാട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനാകെ സ്പീച്ച്‌ലെസ് ആയിപ്പോയി. എങ്ങനെയൊക്കെയാണ് ജീവിതം കണ്ക്ടാകുന്നത് എന്നോര്‍ത്ത്. പത്ത് വര്‍ഷം കഴിഞ്ഞാണ് അവരെയൊക്കെ കാണുന്നത്, ആ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു എന്നാണ് അഞ്ജു പറയുന്നത്.

  ഓര്‍മ്മയ്ക്കായി എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അഞ്ജു അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി മാറുകയായിരുന്നു അഞ്ജു. മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു അഞ്ജു. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി നിന്ന അഞ്ജു പിന്നീട് ടെലിവിഷനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. ഇപ്പോള്‍ സീ തമിഴില്‍ വിദ്യ നമ്പര്‍ 1 എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

  English summary
  Anju Prabhakar Says Once Mammootty Said Sorry To Her As He Made Her Out Of A Film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X