ആശുപത്രിയിലേക്ക് പോകവെ ആംബുലന്‍സ് നിര്‍ത്തിച്ച് അച്ഛന്‍ പറഞ്ഞത്; അഗസ്റ്റിനെക്കുറിച്ച് ആന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അഗസ്റ്റിന്‍. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സ്വാഭാവിക അഭിനയം കൊണ്ട് അഗസ്റ്റിന്‍ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന അഗസ്റ്റിന്റെ മകളായി സിനിമയിലെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ച നടിയാണ് ആന്‍ അഗസ്റ്റിന്‍. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമടക്കം നേടിയിട്ടുള്ള താരമാണ് ആന്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആന്‍ സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്.

ഇപ്പോഴിതാ അച്ഛന്‍ അഗസ്റ്റിനെക്കുറിച്ച് ആന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോള്‍ ആന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛന്‍ നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നുവെന്നാണ് ആന്‍ പറയുന്നു. ആനിനൊപ്പം നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവും പരിപാടിയില്‍ അ്തിഥിയായി എത്തിയിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

അടുത്ത സൗഹൃദം

വിജയ് ബാബുവുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്നാണ് ആന്‍ പറയുന്നത് വിജയിന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കില്ലെന്നും ആന്‍ അഗസ്റ്റിന്‍ പറയുന്നു. മധുരപലഹാരങ്ങള്‍ ഒഴിവാക്കിയുള്ള നോമ്പിലാണ് താന്‍. അപ്പവും സ്റ്റൂവുമാണ് വീട്ടില്‍ രാവിലത്തെ ഭക്ഷണം. അച്ഛനൊക്കെയുള്ള സമയത്ത് നന്നായി ആഘോഷിച്ചിരുന്നു. ഇപ്പോ അത്ര വലിയ ആഘോഷമില്ല, പള്ളിയിലൊക്കെ പോവുമെന്നും ആന്‍് പറയുന്നു. നോമ്പു കാലത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ആന്‍. അതേസമയം, ആനിന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ബെസ്റ്റ് ഫ്രണ്ടായതിനാല്‍ എപ്പോഴും എന്നോട് അച്ഛനെക്കുറിച്ച് പറയാറുണ്ട്. ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട് എന്നാണ് വിജയ് ബാബു പറയുന്നു. പിന്നാലെ ആംബുലന്‍സില്‍ വരുന്ന സമയത്തെ കഥയെക്കുറിച്ചും ആന്‍ പറയുന്നുണ്ട്.

ഭക്ഷണപ്രിയനാണ്

അച്ഛന്‍ നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നുവെന്നാണ് ആന്‍ ഓര്‍ക്കുന്നത്. തുടര്‍ന്നാണ് താരം ആംബുലന്‍സിലുണ്ടായ സംഭവം പങ്കുവെക്കുന്നത്.
അച്ഛന്റെ ലാസ്റ്റ് ഡേയ്സില്‍ കോഴിക്കോടുനിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോള്‍ അച്ഛന്‍ നിര്‍ത്താന്‍ പറഞ്ഞു. എന്തിനാണ് നിര്‍ത്താന്‍ പറഞ്ഞത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു എന്നാണ് ആന്‍ പറയുന്നത്. വണ്ടി നിര്‍ത്തിയ അവിടെയൊരു ചെറിയ കടയുണ്ടായിരുന്നുവെന്നും എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു ആന്‍ പറയുന്നത്.

നല്ല ഭക്ഷണം

നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളൊക്കെ അച്ഛനറിയാം എന്നാണ് ആന്‍ പറയുന്നത്. നല്ല ടേസ്റ്റായിരിക്കും അവിടത്തെ ഫുഡിന് എന്നും ആന്‍ പറയുന്നു. അവസാന മാസത്തിലും അച്ഛന്‍ അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു. ഇങ്ങനെയുള്ള കഥകളെല്ലാം വിജയിന് അറിയാം എന്നും ആന്‍ പറയുന്നു. കേട്ട് കേട്ട് നല്ല ക്ലോസായതാണ് വിജയ് എന്നാണ് ആന്‍ പറയുന്നത്. അതേസമയം ആ സമയത്ത് ഞാന്‍ സിനിമയില്‍ ഇല്ലെന്നായിരുന്നു എന്ന് വിജയ് ബാബു പറയുന്നു. ഒരുപാട് ചാനലുകളില്‍ ജോലി ചെയ്തിരുന്നു താനെന്നും ആന്‍ പറയുന്നു.

തിരികെ വരികയാണ്

അതേസമയം വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരികെ വരികയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെയാണ് ആന്‍ തിരികെ വരുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ആന്‍ അരങ്ങേറിയത്. നായികകേന്ദ്രീകൃത സിനിമയിലെ ആനിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. പിന്നീട് അര്‍ജുനന്‍ സാക്ഷി, ഓര്‍ഡിനറി, ഫ്രൈഡെ, ആര്‍ട്ടിസ്റ്റ്, നീന തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ആര്‍ട്ടിസ്റ്റിലൂടെയാണ് മികച്ച് നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ആനിനെ തേടിയെത്തുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: ann augustine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X