മാധവനെ വീണ്ടും കള്ളനാക്കരുത്! ആന്‍ അഗസ്റ്റിന്റെ ഫോട്ടോയിലെ അരഞ്ഞാണത്തില്‍ നോട്ടമിട്ട് ആരാധകര്‍
മലയാള സിനിമയ്ക്ക് ഒരുപാട് നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടാന്‍ ആന്‍ അഗസ്റ്റിന് സാധിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ആന്‍ അഗസ്റ്റിന്‍ ഇപ്പോഴിതാ മടങ്ങിയെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആന്‍ അഗസ്റ്റിന്‍. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആന്‍ അഗസ്റ്റിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആന്‍ അഗസ്റ്റിന്‍ പങ്കുവച്ച പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരും എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ആന്‍ അഗസ്റ്റിന്റെ ജന്മദിനം. താരത്തിന് ആശംസകളുമായി നിരവധി പേര്‍ എത്തിയിരുന്നു. തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറയുന്നതാണ് ആന്‍ അഗസ്റ്റിന്റെ പോസ്റ്റ്.
''എല്ലാ ആശംസകള്‍ക്കും നന്ദി. എനിക്കത് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ തന്ന് അനുഗ്രഹിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരാ തവണയും വീണു പോകുമ്പോഴും തളര്‍ച്ച അനുഭവപ്പെടുമ്പോഴും എഴുന്നേല്‍ക്കാന്‍ നിങ്ങളാണ് എന്നെ സഹായിക്കുന്നത്. ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എപ്പോഴത്തേതും പോലെ ആലിംഗനങ്ങളും പ്രാര്‍ത്ഥനകളും'' എന്നാണ് ആന്‍ അഗസ്റ്റിന്‍ കുറച്ചത്.
അധികം വൈകാതെ താരത്തിന്‌റെ പോസ്റ്റിന് കമന്റുകളുമായി ആരാധകരെത്തി. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിനൊപ്പം തന്റെ ചിത്രവും ആന്‍ അഗസ്റ്റിന്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ ആരാധകരുടെ ശ്രദ്ധ പോകുന്നത് ആന്‍ അഗസ്റ്റിന്റെ മുഖഭാവത്തിലേക്കോ സാരിയിലേക്കോ ഒന്നുമല്ല, മറിച്ച് താരത്തിന്റെ അരഞ്ഞാണത്തിലേക്കാണെന്നതാണ് ശ്രദ്ധേയം.
കമന്റുകളിലൂടെ ആരാധകര്‍ സംസാരിക്കുന്നത് അരഞ്ഞാണത്തെക്കുറിച്ചാണ്. സാവിത്രിയുടെ അരഞ്ഞാണം, മാധവനെ വീണ്ടും കള്ളനാക്കുമോ എന്നൊക്കെയുള്ള കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ആരാധകരുടെ അതിരുകടന്നുള്ള ഇത്തരം കമന്റുകളോട് ആന്‍ അഗസ്റ്റിന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
നടന്‍ അഗസ്റ്റിന്റെ മകളായ ആന്‍ 2010 ലാണ് സിനിമയിലെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയായിരുന്നു ആദ്യ ചിത്രം. ടൈറ്റില്‍ റോളിലെത്തിയ ആദ്യ സിനിമയിലൂടെ തന്നെ കയ്യടി നേടാന്‍ ആനിന് സാധിച്ചു. പിന്നീട് ത്രി കിംഗ്‌സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ, ആര്‍ട്ടിസ്റ്റ്, നീ-നാ, സോള തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ആര്‍ട്ടിസ്റ്റിലെ അഭിനയത്തിനാണ് ആനിനെ തേടി മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തുന്നത്.

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിനെയാണ് ആന്‍ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് പിന്നാലെ ആന്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. 2017 ല്‍ പുറത്തിറങ്ങിയ സോളോയ്ക്ക് ശേഷമാണ് ആന്‍ ഇടവേളയെടുക്കുന്നത്. എന്നാല്‍ ആനും ജോമോനും പിന്നീട് വിവാഹ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആന്‍ അഗസ്റ്റിന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തി.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആയിരുന്നു ആനിന്റെ തിരിച്ചുവരവ് ചിത്രം. സുരാജ് വെഞ്ഞാറമൂട് ആയിരുന്നു സിനിമയിലെ നായകനായി എത്തിയത്. ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. അഭിനയത്തില്‍ കൂടുതല്‍ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് ആന്‍ അഗസ്റ്റിന്‍. അയല്‍ ആണ് പുതിയ സിനിമ.


Click it and Unblock the Notifications











