കാല്‍ ഉളുക്കി ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്നു; കല്‍ക്കിയ്ക്കായി ഷൂട്ട് ചെയ്തത് രണ്ട് കൊല്ലം

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് പ്രഭാസ് ചിത്രം കല്‍ക്കി. അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, പ്രഭാസ്, ശോഭന തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇതിന് പറുമെ ദുല്‍ഖര്‍ സല്‍മാന്‍ മുതല്‍ രാജമൗലിയും വിജയ് ദേവരക്കൊണ്ടയും വരെയുള്ളവരുടെ കാമിയോകളും.

അക്ഷരാര്‍ത്ഥത്തില്‍ പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കാവുന്ന ചിത്രമാണ് കല്‍ക്കി. കല്‍ക്കി നേടുന്ന വിജയത്തില്‍ കയ്യടി നേടുന്ന മലയാളി താരങ്ങളില്‍ ഒരാളാണ് അന്ന ബെന്‍. മലയാള സിനിമയിലെ മിന്നും താരമായ അന്നയുടെ തെലുങ്ക് എന്‍ട്രി ആരാധകര്‍ക്ക് ശരിക്കുമൊരു സര്‍പ്രൈസായിരുന്നു. പലരും ടീസര്‍ പുറത്തു വന്നപ്പോള്‍ മാത്രമാണ് ചിത്രത്തില്‍ അന്നയുണ്ടെന്ന് അറിയുന്നത് പോലും.

Anna Ben

ചിത്രത്തില്‍ കൈറ എന്ന കഥാപാത്രമായാണ് അന്ന എത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കയ്യടി നേടാന്‍ അന്നയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കല്‍ക്കിയെക്കുറിച്ചും ചിത്രത്തിലെ സംഘട്ടന രംഗങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അന്ന ബെന്‍. മനോരമ ഓണ്‍ലൈിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, നന്നായി സംസാരിക്കുന്ന, എന്നാല്‍ അതേസമയം റിബലായ ഒരു പെണ്‍കുട്ടിയാണ് തന്റെ കഥാപാത്രമായ കൈറ എന്നാണ് അന്ന പറയുന്നത്. ചിത്രത്തിലെ അന്നയുടെ ആക്ഷന്‍ രംഗങ്ങള്‍ കയ്യടി നേടുന്നുണ്ട്. ആദ്യമായാണ് ഞാന്‍ സ്റ്റണ്ട് സീനുകളില്‍ അഭിനയിക്കുന്നത്. സാധാരണ 'അടിപിടി' മാത്രമല്ല, ക്രെയിന്‍, റോപ്, മെഷീന്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഫൈറ്റ് ഷോട്ടുകള്‍ ഉണ്ടായിരുന്നു എന്നാണ് ഇന്ന പറയുന്നത്. ഓരോ ഷോട്ട് കഴിയുമ്പോഴും ചതവും മുറിവുമൊക്കെ പറ്റും. ഒരിക്കല്‍ കാല്‍ ഉളുക്കി. ഷൂട്ട് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഡ്യൂപ്പില്ലാതെയാണു ഫൈറ്റ് സീന്‍ ചെയ്തതെന്നും താരം പറയുന്നു.

പിന്നാലെ കല്‍ക്കിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും അന്ന സംസാരിക്കുന്നുണ്ട്. ജിമ്മില്‍ പോകാന്‍ മടിയുള്ള ആളാണു ഞാന്‍. അങ്ങനെയാണ് ബോക്‌സിങ് പരിശീലിക്കുന്നത്. കൈറയ്ക്കായി ശരീരം ഫിറ്റാക്കണമായിരുന്നു. കൈറയുടെ സീനുകള്‍ കുറവാണെങ്കിലും പല ഷെഡ്യൂളുകളായിട്ടായിരുന്നു ചിത്രീകരണം. എന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുത്തുവെന്നും അന്ന പറയുന്നു.

Anna Ben

കല്‍ക്കിയ്ക്ക് വേണ്ടിഅന്ന മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലും ഡബ് ചെയ്തിട്ടുണ്ട്. ദീപിക പദുക്കോണിന്റെ കൂടെ സീനുണ്ടായിരുന്നു. എല്ലാക്കാലത്തെയും എന്റെ പ്രിയപ്പെട്ട അഭിനേത്രി ശോഭനയാണ്. അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നുവെന്നും അന്ന പറയുന്നു. അതേസമയം താന്‍ സിനിമകള്‍ തിരിഞ്ഞെടുക്കുന്നതിനെക്കുറിച്ചും അന്ന സംസാരിക്കുന്നുണ്ട്.

തമാശയ്ക്കുവേണ്ടിയോ സ്ത്രീക്കു പ്രാധാന്യം കൊടുക്കാന്‍ വേണ്ടി മാത്രമോ ഒരു കഥാപാത്രമല്ല സിനിമയ്ക്കു വേണ്ടത് എന്നാണ് അന്നയുടെ അഭിപ്രായം. കഥാപാത്രത്തിന് അതിന്റേതായ ഭംഗിയും വ്യക്തിത്വവും ഉണ്ടാകണം. കൈറ താരതമ്യേനെ വളരെ ചെറിയ കഥാപാത്രമാണ്. പക്ഷേ, ആ കഥയില്‍ കൈറയ്ക്ക് ഒരു സ്ഥാനമുണ്ട്. ഞാന്‍ കേള്‍ക്കുന്ന കഥകളില്‍ ഞാന്‍ നോക്കുന്നതും അത്തരമൊരു സ്‌പേസാണെന്നും അന്ന കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Read more about: anna ben
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X