Don't Miss!
- News
സിപിഎമ്മിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം; ലോക്കല്‍ സെക്രട്ടറിക്ക് സസ്പെന്ഷന്
- Lifestyle
പ്രമേഹമൊക്കെ പിടിച്ച പിടിയാല്‍ നില്ക്കാന് മുരിങ്ങ ഇപ്രകാരം കഴിക്കാം
- Sports
ഇന്ത്യ പാക് ബൗളിങ് കോപ്പിയടിക്കുന്നു! റമീസ് രാജക്ക് പൊങ്കാല-ആരാധക പ്രതികരണങ്ങള്‍
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
ഫോട്ടോ ഡീലീറ്റാക്കാതെ വിടില്ലെന്ന് പറഞ്ഞ് ഷട്ടറിട്ടു, പിടിച്ചുവലിച്ചു; നടന്നത് വെളിപ്പെടുത്തി അന്ന രാജന്
നടി അന്ന രാജനെ സ്വകാര്യ ടെലികോം സേവന കേന്ദ്രത്തില്‍ പൂട്ടിയിട്ട സംഭവം വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ എന്താണ് സംഭവിച്ചതെന്നതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അന്ന രാജന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം. താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.
എനിക്കുണ്ടായ ദുരനുഭവത്തെ പറ്റി നിങ്ങള്‍ എല്ലാവരും അറിഞ്ഞു കാണും എന്നു അറിയാം. എങ്കിലും ഞാന്‍ തന്നെ വിവരങ്ങള്‍ പങ്കുവെക്കുകയാണ് എന്നു പറഞ്ഞു കൊണ്ടാണ് അന്ന രാജന് സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്.
സ്വകാര്യ ടെലികോടം സ്ഥാപനത്തിന്റെ ഷോറൂമില്‍ സിം ഡ്യൂപ്ലിക്കേറ്റ് എടുക്കാനായി ഞാന്‍ ഇന്ന് അവരുടെ അലുവ ഓഫീസില്‍ പോയിരുന്നു.
അതിനോട് ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനോട് ബന്ധപെട്ടു അവിടത്തെ സ്റ്റാഫുകളില്‍ നിന്ന് എനിക്ക് വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്നാണ് അന്ന പറയുന്നത്.

അവിടുത്തെ ലേഡി മാനേജര്‍ എന്റെ സംശയങ്ങളോട് മോശമായി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ അത് കസ്റ്റമര്‍ കെയറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഞാന്‍ അവിടെ നടന്നത് ഫോണില്‍ പകര്‍ത്തി. ഞാന്‍ എടുത്ത ഫോട്ടോ ഡിലീറ്റ് ആകാതെ എന്നെ പുറത്തു വിടില്ല എന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന മാനേജര്‍ ലേഡി പറഞ്ഞതിനെ തുടര്‍ന്നു സ്റ്റാഫ് ചേര്‍ന്നു ഷോറൂമിന്റെ ഷട്ടര്‍ താഴ്ത്തുകയായിരുന്നുവെന്നാണ് അന്ന പറയുന്നത്.
Also Read: നിങ്ങൾക്കൊന്നും നാണമില്ലേ; സെൽഫി എടുക്കാനെത്തിയ ആരാധകരോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ

ഫോട്ടോ ഡിലീറ്റു ചെയ്യാതെ പുറത്തുപോകാന്‍ ആവില്ലെന്ന് പറഞ്ഞു എന്നെ പിടിച്ചുവലിച്ചു മാറ്റുകയും ചെയ്തു. തുടര്‍ന്നു ഷട്ടര്‍ തുറന്നു എന്നെ പോകാന്‍ അനുവദിക്കണം എന്നും എന്നാല്‍ ഞാന്‍ ഫോട്ടോ ഡീലീറ്റ് ചെയ്തോളാം എന്നും അഭ്യര്‍ത്ഥിച്ചുവെന്നും താരം പറയുന്നുണ്ട്.
എന്നാല്‍ ഞാന്‍ പറഞ്ഞതൊന്നും വകവെക്കാതെ പുച്ഛഭാവത്തില്‍ ഫോണില്‍ ജീവനക്കാര്‍. മറ്റു കസ്റ്റമേഴ്സിന് ബുദ്ധിമുട്ടിക്കാതെ ഷട്ടര്‍ തുറന്ന് പ്രവര്‍ത്തിക്കണം എന്നും പോലീസ് വന്നിട്ടു ഞാന്‍ ഇറങ്ങിക്കോളാം എന്നും ഞാന്‍ അവരെ അറിയിക്കുകയും ചെയ്തുവെന്നും താരം പറയുന്നു.

ഉള്ളത് പറഞ്ഞാല്‍ പ്രതീക്ഷിക്കാതെ ഉണ്ടായ ഈ ഒരു അനുഭവത്തില്‍ ഞാന്‍ വല്ലാതെ പേടിച്ചു എന്നു തന്നെ പറയാം. സഹായത്തിനു ആരെ വിളിക്കും എന്നു പകച്ചു നിന്നപ്പോള്‍ തോന്നിയ ധൈര്യത്തിന് എന്റെ പപ്പാടെ കൂടുക്കാരും സഹപ്രവര്‍ത്തകരുമായ രാഷ്ട്രിയ പ്രവര്‍ത്തകരെ വിളിച്ചു. (പപ്പ മരിക്കുന്നതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും,ആലുവയില്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്)
തുടര്‍ന്നു അവരുടെയെല്ലാം സഹായത്തോടെ ആലുവ പോലീസ് സ്റ്റേഷനില്‍ ചെല്ലുകയും, രേഖമൂലം പരാതി കൊടുക്കുകയും ചെയ്തുവെന്നും അന്ന അറിയിക്കുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം ഷോറൂം ജീവനക്കാര്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തി നടന്ന കാര്യങ്ങളില്‍ ഗേധം പ്രകടിപ്പികുകയും മാപ്പ് പറയുകയും ചെയ്തുവെന്നും താരം പറയുന്നുണ്ട്.
എനിക്ക് ഇന്നു സംഭവിച്ചത് ഇനി ഒരാള്‍ക്ക് സംഭവിക്കരുത് എന്നാണ്.
ഒരു ആവശ്യത്തിനായി കസ്റ്റമര്‍ സമീപിക്കുമ്പോള്‍ ഇങ്ങനെ പെരുമാറുന്നത് മോശം ആണ്. അക്രമവും, ഗുണ്ടായിസവും ഒന്നിനും പരിഹാരമല്ലല്ലോ എന്നാണ് അന്ന ചോദിക്കുന്നത്.

ഒരാള്‍ക്കും ഈ അവസ്ഥ നേരിടേണ്ടി വരരുത്. All Are Equal. ഒരു നടിയാണ് എന്നു വെളിപെടുത്തികൊണ്ടല്ല ഞാന്‍ അവിടെ പോയത്, സാധാരണ കസ്റ്റമര്‍ ആയിട്ടാണ്. ആ നിമിഷം എനിക്കുണ്ടായ വേദന, അതു പൊലെ ഈ ചെയ്തത് തെറ്റാണെന്ന അവരുടെ തിരിച്ചറിവിന് വേണ്ടിയാണ് പരാതി കൊടുത്തത്. ഈ പ്രശ്നത്തിന്റെ പേരില്‍ അവിടെ ജോലി ചെയ്യുന്ന ആരുടെയും ജീവിതം തകര്‍ക്കണമെന്നോ അവരുടെ ജോലിയെ ഇതു ബാധിക്കണമെന്നോ എനിക്കില്ലെന്നും അന്ന രാജന് പറയുന്നു.
ഒരു നിമിഷത്തേക്ക് ഭയന്നുപോെയെങ്കിലും എന്റെ അവകാശങ്ങളില്‍ ഉറച്ചു നില്ക്കാന് പപ്പാടെ സ്ഥാനത്തു നിന്നു എനിക്ക് കരുതല്‍ തന്നു കൂടെ നിന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും, വേണ്ട ലീഗല്‍ സപ്പോര്‍ട്ട് തന്ന പോലീസിനും, മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരുപാട് നന്ദി പറഞ്ഞു കൊണ്ടാണ് അന്ന കുറിപ്പ് അവസാനിപ്പിക്കുന്നത്.
-
കലാഭവൻ മണി അന്ന് നിരാശനായി മടങ്ങി; ആദ്യ സിനിമയിൽ സംഭവിച്ചത്! സംവിധായകൻ സുന്ദർ ദാസിന്റെ വാക്കുകൾ
-
കുടുംബവിളക്കും സാന്ത്വനവും നേര്‍ക്കുനേര്‍! ബിഗ് ബോസിലേക്ക് എത്തുന്ന സീരിയല്‍ താരങ്ങള്‍ ഇവര്‍
-
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി