For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയെ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞു! സിബിഐ 5 ല്‍ നിന്നും പിന്മാറിയതിന്റെ കാരണം പറഞ്ഞ് അന്ന രാജന്‍

  |

  മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഫ്രാഞ്ചൈസ് ആണ് സിബിഐ പരമ്പര. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയെത്തിയ നാല് സിനിമകളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ഇപ്പോഴിതാ സിബിഐ പരമ്പരയിലെ അഞ്ചാമത്തെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തില്‍ നിന്നും താന്‍ പിന്മാറിയതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി അന്ന രേഷ്മ രാജന്‍.

  'മഹാനടിക്ക് ശേഷം നായികയായ സിനിമകളെല്ലാം പരാജയം'; കഴിവുണ്ടായിട്ടും കീർത്തി സുരേഷിന് എന്ത് പറ്റിയെന്ന് ആരാധകർ!

  അങ്കമാലി ഡയറീസിലൂടെയാണ് മലയാളികള്‍ അന്നയെ പരിചയപ്പെടുന്നത്. അങ്കമാലിയിലെ ലിച്ചിയായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന സിനിമയില്‍ നിന്നും എന്തുകൊണ്ടാണ് താന്‍ പിന്മാറിയതെന്നാണ് അന്ന ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകളിലേക്ക്.

  സിബിഐ 5ല്‍ ഞാന്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ പിന്മാറി. നേരത്തെ തന്നെ കമ്മിറ്റ് ചെയ്‌തൊരു സിനിമയുടെ ഡേറ്റ് ആയതിനാല്‍ ആണ് പിന്മാറിയത്. അവിടേക്ക് പോകണം. ജനുവരി അവസനമാണ് അവര്‍ ഡേറ്റ് പറഞ്ഞത്. അതുകൊണ്ട് മാത്രമാണ് ഞാന്‍ സിബിഐ 5ല്‍ നിന്നും പിന്മാറിയത്. മമ്മൂക്കയോട് ഞാന്‍ നേരിട്ട് പറഞ്ഞിരുന്നു. മമ്മൂക്ക ഓക്കെ പറയുകയും ചെയ്തു. ഇനിയൊരു മമ്മൂക്ക ചിത്രത്തില്‍ ഞാന്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. അന്ന പറയുന്നു. അതേസമയം അന്നയെ കാണുമ്പോള്‍ വളരെ സീരീയസ് ആണെന്നാണ് തോന്നാറുള്ളതെന്നും അങ്ങനെയാണോ എന്നും താരത്തോട് ചോദിക്കുന്നുണ്ട്.

  കാണുമ്പോള്‍ ഞാന്‍ ഭയങ്കര ഗ്ലൂമിയായി ഇരിക്കുമെങ്കിലും താന്‍ എപ്പോഴും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആളാണ്. ഒരു അഭിനേത്രിയെന്ന നിലയില്‍ നിരീക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എനിങ്ങനെ ആളുകളെ നിരീക്ഷിക്കാന്‍ ഇഷ്ടമാണ്. എന്നായിരുന്നു ആ ചോദ്യത്തിന് അന്ന നല്‍കിയ ഉത്തരം. തിരുമാലിയാണ് അന്നയുടെ പുതിയ സിനിമ. ബിബിന്‍ ജോര്‍ജ്, ധര്‍മ്മജന്‍, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും അന്ന മനസ് തുറക്കുന്നുണ്ട്.

  തിരുമാലിയില്‍ താന്‍ ചെയ്യുന്നത് ഗര്‍ഭിണിയുടെ വേഷം ആണെന്നാണ് അന്ന പറയുന്നത്. കഥാപാത്രത്തിനായി തനിക്ക് േ്രപത്യകം തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ലെന്നാണ് അന്നപറയുന്നത്. കാരണം ഞാനൊരു സ്ത്രീയായത് കൊണ്ട് തന്നെ. പിന്നെ മുതിര്‍ന്ന സഹോദരിമാരും മറ്റ് സ്ത്രീകളും ഗര്‍ഭകാലത്തെ എങ്ങനെയായിരുന്നുവെന്ന് കണ്ടിട്ടുണ്ട്. കൂടാതെ ഞാനൊരു നഴ്‌സ് ആയതില്‍ ഗര്‍ഭിണികളെ ഒരുപാട് കണ്ടിട്ടുണ്ട്. അതുകൊണ്ട് അവരുടെ രീതികളും മറ്റും എനിക്ക് സുപരിചിതമായിരുന്നുവെന്നാണ് താരം പറയുന്നത്.

  ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. എന്നു കരുതി ആഗ്രഹിച്ചു കൊണ്ടിരുന്നിട്ട് മാത്രം കാര്യമില്ല. വരുന്ന കഥാപാത്രങ്ങള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്നും എങ്ങനൊക്കെ ഇംപ്രവൈസ് ചെയ്യാമെന്നുമാണ് നോക്കുന്നത്. അതേസമയം ഇന്ന കാര്യക്ടറേ ചെയ്യാന്‍ പറ്റൂ എന്നില്ല. പിന്നെ ഒരു കഥാപാത്രത്തിനായി സമീപിക്കുമ്പോള്‍ എന്റെ കാര്യങ്ങള്‍ ഞാന്‍ പറയും. ഒരു മലയാളി പെണ്‍കുട്ടി എന്ന നിലയില്‍ ഡ്രസ് കോഡും കാര്യങ്ങളൊക്കെ പറയുമെന്നും അന്ന പറയുന്നു.

  അതേസമയം, മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിബിഐ 5ന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. എന്‍.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു ആണ് സിബിഐ 5 ഒരുക്കുന്നത്. നവംബര്‍ 29ന് ആണ് സിബിഐ 5ന്റെ ചിത്രീകരണം ആരംഭിച്ചത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാര്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

  Read more about: anna rajan mammootty
  English summary
  Anna Reshma Rajan Reveals Why She Opted Out Of Cbi 5 Starring Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X