'ഇഷ്ടമാണെന്ന് അറിയാം, തുറന്ന് പറഞ്ഞില്ല'; സ്വന്തം അമ്മയുടെ സ്‌നേഹം കിട്ടാതിരുന്ന് കിട്ടിയതാണ് ആ അമ്മ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആനി. മൂന്ന് വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള കരിയറില്‍ ആനി സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ചില സിനിമകളായിരുന്നു. 1993 ല്‍ പുറത്തിറങ്ങിയ അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയായിരുന്നു ആനിയുടെ അരങ്ങേറ്റം. പിന്നീട് മഴയെത്തും മുന്‍പേ, പാര്‍വതി പരിണയം, രുദ്രാക്ഷം., പുതുക്കോട്ടയിലെ പുതുമണവാളന്‍, സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍ തുടങ്ങിയ സിനിമകളിലും ആനി അഭിനയിച്ചു.

മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ ഷാജി കൈലാസാണ് ആനിയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മതത്തിന്റെ അതിര്‍വരമ്പുകള്‍ മറികടന്നാണ് ഷാജി കൈലാസും ആനിയും ഒരുമിക്കുന്നത്. വിവാഹ ശേഷം ആനി ചിത്ര എന്ന് ഔദ്യോഗികമായി പേര് മാറ്റിയിരുന്നു. ഇപ്പോഴിതാ തന്റേയും ഷാജി കൈലാസിന്റേയും പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് ആനി.

Annie

ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആനി മനസ് തുറക്കുന്നത്. ഇപ്പോഴും താന്‍ ഷാജി കൈലാസുമായി പ്രണയത്തിലാണെന്നാണ് ആനി പറയുന്നത്. അതേസമയം പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നിട്ടും തുറന്ന് പറഞ്ഞിരുന്നില്ലെന്നാണ് ആനി പറയുന്നത്. ആനിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പക്ഷെ അത് തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴും ആ പ്രണയം ഒരു തരിപോലും കുറഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ പ്രണയിക്കുന്നു. അതിനും മുകളില്‍ ഒന്നുമില്ല എനിക്ക്. ഞാനും ഏട്ടനും രുദ്രാക്ഷത്തിന്റെ സെറ്റില്‍ വച്ചാണ് കണ്ടുമുട്ടുന്നത്. എന്റെ രണ്ടാമത്തെ സിനിമ. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഭയങ്കര സ്ട്രിക്റ്റാണ്. കളി തമാശകളൊന്നും പറയുന്നത് കണ്ടിട്ടില്ല. അതിനിടയില്‍ എപ്പോഴാണ് പ്രണയം തോന്നിയതെന്ന് അറിയില്ല. ഒരുപക്ഷെ ഞങ്ങള്‍ സോള്‍മേറ്റ്‌സ് ആയിരുന്നിരിക്കാം.'' എന്നാണ് ആനി പറയുന്നത്.

ഷൈജി കൈലാസിന്റെ അമ്മയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ആനിയ്ക്ക്. മരണം വരെ സ്വന്തം അമ്മയെപ്പോലെ തന്നെയാണ് ആനി അവരെ നോക്കിയിരുന്നത്. അതേക്കുറിച്ചും ആനി സംസാരിക്കുന്നുണ്ട്. ''ആ അമ്മ എന്റെ അമ്മ തന്നെയാണ്. എന്നെ പ്രസവിച്ചിട്ടില്ല എന്നേയുള്ളൂ. അവസാന നിമിഷം വരെ അമ്മയെ നോക്കാന്‍ എനിക്ക് കഴിഞ്ഞു. സ്വന്തം അമ്മയുടെ സ്‌നേഹം കിട്ടാതിരുന്നിടത്ത് കിട്ടിയതാണ് ആ അമ്മയെ. ഞങ്ങള്‍ ഭയങ്കര കൂട്ടായിരുന്നു. എനിക്ക് എപ്പോഴും ചിത്രയുണ്ടാകും എന്ന വിശ്വാസം അമ്മ മനസില്‍ സൂക്ഷിച്ചു. അമ്മ മരിച്ചപ്പോള്‍ എന്റെ അമ്മച്ചി മരിച്ചപ്പോഴുണ്ടായ അതേ ശൂന്യതയാണ് തോന്നിയത്.'' എന്നാണ് ആനി പറയുന്നത്.

Annie

ഓണ്‍ സ്‌ക്രീനില്‍ പലപ്പോഴും ബോള്‍ഡ് വേഷങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള താരമാണ് ആനി. അതേസമയം ജീവിതത്തിലും താന്‍ ബോള്‍ഡ് ആണെന്നാണ് ആനി പറയുന്നത്. ഏട്ടന്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് നൂറ് ശതമാനം ആത്മവിശ്വാസം ഉണ്ടാകും. ഏട്ടനാണ് എന്റെ ധൈര്യമെന്നാണ് ആനി പറയുന്നത്. ആ ലോകത്തില്‍ മതിമറന്ന് ജീവിക്കുന്നയാളാണ് ഞാന്‍. കുലസ്ത്രി എന്നൊക്കെ പരിഹസിക്കുന്നവര്‍ പരിഹസിച്ചോട്ടെ. അതൊന്നും എനിക്ക് പ്രശ്‌നമേയല്ലെന്നും താരം പറയുന്നു.

ഷാജി കൈലാസ് എന്ന സംവിധായകനെ മലയാളികള്‍ അറിയും. എന്നാല്‍ ഷാജി കൈലാസ് എന്ന കുടുംബനാഥന്‍ എങ്ങനെയാണെന്നും ആനി പറയുന്നുണ്ട്. ഷാജി കൈലാസ് എന്ന കുടുംബനാഥന് നൂറില്‍ നൂറ് മാര്‍ക്ക് ആണ് ആനി നല്‍കുന്നത്. അദ്ദേഹം ഒരിക്കലും സിനിമയോ അതിന്റെ പ്രശ്‌നങ്ങളോ വീട്ടിലേക്ക് കൊണ്ടു വന്നിട്ടില്ല. തിരിച്ച് വീട്ടിലെ പ്രശ്‌നങ്ങള്‍ സെറ്റിലേക്കും കൊണ്ടു പോയിട്ടില്ലെന്നാണ് താരം പറയുന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാന്‍ പോലും ഏട്ടന്‍ വരാന്‍ ഞാന്‍ നോക്കിയിരിക്കും. അതും പറഞ്ഞ് മക്കള്‍ കളിയാക്കുമെന്നും ആനി പറയുന്നുണ്ട്.

More from Filmibeat

Read more about: annie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X