എന്തുകൊണ്ട് ഒരു ഫിറ്റ്നസ് ഫ്രീക്ക് ആകാന്‍ തോന്നിയില്ല? അനൂപ് മേനോന്‍ വ്യക്തമാക്കുന്നു
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് അനൂപ് മേനോന്‍. നടനായും തിരക്കഥാകൃത്തായുമെല്ലാം അനൂപ് മേനോന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് അനൂപ് മേനോന്‍ മനസ് തുറന്നിരിക്കുകയാണ്. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
കൊറോണക്കാലത്തെക്കുറിച്ച് അനൂപ് മേനോന്‍ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവിടാനായി. പക്ഷെ എല്ലാവരേയും പോലി ജോലി ഇല്ലാത്ത അവസ്ഥയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു.. ചുറ്റും ഒരു അസുഖം ഇങ്ങനെ നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതേസമയം ജീവിതത്തെ വേറൊരു കണ്ണിലൂടെ കാണാന്‍ പറ്റി പലര്‍ക്കും എന്നും അദ്ദേഹം പറയുന്നു. എപ്പോഴും എന്തും സംഭവിക്കാം എന്നൊരു അവസ്ഥയായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

സിനിമയില്‍ തന്നെ ഒരുമാതിരി എല്ലാവരും ക്രിയേറ്റീവായ കാലമായിരിക്കും കൊറോണക്കാലമെന്നാണ് അദ്ദേഹം പറയുന്നത്. അല്ലാതെ വെറൊന്നും ചെയ്യാനില്ല. തിരക്കഥാകൃത്തുകള്‍ക്ക് നിര്‍ബന്ധിത തിരക്കഥാ വാരം പോലെ. സംവിധായകര്‍ക്കും റിഫ്രഷ് ആകാന്‍ പറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തന്റെ യാത്ര പ്രിയത്തെക്കുറിച്ചും അനൂപ് മേനോന്‍ മനസ് തുറക്കുന്നുണ്ട്.
യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. യാത്രകളെക്കുറിച്ച് പുസ്തകം ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍് കണ്ടതില്‍ ഏറ്റവും ഇഷ്ടം സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ച് ആണെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. പിന്നെ ഇഷ്ടമുള്ള സ്ഥലം പാരീസ് ആണ്. എന്നാല്‍ അവിടെ പോയാല്‍ ഷോപ്പിംഗില്‍ കമ്പമില്ല തനിക്കെന്നാണ് താരം പറയുന്നത്. അവിടുത്തെ ചെറിയ ചെറിയ വില്ലേജുകൡ പോകാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നാണഅ അനൂപ് മേനോന്‍ പറയുന്നത്. ജെയിന്‍ ഓസ്റ്റിന്റെ പുസ്തകങ്ങളില്‍ നിന്നൊക്കെ കേട്ട സ്ഥലങ്ങള്‍ കാണുക എന്നത് ഇഷ്ടമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നത്.
അതേസമയം അന്നും ഇന്നും അനൂപ് മേനോന്റെ രൂപത്തില്‍ മാറ്റമൊന്നുമില്ലെന്നും ഒരു ഫിറ്റ്നസ് ഫ്രീക്ക് ആയി മാറാത്തത് എന്താണെന്നും അവതാരക ചോദിക്കുന്നുണ്ട്. ഫിറ്റ്‌നസ് ഫ്രീക്ക് ആകാന്‍ തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്. ഭാര്യ നിര്‍ബദ്ധിക്കാറില്ലേയയെന്ന ചോദ്യത്തിന് അങ്ങനെ നിര്‍ബദ്ധ ബുദ്ധി ഞങ്ങള്‍ രണ്ടു പേര്‍ക്കുമില്ലെന്നും താരം വ്യക്തമാക്കി. പിന്നെ എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ക്ക് സിക്‌സ് പാക്ക് വേണ്ടി വരാറില്ലെന്നും താരം പറഞ്ഞു. അതേസമയം തന്നെ അത്രയും മോഹിപ്പിക്കുന്നൊരു കഥാപാത്രം വന്നാല്‍ ചെയ്യാമെന്നും താരം പറയുന്നുണ്ട്.


Click it and Unblock the Notifications