ഷേമയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലായിരുന്നു, ആദ്യം കണ്ടത് ഒരു വിവാഹത്തിന്! അനൂപ് മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോന്‍. ടെലിവിഷനില്‍ നിന്നുമാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്. നടനായി മാത്രമല്ല സംവിധായകനായും തിരക്കഥാകൃത്തായും ഗാനരചയിതാവായുമെല്ലാം അനൂപ് മേനോന്‍ കയ്യടി നേടിയിട്ടുണ്ട്. ഷേമ ആണ് അനൂപിന്റെ ഭാര്യ. 2014ലാണ് ഇരുവരുടേയും വിവാഹം. ഷേമയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്‍ത്താവ് 2006ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഇപ്പോഴിതാ തന്റേയും ഷേമയുടേയും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനൂപ് മേനോന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ഭര്‍ത്താവ് മരിച്ച സ്ത്രീയെ വിവാഹം കഴിച്ചതിനെക്കുറിച്ചുള്ള അവതരാകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനൂപ് മേനോന്‍.

Anoop Menon

''അതില്‍ അങ്ങനൊരു വിശാലതയൊന്നുമില്ല. ഒരാളെ നമ്മള്‍ക്ക് ഇഷ്ടമാകുന്നു, അയാളെ വിവാഹം കഴിക്കുന്നു എന്നല്ലാതെ ഒരു വിശാലതയുടേയും കാര്യം അതിലില്ല. നമ്മളുടെ പെര്‍ഫെക്ട് പങ്കാളിയായി ഒരാളെ കാണുമ്പോള്‍ കുറേനാള്‍ ആ സൗഹൃദം മുന്നോട്ട് പോകുമ്പോള്‍ ഒരു പോയന്റിലെത്തുമ്പോള്‍ നമ്മള്‍ തീരുമാനിക്കും ഇനി കൂടെ ഉണ്ടാകേണ്ടത് ഇയാള്‍ ആണെന്ന്. അത്രയേയുള്ളൂ'' എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

ആദ്യമായി കാണുന്നത് ഒരു കല്യാണത്തിനാണ്. അതുപക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. പിന്നീട് ചെന്നൈയിലെ ഒരു ഫൗണ്ടേഷന്റെ പരിപാടിയ്ക്ക് അതിഥിയായി എന്നെ വിളിക്കാന്‍ വേണ്ടി ബന്ധപ്പെടുകയായിരുന്നു. പിന്നെയത് പതുക്കെ സൗഹൃദമായി മാറുകയായിരുന്നു. അന്നത് പൂര്‍ണമായും സൗഹൃദമായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ മരണമുണ്ടാകുന്നതൊക്കെ. അദ്ദേഹത്തെ നേരിട്ട് അറിയില്ലായിരുന്നുവെന്നും അനൂപ് മേനോന്‍ പറയുന്നു.

അത് കഴിഞ്ഞ്, പത്തോളം വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ഇങ്ങനൊരു സാധ്യതയുണ്ടെന്ന് ആലോചിച്ചു തുടങ്ങുന്നത്. നിങ്ങള്‍ പറയുന്നൊരു വിശാലതയുടെ ഇടമല്ല ഇത്. ഇഷ്ടത്തിന്റെ മാത്രം കാര്യമാണ് എന്നും അദ്ദേഹം പറയുന്നു. ഷേമയില്‍ ഇഷ്ടപ്പെട്ടൊരു ക്വാളിറ്റി എന്താണെന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം.

ഒരു ക്വാളിറ്റി എന്ന് മാത്രമായി പറയാനാകില്ല. വേറെ ഒരാളുടെ കൂടെയും ഞാന്‍ ഇത്ര നന്നായി ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രയും മാനസികമായ ഐക്യമുണ്ട്. ഞാന്‍ എപ്പോഴും ലോസ്റ്റ് ഇന്‍ തോട്ട്‌സ് ആയി ഇരിക്കുന്ന ആളാണ്, എപ്പോഴും സിനിമ ചിന്തിക്കുന്ന ആളാണ്. പല പല കാര്യങ്ങളും അവര്‍ക്ക് വേണ്ട സമയത്ത് നമ്മള്‍ ഉണ്ടായെന്ന് വരില്ല. അത് കൃത്യമായി മനസിലാക്കുന്ന ആളാണ്. തിരിച്ചും അങ്ങനെയാണ് എന്നാണ് അതിന് താരം നല്‍കിയ മറുപടി.

Anoop Menon

ഷേമ ഫിലിം ബഫ് അല്ല. ഞാന്‍ ആദ്യം കഥ പറയുന്നത് അവളോടാണ്. മോള്‍ നോട്ടിംഹാമില്‍ പഠിക്കാന്‍ പോവുകയാണ്. സിനിമയോട് താല്‍പര്യമില്ല. പ്രൊഫഷണല്‍ ആകണം എന്നാണ്. പഠിക്കുന്ന കാര്യത്തില്‍ വളരെയധികം പാഷനേറ്റ് ആണ്. പൂനെയിലായിരുന്നു നേരത്തെ പഠിച്ചത്. ക്ഷേമയും അങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.

അവള്‍ക്ക് സിനിമയുടെ ജയ പരാജയങ്ങള്‍ ബാധിക്കാറില്ല. സിനിമ കണ്ട് നന്നായി മോശമായി എന്നൊന്നും പറയില്ല. ഒരുമിച്ച് സിനിമ കണ്ടാല്‍ ഞാന്‍ ചോദിക്കുന്നതിന് ഉത്തരം പറയുമെന്നേയുള്ളൂ. ഞാനും ഒരു സിനിമയേയും മോശം സിനിമയായി കാണുന്നില്ല. സാഹചര്യങ്ങള്‍ കൊണ്ടാകാം മോശമാകുന്നത്. അല്ലാതെ മനപ്പൂര്‍വ്വം മോശമാക്കുന്നതല്ലെന്നും അനൂപ് മേനോന്‍ പറയുന്നു.

Read more about: anoop menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X