For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പടം നിന്നുപോകുമെന്ന് വന്നപ്പോൾ 25 ലക്ഷം കയ്യിലേക്ക് വച്ചു തന്നു; സുരേഷ് ഗോപിയെ കുറിച്ച് അനൂപ് മേനോൻ

  |

  മലയാളത്തിലെ സൂപ്പർ താരമാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ സുരേഷ് ഗോപിയാണെന്ന് ആരാധകർ വിളിയായിരുത്തിയ കാലമുണ്ടായിരുന്നു. ഇടയ്ക്ക് സിനിമകളിൽ നിന്നും ഇടവേളയെടുത്ത നടനിന്ന് ശക്‌തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

  നടനെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരുതലും സ്നേഹവും പലകുറി മലയാളികൾ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്.

  Also Read: 'ഫിലോമിന ചേച്ചി അന്ന് വളരെ ബുദ്ധിമുട്ടി, ഡയലോ​ഗുകൾ ഓർക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല', സിദ്ദിഖ്

  ഉയർന്ന സാമൂഹിക പ്രതിബദ്ധത വച്ച് പുലർത്തുന്ന താരം സിനിമ രംഗത്തും പുറത്തുമുള്ള നിരവധിപേരെയാണ് താരം സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുള്ളത്. ഇതിൽ ചിലത് വലിയ രീതിയിൽ വാർത്തയാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി ഒരു പടം നിന്നുപോകാതെ ഇരിക്കാൻ ചെയ്ത വലിയ സഹായത്തെ കുറിച്ച് പറയുകയാണ് നടൻ അനൂപ് മേനോൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  സുരേഷ് ഗോപിയോടൊപ്പം ഡോൾഫിൻ എന്ന സിനിമ ചെയ്തപ്പോഴുള്ള ഒരിക്കലും മറക്കാനാവാത്ത അനുഭവം എന്താണെന്ന അവതാരക ശ്രീവിദ്യയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 'ഏറ്റവും വലിയ അനുഭവം എന്ന് പറയുന്നത്, ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ എന്നെ കാരവനിലേക്ക് വിളിച്ചിട്ട് ഒരുകെട്ട് പൈസ എടുത്തു തന്നതാണ്. എന്നിട്ട് പറഞ്ഞു പടം തീർക്ക്. ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്. പടം നിന്ന് പോകരുത് എന്ന് പറഞ്ഞു.'

  Also Read: ദിലീപിനെപ്പോലുള്ളവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം, മോഹൻലാലിനും മമ്മൂട്ടിക്കും എന്നോട് പകയില്ലായിരുന്നു: വിനയൻ

  'ഏകദേശം 25 ലക്ഷം രൂപയാണ് തന്നത്. ആ പൈസ ദീപനും നിർമ്മാതാവിനും കൊണ്ടുപോയി കൊടുക്ക് എന്ന് പറഞ്ഞു. അതാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം,' താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹമെന്നും അനൂപ് മേനോൻ പറഞ്ഞു. ഡോൾഫിൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സുരേഷ് ഗോപി, അനൂപ് മേനോൻ, മേഘ്‌ന രാജ് എന്നിവരായിരുന്നു. അനൂപ് മേനോന്റെ തന്നെയായിരുന്നു തിരക്കഥ.

  ഒരു നടനായിരുന്നില്ലെങ്കിൽ സുരേഷ് ഗോപി ആരാകുമായിരുന്നു എന്ന ചോദ്യത്തിന്, നല്ല വിവരവും അറിവും ഉള്ള ശശി തരൂരിനെ പോലൊരു എംപിയോ മന്ത്രിയോ ഒക്കെ ആകുമായിരുന്നു എന്നായിരുന്നു എന്നായിരുന്നു അനൂപ് മേനോന്റെ മറുപടി.

  Also Read: മേക്കപ്പ് കൂടി പോയി! അല്ല സ്കിൻ ട്രീറ്റ്‌മെന്റ് ചെയ്തതാണ്!; മഞ്ജുവിന്റെ പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

  'പദ്‌മ' എന്ന ചിത്രമാണ് അനൂപ് മേനോന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻമ്പതാം നൂറ്റാണ്ട്, വരാൽ തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. അതേസമയം, ഒറ്റക്കൊമ്പൻ, മേ ഹൂ മൂസ തുടങ്ങിയ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഇത് കൂടാതെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

  Read more about: suresh gopi
  English summary
  Anoop Menon opens up about how Suresh Gopi helped him financially during The Dolphin movie production
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X