എന്റെ പ്രിയപ്പെട്ടവള്‍, ആമിയെ പോലൊരു മകളെ സമ്മാനിച്ചവള്‍; വിവാഹ വാര്‍ഷികം ആഘോഷിച്ച് അനൂപ് മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോന്‍. ടെലിവിഷിലൂടെ അഭിനയ ജീവിതം ആരംഭിച്ച അനൂപ് മേനോന്‍ പിന്നീട് സിനിമയിലെത്തുകയായിരുന്നു. നടനായി മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയീതാവായുമെല്ലാം അനൂപ് മേനോന്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് അനൂപ് മേനോന്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ മാറുകയാണ്.

കഴിഞ്ഞ ദിവസമാണ് അനൂപ് മേനോനും ഭാര്യ ഷേമയും തങ്ങളുടെ ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഷേമയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു അനൂപ് മേനോന്റെ കുറിപ്പ്. '' ഒമ്പത് വര്‍ഷം ഞങ്ങള്‍ ഒരു യൂണിറ്റ് എന്ന നിലയില്‍. 18 വര്‍ഷം ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു'' എന്നാണ് അനൂപ് മേനോന്‍ കുറിച്ചത്.

Anoop Menon

വാര്‍ഷികാഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളില്‍ ഷേമയും മകള്‍ ആമിയും അനൂപ് മേനോനൊപ്പമുണ്ട്. ''എന്റെ മണ്ടത്തരങ്ങളും ഭ്രാന്തുകളുമൊക്കെ സഹിക്കുന്നതിന് എന്റെ പ്രിയപ്പെട്ടവള്‍ക്ക് നന്ദി. ആമിയെ പോലൊരു മകളെ സമ്മാനിച്ചതിന്, എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്നതിന്, എന്റെ സാഹസിക യാത്രകള്‍ക്ക് ഒപ്പം കൂടുന്നതിന്, ഇത്ര നല്ല മനസ്സിനുടമയായതിന് എല്ലാത്തിനും നന്ദി.' എന്നായിരുന്നു കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് അനൂപ് മേനോന്‍ കുറിച്ചത്.

നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും ഷേമയെക്കുറിച്ചുമെല്ലാം അനൂപ് മേനോന്‍ മനസ് തുറന്നിരുന്നു. 2014ലാണ് ഇരുവരുടേയും വിവാഹം. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്‍ത്താവ് 2006ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. നേരത്തെ മറ്റൊരു അഭിമുഖത്തില്‍ ഷേമയെ അല്ലാതെ താന്‍ മറ്റാരെയും വിവാഹം കഴിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ലെന്നും അനൂപ് മേനോന്‍ പറഞ്ഞിരുന്നു.

'ഞാന്‍ ഒരിക്കലും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്ന ആളല്ല. മുപ്പത് കഴിഞ്ഞെങ്കിലും അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം ചെയ്തത്. വിവാഹം എപ്പോഴും നമ്മുടെ സ്വന്തം തീരുമാനം ആയിരിക്കണം. അതൊരിക്കലും ഒരിക്കലും ഒരു സൊസൈറ്റിയുടെ തീരുമാനം ആകരുത്' എന്നാണ് അനൂപ് മേനോന്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. തങ്ങള്‍ ആദ്യമായി കണ്ടതും വിവാഹത്തിലേക്ക് എത്തിയതുമൊക്കെ മുമ്പ് അനൂപ് മേനോന്‍ തുറന്നു പറഞ്ഞിരുന്നു.

Anoop Menon

ആദ്യമായി കാണുന്നത് ഒരു കല്യാണത്തിനാണ്. അതുപക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. പിന്നീട് ചെന്നൈയിലെ ഒരു ഫൗണ്ടേഷന്റെ പരിപാടിയ്ക്ക് അതിഥിയായി എന്നെ വിളിക്കാന്‍ വേണ്ടി ബന്ധപ്പെടുകയായിരുന്നു. പിന്നെയത് പതുക്കെ സൗഹൃദമായി മാറുകയായിരുന്നു. അന്നത് പൂര്‍ണമായും സൗഹൃദമായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ മരണമുണ്ടാകുന്നതൊക്കെ. അദ്ദേഹത്തെ നേരിട്ട് അറിയില്ലായിരുന്നുവെന്നും അനൂപ് മേനോന്‍ പറയുന്നു.

അത് കഴിഞ്ഞ്, പത്തോളം വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ഇങ്ങനൊരു സാധ്യതയുണ്ടെന്ന് ആലോചിച്ചു തുടങ്ങുന്നത്. വേറെ ഒരാളുടെ കൂടെയും ഞാന്‍ ഇത്ര നന്നായി ജീവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രയും മാനസികമായ ഐക്യമുണ്ട്. ഞാന്‍ എപ്പോഴും ലോസ്റ്റ് ഇന്‍ തോട്ട്സ് ആയി ഇരിക്കുന്ന ആളാണ്, എപ്പോഴും സിനിമ ചിന്തിക്കുന്ന ആളാണ്. പല പല കാര്യങ്ങളും അവര്‍ക്ക് വേണ്ട സമയത്ത് നമ്മള്‍ ഉണ്ടായെന്ന് വരില്ല. അത് കൃത്യമായി മനസിലാക്കുന്ന ആളാണ്. തിരിച്ചും അങ്ങനെയാണ് എന്നും അനൂപ് മേനോന്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: anoop menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X