പൃഥ്വിരാജ് നായകനായ ആ രണ്ട് സൂപ്പര്‍ ഹിറ്റുകളും ആദ്യം വന്നത് എനിക്കായിരുന്നു: അനൂപ് മേനോന്‍

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ടെവിഷനിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമയിലെത്തിയത്. സിനിമയിലും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അനൂപിന് സാധിച്ചു.

ഇപ്പോഴിതാ തനിക്ക് നഷ്ടപ്പെട്ട രണ്ട് സൂപ്പര്‍ ഹിറ്റുകളെക്കുറിച്ച് മനസ് തുറക്കുകയാണ് അനൂപ് മേനോന്‍. പിന്നീട് ഈ രണ്ട് ചിത്രങ്ങളിലും അഭിനയിച്ചത് പൃഥ്വിരാജാണെന്നും അനൂപ് പറയുന്നു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ സിനിമകളെപ്പറ്റി മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Anoop Menon

പൃഥ്വിരാജ് നായകനായി എത്തി സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകളായ സെവന്‍ത്ത് ഡെ, എന്നു നിന്റെ മൊയ്തീന്‍ എന്നീ സിനിമകളെക്കുറിച്ചായിരുന്നു അനൂപ് മേനോന്‍ മനസ് തുറന്നത്. ശ്യാം ധര്‍ ആയിരുന്നു സെവന്‍ത്ത് ഡെ ഒരുക്കിയത്. എന്നു നിന്റെ മൊയ്തീന്‍ ഒരുക്കിയത് ആര്‍ എസ് വിമലും. രണ്ട് ചിത്രങ്ങളും തനിക്കാണ് ആദ്യം വന്നതെന്നും എന്നാല്‍ പിന്നീട് ഇവ നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു.

വലിയ വിജയമായി മാറിയ സിനിമയായിരുന്നു എന്നു നിന്റെ മൊയ്തീന്‍. കാഞ്ചമാല-മൊയ്തീന്‍ പ്രണയ കഥയാണ് ചിത്രം പറഞ്ഞത്. പൃഥ്വിരാജ് മൊയ്തീന്‍ ആയപ്പോള്‍ കാഞ്ചനയായി എത്തിയത് പാര്‍വതിയായിരുന്നു. സിനിമ വലിയ വിജയമായിരുന്നു. ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സെവന്‍ത്ത് ഡെ. രണ്ട് ചിത്രങ്ങളും തനിക്ക് മുന്നിലാണ് ആദ്യമെത്തിയതെന്നാണ് അനൂപ് പറയുന്നത്.

സെവന്‍ത് ഡേ ആദ്യം തനിക്കു മുന്നിലാണ് വന്നത്. തങ്ങള്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം ആ ചിത്രത്തിന്റെ കാര്യങ്ങളുമായി മുന്നോട്ടു പോയിരുന്നുവെന്നു. എന്നാല്‍ പിന്നീട് നിര്‍മ്മാതാവുമായി ബന്ധപെട്ടു ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴാണ് അത് മാറിപ്പോയതെന്നുമാണ് അനൂപ് മേനോന്‍ പറയുന്നതു. എന്ന് നിന്റെ മൊയ്ദീന്‍ താനും മമത മോഹന്‍ദാസും അഭിനയിക്കാനിരുന്ന ചിത്രമായിരുവെന്നാണ് അനൂപ് മേനോന്‍ പറയുന്നത്. ഇടയ്ക്കു ശങ്കര്‍ രാമകൃഷ്ണന്‍ ആ കഥ വീണ്ടും എഴുതുകയായിരുന്നെന്നും അനൂപ് മേനോന്‍ പറഞ്ഞു.

അതേസമയം അന്ന് എന്നു നിന്റെ മൊയ്തീന്‍ ഇത്ര വലിയ സിനിമയായിരുന്നില്ല. ബ്യൂട്ടിഫുള്‍ പോലെ ചെറിയ സിനിമയായിരുന്നുവെന്നും അനൂപ് പറയുന്നു. പിന്നീട് പൃഥ്വിരാജ് ചിത്രത്തിലേക്ക് വന്നതോടെയാണ് വലിയ സിനിമയായി മാറുന്നതെന്നാണ് അനൂപ് പറയുന്നത്.

പദ്മയാണ് അനൂപ് മേനോന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സുരഭി ലക്ഷ്മിയായിരുന്നു ചിത്രത്തിലെ നായിക. അനൂപിന്റെ ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് കിങ് ഫിഷ്. സിനിമയുടെ റിലീസ് ഉടനെയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X