പണത്തിന് വേണ്ടി സിനിമകള്‍ ചെയ്തിട്ടുണ്ട്, ഞാന്‍ ഉദ്ദേശിച്ച സിനിമയല്ലെന്ന് മനസിലായി: അന്‍സിബ

മലയാളികള്‍ക്ക് സുപരിചിതയാണ് നടി അന്‍സിബ ഹസന്‍. ദൃശ്യത്തിലൂടെയാണ് അന്‍സിബ ശ്രദ്ധ നേടുന്നത്. ഒരിടവേളയ്ക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് അന്‍സിബ തിരികെ വന്നത്. രണ്ടാം വരവിലും കയ്യട നേടാന്‍ അന്‍സിബയ്ക്ക് സാധിച്ചു. അതേമസയം പണത്തിന് വേണ്ടി മാത്രം താന്‍ സിനിമ കള്‍ ചെയ്തിട്ടുണ്ടെന്നാണ് അന്‍സിബ പറയുന്നത്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമാണ് താരത്തിന് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നത്.

പണത്തിന് വേണ്ടി മാത്രം താന്‍ സിനിമകള്‍ ചെയ്തിട്ടുണ്ടെന്നാണ് അന്‍സിബ പറയുന്നത്. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബ മനസ് തുറന്നത്. എന്തുകൊണ്ടാണ് ദൃശ്യത്തിന് ശേഷം അധികം സിനിമകള്‍ ചെയ്യാതെ പോയതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അന്‍സിബ.

Ansiba Hassan

മലയാളത്തിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് ദൃശ്യം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ദൃശ്യത്തിന് ശേഷം നല്ല ഓഫറുകള്‍ അധികം വന്നിരുന്നില്ലെന്നാണ് അന്‍സിബ പറയുന്നത്.

ദൃശ്യത്തിന് ശേഷം അധികം നല്ല ഓഫറുകള്‍ വന്നില്ല. വരുന്നതില്‍ നിന്നും തിരഞ്ഞെടുക്കുകയായിരുന്നു. അതില്‍ നിന്നും നല്ലത് തിരഞ്ഞെടുക്കാന്‍ അത്ര നല്ല പ്രൊജക്ടുകള്‍ ആയിരുന്നില്ലെന്നും അന്‍സിബ പറയുന്നു. അതേസമയം സാമ്പത്തിക നേട്ടത്തിനായി സിനിമകള്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തപ്പോള്‍ താന്‍ ഒരുപാട് ഫ്രസ്റ്റ്രേഡായെന്നും താരം പറയുന്നു. ഒരുപാട് ആഗ്രഹിച്ചിട്ടാണ് സിനിമയിലേക്ക് വന്നത്. എന്നാല്‍ ഞാന്‍ ഉദ്ദേശിച്ച സിനിമ അതല്ലെന്ന് മനസിലായെന്നാണ് അന്‍സിബ പറയുന്നത്.

അതോടെ വേറെ എന്തെങ്കിലും ജോലി ചെയ്തിട്ട് പണം ഉണ്ടാക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചെന്നും താരം പറയുന്നു. പണം വേണം. പക്ഷെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാനസികമായ തൃപ്തി വേണമെന്നാണ് അന്‍സിബ പറയുന്നത്. അതുണ്ടാകണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും താരം പറയുന്നു.

നല്ല കഥാപാത്രങ്ങള്‍ ചെയ്യണം, നല്ല സിനിമയുടെ ഭാഗമാകണം എന്നൊക്കെയാണ് ആഗ്രഹങ്ങള്‍. അല്ലാതെ എന്റെ തല എന്റെ പോസ്റ്റര്‍ എന്ന ആഗ്രഹം തനിക്കില്ലെന്നും അന്‍സിബ പറയുന്നു. ഇപ്പോള്‍ അതാണ് ചെയ്യുന്നതെന്നാണ് തന്റെ വിശ്വാസമെന്നും താരം പറയുന്നു.

Ansiba Hassan

അതേസമയം കുറുക്കന്‍ ആണ് അന്‍സിബയുടെ പുതിയ സിനിമ. വിനീത് ശ്രീനിവാസന്‍ നായകനായ സിനിമയുടെ സംവിധാനം ജയലാല്‍ ദിവാകരന്‍ ആണ്. ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുഴുനീള കോമഡി ചിത്രമായ കുറുക്കനില്‍ മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇന്നാണ് സിനിമയുടെ റിലീസ്. #

ബാലതാരമായിട്ടാണ് അന്‍സിബ സിനിമയിലെത്തുന്നത്. ഇന്നത്തെ ചിന്താവിഷയം ആയിരുന്നു ആദ്യ സിനിമ. പിന്നീട് തമിഴിലും സജീവമായി മാറി. ദൃശ്യത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചു വരവ്. തുടര്‍ന്ന് ഷീ ടാക്‌സി, വിശ്വാസം അതല്ലേ എല്ലാം, കകട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ദൃശ്യം 2, സിബിഐ 5 ദ ബ്രെയിന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്.

More from Filmibeat

Read more about: ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X