For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയ്‌ക്കൊരു കുത്ത് കൊടുക്കാന്‍ തോന്നി, അത്രയേറെ ദേഷ്യം വന്നു; പുഴുവിനെക്കുറിച്ച് ആന്റോ ജോസഫ്

  |

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം സിനിമയാണ് പുഴു. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന സിനിമയായ പുഴുവില്‍ നായികയായി എത്തുന്നത് പാര്‍വതി തിരുവോത്താണ്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വേഷം എന്ന വിശേഷണവുമായി എത്തുന്ന സിനിമയാണ് പുഴു. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ ആരാധകര്‍ ആകാംഷ പരത്തിയിരുന്നു. എന്നാല്‍ സിനിമയുടെ കഥ എന്താണെന്ന് ഊഹിച്ചെടുക്കാനുള്ള സാധ്യത നല്‍കുകയും ചെയ്തിരുന്നില്ല ട്രെയിലര്‍.

  Also Read: ഏറ്റവും വലിയ എതിരാളി ബ്ലെസ്ലിയാണെന്ന് മനസിലാക്കി; റോബിന്റെ സമനില ഇളകിയതിന്റെ കാരണമിതാണ്

  അതുകൊണ്ട് തന്നെ എന്താണ് പുഴുവില്‍ റത്തീന ഒരുക്കി വച്ചിരിക്കുന്നത് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള നിര്‍മ്മാതാവ് ആന്റോ ജോസഫ്. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി എന്നാണ് ആന്റോ ജോസഫ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''മമ്മൂക്കയുടെ 'പുഴു' നാളെ 'സോണി ലീവി'ലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. കുറച്ചുദിവസം മുമ്പ് മമ്മൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ചിത്രം കാണാന്‍ അവസരമുണ്ടായി. കഥാപരിസരത്തെക്കുറിച്ചോ മമ്മൂക്കയുടെ കഥാപാത്രത്തെക്കുറിച്ചോ പറഞ്ഞ് രസച്ചരട് മുറിക്കുന്നില്ല. പക്ഷേ ഒന്നുപറയട്ടെ. സിനിമ കണ്ടിറങ്ങിയപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രത്തിനിട്ട് കൈകൊണ്ടൊരു കുത്ത് കൊടുക്കാന്‍ തോന്നിപ്പോയി. അത്രയേറെ ദേഷ്യംതോന്നി പേരുപോലുമില്ലാത്ത ആ നായകനോട്. ഒരു പുഴു ദേഹത്ത് ഇഴഞ്ഞുകയറിയതിന്റെ അസ്വസ്ഥത'' എന്നാണ് ആന്റോ ജോസഫ് പറയുന്നത്.

  അത്രയും നേരം എനിക്കരികെയുണ്ടായിരുന്ന,കാലങ്ങളായി പരിചിതനായ ഒരാളാണോ സ്‌ക്രീനില്‍ ഇങ്ങനെ രൂപമാറ്റം സംഭവിച്ച് എന്റെയുള്ളിലേക്ക് കോപം കോരിയിട്ടത്. കഥാപാത്രത്തോട് ദേഷ്യം തോന്നിയപ്പോള്‍ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുകയായിരുന്നുവെന്നും ആന്റോ ജോസഫ് പറയുന്നു. കൂടുവിട്ടുകൂടുമാറ്റം എന്ന ജാലവിദ്യയാണ് എനിക്ക് പരിചയമുള്ള പഞ്ചപാവം മമ്മൂക്കയുടെ അടുത്തിരുന്ന് കൊണ്ട് ഞാന്‍ തൊട്ടുമുന്നിലെ സ്‌ക്രീനില്‍ കണ്ടത്. കഥാപാത്രങ്ങളോടുള്ള മമ്മൂട്ടി എന്ന നടന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ നേര്‍ക്കാഴ്ച ആയിരുന്നുവെന്നും നിര്‍മ്മാതാവ് പറയുന്നു.

  മമ്മൂക്കയ്ക്ക് ഒരിക്കലും അഭിനയിച്ച് കൊതിതീരുന്നില്ല. നമുക്ക് മമ്മൂക്കയെ കണ്ടും കൊതിതീരുന്നില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ മമ്മൂക്കയെയും നമ്മളെയും കൊതിപ്പിക്കാന്‍ കാലം കാത്തുവച്ചിട്ടുണ്ട് എന്നുറപ്പാണ് എന്നും ആന്റോ പറയുന്നു. പാര്‍വതിയാണ് മമ്മൂക്കയ്ക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു വേഷം സ്വീകരിക്കുന്നതുമുതല്‍ സംവിധായകയുടെ മനസിലെ രൂപത്തെ സാക്ഷാത്കരിക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ പാര്‍വതി കാണിച്ച ധൈര്യവും ആത്മാര്‍പ്പണവും അഭിനന്ദനാര്‍ഹമാണെന്ന് ആന്റോ ജോസഫ് അഭിപ്രായപ്പെടുന്നു.

  Recommended Video

  CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

  നമ്മുടെയൊക്കെ പ്രിയങ്കരനായ അപ്പുണ്ണി ശശിയുടെ പ്രകടനവും എടുത്തുപറയണം. എല്ലാ അഭിനേതാക്കളും അത്യുഗ്രന്‍ ആണെന്ന് പറയുന്ന ആന്റോ ഇങ്ങനെയൊരു കഥയ്ക്ക് സിനിമാരൂപമേകിയ
  'രത്തീന' എന്ന സംവിധായികയ്ക്ക് ബിഗ്സല്യൂട്ട് നല്‍കുന്നതായും പറയുന്നു. ആദ്യചിത്രം കൊണ്ടുതന്നെ 'രത്തീന' സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

  ഉണ്ട,വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്,സുഹാസ്,ഷറഫു എന്നിവരാണ് തിരക്കഥ. അവര്‍ക്ക് നൂറില്‍ നൂറുമാര്‍ക്ക്. നിര്‍മ്മാതാവും എന്റെ പ്രിയസുഹൃത്തും, സഹോദരതുല്ല്യം സ്‌നേഹിക്കുകയും ചെയ്യുന്ന എസ്.ജോര്‍ജിനും സഹനിര്‍മാതാക്കളായ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖദാര്‍ തുടങ്ങി എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആലിംഗനങ്ങള്‍ നല്‍കുന്നതായും അദ്ദേഹം പറയുന്നു.

  Also Read: ജാസ്മിനും വിനയിയും തര്‍ക്കത്തിലേക്ക്; വീണ്ടും വാക്കേറ്റമുണ്ടാക്കി ക്യാപ്റ്റനും വൈല്‍ഡ് കാര്‍ഡ് താരവും

  നിങ്ങളൊരുക്കിയത് ഒന്നാന്തരം സിനിമതന്നെയാണ്. മമ്മൂക്ക എന്ന നടന്‍ പുതുമുഖസംവിധായകരിലൂടെ മലയാളസിനിമയെ ഒരിക്കല്‍ക്കൂടി പുതുക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് പുഴു. ഇനിയും ഒരുപാട് പുതിയ സംവിധായകരെ നമുക്ക് സമ്മാനിക്കാന്‍ മമ്മൂക്കയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്ന ആന്റോ 'പുഴു' വിന് എല്ലാ വിജയാശംസകളും നേരുകയും ചെയ്യുന്നുണ്ട്

  Read more about: mammootty parvathy
  English summary
  Anto Joseph Pens A Note After Watching Mammootty And Parvathy Starrer Puzhu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X