അമ്മ ആക്ടറാണെന്ന് അവൻ എവിടെയും പറയില്ല; ആ ജെനറേഷനെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല; മകനെ കുറിച്ച് നൈല ഉഷ

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ ഒരിടം നേടിയെടുത്ത നടിയാണ് നൈല ഉഷ. അഭിനേത്രി എന്നതിന് പുറമെ അവതാരക, റോഡിയോ ജോക്കി എന്നീ നിലകളിലെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് നൈല. 2013 ൽ കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നൈല സിനിമയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് അഭിനയിച്ച പുണ്യാളൻ അ​ഗർബതീസ് എന്ന സിനിമയിലൂടെയാണ് നൈല കൂടുതൽ ശ്രദ്ധ നേടുന്നത്.

അതിനുശേഷം ​ഗ്യാങ്സ്റ്റർ, വമ്പത്തി, ഫയർമാൻ, പൊറിഞ്ചു മറിയം ജോസ് എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെ മലയാള സിനിമയിൽ തന്റെയിടം കണ്ടെത്തുകയായിരുന്നു നൈല ഉഷ. പൊറിഞ്ചു മറിയം ജോസിലെ നൈലയുടെ കഥാപാത്രം വലിയ പ്രശംസ നേടിയിരുന്നു. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മറിയം എന്ന ടൈറ്റിൽ വേഷത്തിലാണ് നൈല എത്തിയത്. ഇപ്പോഴിതാ ജോഷിയുടെ പുതിയ ചിത്രമായ ആന്റണിയിലും ശ്രദ്ധേയ വേഷത്തിലെത്തി തിളങ്ങി നിൽക്കുകയാണ് നൈല ഉഷ.

Nyla Usha

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് നടി. തന്റെ യാത്ര വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ നൈല പങ്കുവയ്ക്കാറുണ്ട്. പ്രായം നാല്പത്തിനടുത്ത് എത്തിയെങ്കിലും ഇന്നും ഇരുപതിന്റെ സൗന്ദര്യത്തിൽ തുടരുന്ന നായികയാണ് നൈല. നടിയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ ഏറെയും ഈ സൗന്ദര്യത്തെ കുറിച്ചുള്ളതാണ്. ഇപ്പോഴിതാ സൗന്ദര്യം നിലനിർത്തുന്നതിന് രഹസ്യം പങ്കുവെച്ചിരിക്കുകയാണ് നടി.

'നിങ്ങൾക്ക് പ്രായം ആയെന്ന തോന്നലില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പ്രായമാകില്ല. മമ്മൂക്കയെ തന്നെ നോക്കൂ. നിങ്ങൾക്ക് പ്രായമാകുന്നില്ലെന്ന് നിങ്ങൾ തന്നെ കരുതിയാൽ മതി. നിങ്ങൾക്ക് പേടിയിലെങ്കിൽ നിങ്ങളെ പേടിപ്പിക്കാനാകില്ല. അതുപോലെയാണ്', എന്നാണ് നൈല ഉഷ പറയുന്നത്. ആന്റണിയുടെ പ്രമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എങ്ങനെയാണ് മുപ്പതുകളിലും യുവത്വം കാത്തുസൂക്ഷിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു നൈലയുടെ മറുപടി.

മകന്റെ സുഹൃത്തുക്കളൊക്കെ സന്തൂർ മമ്മി എന്ന ടാഗ് നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തോടും നൈല പ്രതികരിച്ചു. 'ഞാൻ മകന്റെ സുഹൃത്തുക്കളുമായൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. എനിക്ക് അവരുടെ ജെനറേഷനെ തന്നെ മനസിലാകില്ല. അവർ പറയുന്ന ചില വാക്കുകളൊക്കെ മനസിലാക്കാൻ തന്നെ പ്രയാസമാണ്. അതുകൊണ്ട് അവരുടെ ജെനറേഷനുമായി ഒത്തുപോകാൻ എനിക്ക് പറ്റില്ല,' നൈല പറയുന്നു.

'അവൻ എന്നെ, തന്റെതായ കാര്യങ്ങളൊക്കെ ചെയ്ത് ജീവിക്കുന്ന ഒരു വ്യക്തി ആയിട്ടാണ് കാണുന്നത്. എനിക്ക് തോന്നുന്നത് അവൻ മറ്റു സ്ത്രീകളെയും അങ്ങനെയാകും കാണുക. അവന്റെ ജീവിതത്തിലേക്ക് വരുന്ന സ്ത്രീകൾക്ക് ഞാൻ ജീവിക്കുന്ന പോലെ ഒരു സ്വതന്ത്ര ജീവിതം നയിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,'

Nyla Usha

'അവൻ വളരെ നാണക്കാരനാണ്. അവനെ ആളുകൾ ശ്രദ്ധിക്കുന്നതൊന്നും അവന് താല്പര്യമില്ലാത്ത കാര്യമാണ്. പുറത്തൊക്കെ പോകുമ്പോൾ എന്നെ കണ്ട് ആളുകൾ വന്നാൽ അവൻ പതിയെ അവിടെ നിന്ന് മാറി മറ്റെവിടെയെങ്കിലും പോയി നിൽക്കും. ആളുകൾ ഫോട്ടോ എടുത്തോട്ടെ എന്നൊക്കെ ചോദിക്കുമ്പോൾ മോന് താത്പര്യമില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കാറുണ്ട്. അമ്മ ഒരു ആക്ടറാണെന്ന് അവൻ എവിടെയും പറയില്ല. അത്രയ്ക്ക് നാണക്കാരനാണ്. അവൻ എപ്പോഴും അവന്റേതായ മറ്റൊരു ലോകത്താണ്,' നൈല മകനെ കുറിച്ച് വാചാലയായി.

അതേ സമയം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ആന്റണിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജോജു ജോർജ് നായകനായ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആശ ശരത്ത്, വിജയരാഘവൻ, അപ്പാനി ശരത്, ജുവൽ മേരി, ടിനി ടോം, ആർജെ ഷാൻ, ശ്രീകാന്ത് മുരളി എന്നി വരും ചിത്രത്തിന്റെ ഭാഗമാണ്.

More from Filmibeat

Read more about: nyla usha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X