twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ അടുത്ത അഞ്ച് സിനിമകളും ഒടിടിയില്‍ തന്നെ; മരക്കാര്‍ കാണാന്‍ തിയേറ്ററിലേക്ക് വിടണ്ട!

    |

    മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററില്‍ കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരിക്കുകയാണ്. മാധ്യമങ്ങളോടായിരുന്നു ആന്റണയുടെ പ്രതികരണം. തീയേറ്ററില്‍ കൊണ്ടു വരാനുള്ള എല്ലാ സാധ്യതകളും തേടിയെന്നും എന്നാല്‍ ഫലവത്തായില്ലെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.

    കറുപ്പഴകിൽ അതീവ സുന്ദരിയായി ഭാമ, നടിയുടെ പുത്തൻ ഫോട്ടോസ് കാണാംകറുപ്പഴകിൽ അതീവ സുന്ദരിയായി ഭാമ, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

    21 ദിവസം എല്ലാ തീയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാമെന്ന് താന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ എല്ലാ തീയേറ്ററുകാരും ആ കരാറില്‍ ഒപ്പിട്ടില്ലെന്നാണ് ആന്റണി പറയുന്നത്. തീയേറ്ററില്‍ തന്നെ കാണിക്കണമെന്ന് ആഗ്രഹിച്ച് എഠുത്ത സിനിമയാണ് മരക്കാറെന്നും എന്നാല്‍ തിയേറ്ററില്‍ റിലീസ് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നാണ് ആന്റണി പറയുന്നത്. അതേസമം മരക്കാര്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് മോഹന്‍ലാല്‍ സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമിലായിരിക്കും റിലീസ് ചെയ്യുക എന്നും ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. വിശദമായി വായിക്കാം തുടര്‍ന്ന്.

    മരക്കാറിന് പിന്നാലെ

    മരക്കാറിന് പിന്നാലെ വരുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രമായ ട്വല്‍ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍, വൈശാഖിന്റെ സിനിമ എന്നിവ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കന്നത്. ഒരു കോടിയ്ക്ക് മുകളില്‍ തീയേറ്ററുകളില്‍ നിന്നും പിരിച്ചു കിട്ടാനുണ്ടെന്നും ആന്റണി പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ തീയേറ്റര്‍ ഉടമകളുടെ സംഘടനയ്‌ക്കെതിരെ തുറന്നടിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍.

    സിനിമയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ സിനിമ തിയേറ്ററിലെത്തിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്ത് ഒരുപാട് പേര്‍ പ്രയത്നിച്ചു. മന്ത്രി സജി ചെറിയാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു മീറ്റിങ്ങ് വെച്ചിരുന്നു. ആ മീറ്റിങ്ങും അവസാന നിമിഷത്തില്‍ നടക്കാതെ പോയി. ആ മീറ്റിങ്ങ് നടക്കാത്തതിനെ കുറിച്ച് മറ്റ് പലരും പറയുന്നതല്ല അതിന്റെ സത്യം. ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ്. ഫിലിം ചേമ്പര്‍, ഫെഫ്ക എന്നീ സംഘടനകളാണെന്നാണ് ആന്റണി പറയുന്നത്.

    ഒടിടി റിലീസ്

    ചര്‍ച്ചക്ക് മുമ്പ് തിയേറ്റര്‍ ഉടമകളുടെ സംഘടനയോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിഗണനകള്‍ ചെയ്യാന്‍ പറ്റില്ലെന്നാണ് അറിയിച്ചത്. അത് നിര്‍മ്മാതാക്കളുടെ സംഘടന എന്നെ അറിയിച്ചപ്പോള്‍ സജി ചെറിയാന്‍ പോലൊരു വ്യക്തിയുടെ അടുത്ത് നമ്മളെല്ലാം പോയിട്ട് അത് നടക്കില്ലെന്ന സാധ്യതയാണെങ്കില്‍ അത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ ഒരു ചര്‍ച്ച ഇല്ലാതായതിനെ തുടര്‍ന്നാണ് മരക്കാറിന്റെ ഒടിടി റിലീസ് സ്ഥിരീകരിക്കേണ്ടി വന്നതെന്നാണ് ആന്റണി നല്‍കുന്ന വിശദീകരണം.

    40 കോടിയോളം

    ഈ സിനിമയ്ക്ക് 40 കോടിയോളം അഡ്വാന്‍സ് തന്നു എന്ന് പറഞ്ഞ് ഒരുപാട് പ്രചരണങ്ങള്‍ നടന്നു. തിയേറ്റര്‍ ഉടമകളുടെ സംഘടന അത് ശരിയാണെന്നോ തെറ്റാണെന്നോ ഒന്നും പറയാതെ അത് ആഘോഷിക്കുകയായിരുന്നുവെന്ന് ആന്റണി ആരോപിക്കുന്നു. സ്വാഭാവികമായും 40 കോടി തിയേറ്റര്‍ ഉടമകള്‍ തന്നാല്‍ ആ സിനിമ തിയേറ്ററില്‍ തന്നെ കളിക്കാന്‍ സാധ്യതകള്‍ ഉണ്ടായിരുന്നുവെന്നും പക്ഷെ അത്രയും പൈസ കൊടുത്ത് ഇതിന് മുന്‍ കാലങ്ങളിലൊന്നും തന്നെ ഒരു സിനിമയും തിയേറ്ററില്‍ കളിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം പോലും സഹിക്കാന്‍ പറ്റാത്ത തിയേറ്ററുകാര്‍ ആന്റണി കോടികളുടെ നഷ്ടം സഹിച്ചോണം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും തിയേറ്ററുകാര്‍ തനിക്ക് ഇപ്പോഴും ഒരു കോടിയുടെ അടുത്ത് തരാനുണ്ടെന്നും 20 മാസത്തോളം സിനിമ കയ്യില്‍ വച്ചത് തിയേറ്ററില്‍ കളിക്കാമെന്ന വിചാരത്തില്‍ തന്നെയായിരുന്നുവെന്നും ആന്റണി പറയുന്നു.

    വിളിച്ച് സംസാരിച്ചിട്ടില്ല

    ഒരുപാട് ചര്‍ച്ചകള്‍ തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയെന്നും എന്നാല്‍ അതില്‍ ഒന്നില്‍ പോലും ഒരു അംഗങ്ങളും തന്നെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ആന്റണി പറയുന്നു. തിയേറ്റര്‍ ഉടമകളോട് ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് എനിക്ക് മനസിലായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ തവണ തിയേറ്റര്‍ തുറന്നപ്പോള്‍ മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തന്നെയാണ് ഞാന്‍ തീരുമാനിച്ചത്. അത് അനുസരിച്ച് തിയേറ്റര്‍ സംഘടനയുടെ മീറ്റിങ്ങില്‍ ആശിര്‍വാദ് സിനിമാസ് പറഞ്ഞു, തിയേറ്റര്‍ തുറന്നാല്‍ എല്ലാ തിയേറ്ററുകളില്‍ മരക്കാര്‍ റിലീസ് ചെയ്യണമെന്ന്. എല്ലാ സ്‌ക്രീനിലും 21 ദിവസം കളിച്ച് തരണം എന്നും പറഞ്ഞിരുന്നുവെന്നും ആന്റണി വ്യക്തമാക്കുന്നുണ്ട്.

    Recommended Video

    Mohanlal's next five films will be released through OTT
    മോഹന്‍ലാലിനെ അറിയിച്ചു

    തിയേറ്ററില്‍ മരക്കാര്‍ റിലീസ് ചെയ്യുകയാണെങ്കില്‍ വളരെ അധികം പൈസ കളക്റ്റ് ചെയ്താല്‍ മാത്രമെ എനിക്കിത് മുതലാവുകയുള്ളൂവെന്നാണ് ആന്റണി പറയുന്നത്. അതേസമയം തന്റെ പ്രശ്‌നം മോഹന്‍ലാലിനെ അറിയിച്ചുവെന്നും ആന്റണി പറയുന്നു. അദ്ദേഹം തന്നോട് പറഞ്ഞത് ആന്റണി നമ്മള്‍ ഒരുപാട് സിനിമകള്‍ മുന്നില്‍ കണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ നമ്മള്‍ ബലത്തോടെ ഉണ്ടാവണം. അത് ഒരു സിനിമയിലൂടെ നഷ്ടപ്പെട്ടാല്‍ വീണ്ടും അതുപോലുള്ള സ്വപ്നങ്ങള്‍ കാണാന്‍ പറ്റില്ല എന്നായിരുന്നുവെന്നും ആന്റണി വെളിപ്പെടുത്തുന്നുണ്ട്. ആ ഒരു നിര്‍ദ്ദേശത്തില്‍ നിന്നാണ് സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് ചിന്തിക്കുന്നതെന്നും ഒടിടിയ്ക്ക് നല്‍കാന്‍ സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും ആന്റണി പറയുന്നു.

     അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലാക്കി സുമിത്ര, ഒരു അഭ്യർത്ഥനയുമായി പ്രേക്ഷകർ അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലാക്കി സുമിത്ര, ഒരു അഭ്യർത്ഥനയുമായി പ്രേക്ഷകർ

    മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. വന്‍ താരനിര തന്നെയാണ് ചിത്രത്തതില്‍ അണിനിരക്കുന്നത്. മോഹന്‍ലാല്‍, മഞ്ജ വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, സിദ്ധീഖ്, നെടുമുടി വേണു തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു.

    Read more about: antony perumbavoor mohanlal
    English summary
    Antony Perumbavoor Confirms OTT Release For Marakkar Five Other Movies To Follow
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X