മോഹന്‍ലാലിനെ പറ്റിക്കാന്‍ എളുപ്പം, ആ കളി ആന്റണിയോട് നടക്കില്ല; ആന്റണി വന്നതോടെ ലാല്‍ രക്ഷപ്പെട്ടു!

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ പറയുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍ എന്നത്. മോഹന്‍ലാല്‍ എന്ന താരത്തിന്റെ സന്തത സഹചാരി. മോഹന്‍ലാല്‍ എവിടെയുണ്ടോ അവിടെയെല്ലാം ആന്റണിയുണ്ട്. മോഹന്‍ലാലിന്റെ ഡ്രൈവറായി വന്ന് പിന്നീട് മനസാക്ഷി സൂക്ഷിപ്പുകാരനായി മാറിയ ആന്റണി. ഇന്ന് നിര്‍മ്മാതാവും നടനുമൊക്കെയാണ് ആന്റണി പെരുമ്പാവൂര്‍.

മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാവായി നില്‍ക്കുന്ന ആന്റണിയും മോഹന്‍ലാലും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വളരെ വലുതാണ്. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധകനും ഒരുപക്ഷെ ആന്റണി തന്നെയായിരിക്കും. മോഹന്‍ലാലിന്റെ ഇന്നത്തെ വിജയത്തിലും ആന്റണിയ്ക്ക് പങ്കുണ്ട്. മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലെ ഓരോ തീരുമാനങ്ങള്‍ക്ക് പിന്നിലും ആന്റണിയുടെ കരസ്പര്‍ശമുണ്ടെന്നതാണ് വാസ്തവം.

Antony Perumbavoor

ഇപ്പോഴിതാ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബദറുദ്ദീന്‍. മോഹന്‍ലാലിന് സാമ്പത്തിക വിജയമുണ്ടാകുന്നത് ആന്റണിയുടെ വരവോടെയാണെന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്.

മോഹന്‍ലാലിന് പണം കണക്ക് പറഞ്ഞ് മേടിക്കാന്‍ അറിയില്ല. എളുപ്പം മറ്റുള്ളവര്‍ക്ക് പറ്റിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ആന്റണിയെ അങ്ങനെ പറ്റിക്കാനാകില്ല. ആന്റണിയെ അതുകൊണ്ടാണ് മോഹന്‍ലാല്‍ കൂടെ നിര്‍ത്തുന്നത് എന്നാണ് ബദറുദ്ദീന്‍ പറയുന്നത്. മോഹന്‍ലാലിന് പണം ചോദിച്ച് വാങ്ങാന്‍ അറിയില്ല. അതിനാല്‍ ആന്റണി ചോദിച്ച് വാങ്ങുമെന്നും അദ്ദേഹം പറയുന്നു. വിശ്വസ്തത, വിധേയത്വം എന്നീ രണ്ട് വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം ആന്റണിയെ വിശേഷിപ്പിക്കുന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്.

''മോഹന്‍ലാലിന്റെ കലാപരമായ വളര്‍ച്ച മോഹന്‍ലാലിന്റേത് തന്നെ. പക്ഷെ സാമ്പത്തിക ആസൂത്രണം നടപ്പിലാക്കി കൊടുത്തതെല്ലാം ആന്റണിയാണ്. മോഹന്‍ലാലിന് അതിനുള്ള മിടുക്കില്ല. അറിയത്തില്ല. വിട്ടു വീഴ്ച ചെയ്തു കളയും. മോഹന്‍ലാലിനെ പാട്ടിലാക്കാന്‍ എളുപ്പമാണ്. ആന്റണിയെ പറ്റില്ല. അതാണ് ആന്റണിയെ മോഹന്‍ലാല്‍ നിലനിര്‍ത്താനുള്ള കാരണം. അതുകൊണ്ട് മോഹന്‍ലാലിനാണ് ഗുണം. മോഹന്‍ലാലിന് ആന്റണിയെക്കൊണ്ടാണ് ഗുണം. ആന്റണിയ്ക്ക് ഇല്ലെന്നല്ല അര്‍ത്ഥം. അതിന് ശേഷമാണ് മോഹന്‍ലാല്‍ സാമ്പത്തിക സുരക്ഷിതമായത്. സിനിമ ഇറങ്ങും മുമ്പ് കാശ് കൊടുക്കത്തില്ല. അത് പറഞ്ഞ് വാങ്ങാന്‍ പുള്ളിയ്ക്ക് അറിയത്തില്ല. ആന്റണി അത് വാങ്ങിക്കൊടുക്കും. വിശ്വസ്തത, വിധേയത്വം ആ രണ്ട് വാക്കുകളാണ് ആന്റണി''.

Antony Perumbavoor

അതേസമയം മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയ താരത്തിന്റെ വലിയൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മലൈക്കോട്ട വാലിബന്‍ ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധാനം. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

എലോണ്‍ ആണ് മോഹന്‍ലാലിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഷാജി കെെലാസ് സംവിധാനം ചെയ്ത ചിത്രം പക്ഷെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. നിരവധി സിനിമകളാണ് മോഹന്‍ലാലിന്‍റേതായി അണിയറയിലുള്ളത്. മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ്, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍, ജീത്തു ജോസഫ് ഒരുക്കുന്ന റാം തുടങ്ങിയ വലിയ സിനിമകളാണ് അണിയറയിലുള്ളത്. ഇതിനിടെ രജനീകാന്ത് നായകനായ ജയിലറില്‍ അതിഥി വേഷത്തിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X