ലാല്‍ സാറിന്റെ സിനിമയുടെ കഥ ഞാന്‍ കേള്‍ക്കുന്നുവെന്ന് 50 ശതമാനം ശരിയും 50 ശതമാനം തെറ്റും: ആന്റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ ഇന്ന് കൂട്ടിച്ചേര്‍ത്ത് വായിക്കുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍ എന്നത്. ആശിര്‍വാദ് സിനിമകളുടെ അ്മരക്കാരനായ ആന്റണി പെരുമ്പാവൂര്‍ മലയാളികള്‍ക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മതാവാണ്. മോഹന്‍ലാലിന്റെ സന്തത സഹചാരി. ഇപ്പോഴിതാ മോഹന്‍ലാല്‍ സിനിമകളുടെ ഭാഗമാകുന്നതിനെക്കുറിച്ച് ആന്റണി മനസ് തുറന്നിരിക്കുകയാണ്. മാതൃഭൂമി ഡോട്ട് കോമിന് ന്ല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

മോഹന്‍്‌ലാലിന്റെ സിനിമകളുടെ കഥകള്‍ ആന്റണി പെരുമ്പാവൂര്‍ കേട്ടിട്ടെ മോഹന്‍ലാലിലേക്ക് എത്തുകയുള്ളൂവെന്ന് പൊതുവെയുള്ള സംസാരമാണ്. ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്നാണ് ആന്റണി പെരുമ്പാവൂര്‍ മനസ് തുറന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

ഒറ്റവാക്കിലൊരുത്തരം

ഒറ്റവാക്കിലൊരുത്തരം നല്‍കാം ആന്റണി കഥകേള്‍ക്കുന്നു എന്നത് അന്‍പത് ശതമാനം ശരിയും, അന്‍പത് ശതമാനം തെറ്റുമാണ്. കാരണം, ആശീര്‍വാദ് നിര്‍മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിര്‍മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാനിരിക്കാറില്ല. എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്.

അതിനു കാരണം

അതിനു കാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ എനിക്കിഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ. സൗഹൃദവലയത്തിലും പരിചയത്തിലും ഉള്ളവര്‍ നിര്‍ബന്ധിക്കുന്ന ചില സാഹചര്യങ്ങളില്‍ കഥകേള്‍ക്കാന്‍ ഇരിക്കേിവരാറുണ്ട്. കഥകേട്ടാല്‍ അഭിപ്രായം പറയാന്‍ മടികാണിക്കാത്ത ആളാണ് ഞാന്‍. അതുകൊണ്ട് കഴിയുന്നതും എന്നെ അത്തരം ചര്‍ച്ചയില്‍ ഇരുത്തരുതെന്ന് നിര്‍ബന്ധിക്കുന്നവരോടെല്ലാം ഞാന്‍ ആദ്യമേ പറയാറുണ്ട് എന്നാണ് ആന്റണി പറയുന്നത്. പിന്നാലെ താന്‍ സ്ഥിരമായി മോഹന്‍ലാല്‍ സിനിമകളില്‍ അതിഥി വേഷത്തില്‍ എത്തുന്നതിനെക്കുറിച്ചും ആന്റണി പെരുമ്പാവൂര്‍ മനസ് തുറക്കുന്നുണ്ട്.

മുഖം കാണിക്കുന്നത്

യാദൃച്ഛികമായാണ് പലപ്പോഴും ചെറിയ രംഗങ്ങളില്‍ മുഖം കാണിക്കുന്നത്. ഓര്‍മ ശരിയാണെങ്കില്‍ കിലുക്കം സിനിമ മുതലാകും തുടക്കം. അന്ന് പ്രിയദര്‍ശന്‍സാറുമായി സെറ്റില്‍ സംസാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് ചെല്ലുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെതന്നെ സിനിമകളില്‍ ചെറിയ രംഗങ്ങളിലൂടെ വന്നുപോയി. പിന്നീട് ലാല്‍സാര്‍ തന്നെ സെറ്റിലിരുന്ന് ചോദിക്കാന്‍ തുടങ്ങി ആന്റണിക്ക് വേഷമില്ലേ..., അഭിനയിക്കുന്നില്ലേ... എന്നെല്ലാം. അങ്ങനെ മറ്റുസിനിമകളിലും മുഖം കാണിച്ചു. ആന്റണിക്ക് വേഷം കൊടുക്കൂ എന്ന് ലാല്‍ സാര്‍ ഇന്ന് പറയാറുണ്ട്. ആന്റണിവന്നാല്‍ ഭാഗ്യമാണ് എന്ന കമന്റ് ഞാനും കേട്ടിട്ടുണ്ട്. അതിലൊന്നും വിശ്വാസമില്ല എന്നാണ് ആന്റണി പറയുന്നത്.

Recommended Video

Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
നരസിംഹം

നരസിംഹം എന്ന സിനിമയിലൂടെയായിരുന്നു ആന്റണി നിര്‍മ്മാതാവായി മാറുന്നത്. അതിന് പിന്നിലെ ഓര്‍മ്മകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഉസ്താദ് സിനിമ നടക്കുമ്പോഴാണ് നരസിംഹം എന്ന സിനിമയുടെ ആലോചനകള്‍ തുടങ്ങുന്നത്. ഷാജികൈലാസും രഞ്ജിത്തുമെല്ലാം അന്ന് ഉസ്താദിനൊപ്പമുള്ളവരായിരുന്നു. അത്ര വലിയൊരു സിനിമ ഒറ്റയ്ക്ക് ചെയ്യാനുള്ള രീതിയില്‍ ഉയര്‍ന്നിരുന്നില്ല. അന്നത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സച്ചിയേട്ടനുമായി ചേര്‍ന്നായിരുന്നു ആലോചനകള്‍ തുടങ്ങിയത്. പിന്നീട് അദ്ദേഹം നമ്മെ വിട്ടുപോയതോടെ പ്രോജക്ടുമായി മുന്നോട്ടുപോകേണ്ടിവന്നു എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്. അതേസമയം വെറും ആന്റണിയായിരുന്നു തന്റെ പേരിനൊപ്പം നാടിന്റെ പേര് വന്നതിനെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.

നരസിംഹത്തോടെയാണ് ആന്റണിയെന്ന പേരിനൊപ്പം പെരുമ്പാവൂര്‍ എന്ന് ചേര്‍ക്കുന്നത്. ഒരുപാട് ആന്റണിമാരുള്ള സിനിമാമേഖലയില്‍ നരസിംഹം നിര്‍മിച്ച ആന്റണിയെ തിരിച്ചറിയാന്‍ വേണ്ടിയാണ് അത്തരമൊരു പ്രയോഗം നടത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം റിലീസ് ദിവസം എറണാകുളത്തെ കവിത തിയേറ്ററില്‍നിന്നാണ് നരസിംഹം കണ്ടത്. ആവേശം അണപൊട്ടി തിയേറ്ററിലുയര്‍ന്ന അന്നത്തെ ആര്‍പ്പുവിളികള്‍ ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്. അത്തരം അനുഗ്രഹങ്ങളും സ്വകാര്യ സന്തോഷങ്ങളും ഏറെയുണ്ട്. ആയുസ്സില്‍ ഏറ്റവും കൂടുതല്‍ ആര്‍ക്കൊപ്പമാണ് വളര്‍ന്നതെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ സാറിനൊപ്പം എന്നേ പറയാനുള്ളൂ, അവരുടെ കുടുംബത്തിനൊപ്പമാണ് എന്റെ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Read more about: antony perumbavoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X