ഞാനും ഷെയ്‌നും ഇടിയായി, ഇടിക്കാന്‍ പോയെന്ന് വാര്‍ത്തയെന്ന് പെപ്പെ; പിന്നില്‍ ഒരു സിസ്റ്റം ഉണ്ടെന്ന് ഷെയ്ന്‍
മലയാള സിനിമയിലെ യുവതാരങ്ങളാണ് ഷെയ്ന്‍ നിഗവും ആന്റണി വര്‍ഗ്ഗീസും. ഷെയ്‌നും പെപ്പെയും നീരജ് മാധവും പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയാണ് ആര്‍ഡിഎക്‌സ്. ഓണത്തിന് തീയേറ്ററുകളിലേക്ക് എത്താനിരിക്കുന്ന ചിത്രമാണ് ആര്‍ഡിഎക്‌സ്. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒരിടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ തങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് ഷെയ്ന്‍ നിഗവും പെപ്പെയും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും ഇടിക്കാന്‍ പോയെന്നുമുള്ള വാര്‍ത്തയെക്കുറിച്ചാണ് ആന്റണി വര്‍ഗ്ഗീസും ഷെയ്ന്‍ നിഗവും സംസാരിക്കുന്നത്.

ഞങ്ങള്‍ തമ്മില്‍ ഇടിയുണ്ടായി എന്നൊക്കെ ഓണ്‍ ലൈനില്‍ ന്യൂസ് ഉണ്ടായിരുന്നു. ഇതെന്താണ്, ഞാനും ഷെയ്‌നും തമ്മില്‍ ഒരു ഇഷ്യുവുമുണ്ടായിട്ടില്ല. ഇതെന്താണ് എന്ന് ഞാന്‍ ചിന്തിച്ചു. ഒരു പ്രശ്‌നവുമുണ്ടായില്ല. അത്ര എഞ്ചോയ് ചെയ്ത് ഹാപ്പിയായിട്ടാണ് ഷൂട്ടൊക്കെ തീര്‍ന്നതെന്നാണ് പെപ്പെ പറയുന്നത്. ഷൂട്ടൊക്കെ കഴിഞ്ഞിട്ടാണ് ഇതൊക്കെ വരുന്നതെന്ന് ഷെയന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഞാന്‍ ഒരു ദിവസം ഇവനോട് ചോദിക്കുകയു ചെയ്തു, വല്ലതും അറിഞ്ഞോ ഇങ്ങനെ കുറേ പരിപാടികളൊക്കെ നടക്കുന്നുണ്ട് എന്ന് ഷെയ്‌നിനോട് പറഞ്ഞുവെന്നാണ് പെപ്പെ പറയുന്നത്. പിന്നെ അറിയാതിരിക്കുമോ? എന്നായിരുന്നു ഷെയ്‌ന്റെ പ്രതികരണം. ഞങ്ങള്‍ തമ്മില്‍ ഇടിയുണ്ടായി, ഇടിക്കാന്‍ പോയി, ഭയങ്കര പ്രശ്‌നമുണ്ടായി എന്നൊക്കെയാണ് വന്നത്. അതെന്താണ് അങ്ങനെ വന്നതെന്ന് എനിക്കറിയില്ലെന്നും പെപ്പെ പറഞ്ഞു.
അതേസമയം ഇത്തരം വാര്‍ത്തകള്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുക എന്നേ ചെയ്യാനുള്ളൂവെന്നും ആന്റണി വര്‍ഗ്ഗീസ് പറയുന്നുണ്ട്. ഒന്നാമത്തെ കാര്യം എന്താണ് അതിന്റെയൊരു പ്രോസസ് എന്ന് എനിക്ക് മനസിലായിട്ടില്ല. ചില സമയത്ത് അങ്ങനെയുള്ളത് ഉണ്ടാകുമെന്ന് ഷെയ്‌നും പറയുന്നു. ഇതാരാണ് എഴുതിയുണ്ടാക്കുന്നത്. അയാളെ കണ്ടാല്‍ ഒരു ഓണത്തല്ല് ഉണ്ടാക്കണം എന്നുണ്ടെന്നും പെപ്പെ തമാശരൂപേണ പറയുന്നുണ്ട്.

അതൊരു സിസ്റ്റം ആണ്. നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. കുറച്ച് പേരുണ്ട് പിന്നില്‍ എന്ന് മനസിലായിട്ടുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു. ഒരാള്‍ നമ്മളുടെ ശത്രുവാണെന്ന് മനസിലായാല്‍ ഭയങ്കര രസമാണ്. ശത്രുവാണെന്ന ബഹുമാനം നമുക്ക് കൊടുക്കാന്‍ പറ്റും. പക്ഷെ ഇത് ആരാണെന്ന് അറിയാതെ പിന്നില്‍ നിന്നും കുത്തുന്നവരെ നമുക്ക് ഒന്നും ചെയ്യാനാകില്ല. അതാരാണെന്ന് കണ്ടുപിടിക്കുക എന്നത് തന്നെ വലിയ പ്രോസസാണ്. അതിനാല്‍ അതിന് പിന്നാലെ പോകാതെ നമ്മള്‍ നമ്മളുടെ കാര്യം നോക്കി സമാധാനപരമായി മുന്നോട്ട് പോവുന്നതാണ് നല്ലതെന്നും പെപ്പെ പറഞ്ഞു.
ആന്റണി വര്‍ഗ്ഗീസും ഷെയ്ന്‍ നിഗവും നീരജ് മാധവും പ്രധാന വേഷത്തിലെത്തുന്ന ആര്‍ഡിഎക്‌സിന്റെ സംവിധാനം നഹാസ് ഹിദായത്ത് ആണ്. സോഫിയ പോള്‍ ആണ് സിനിമയുടെ നിര്‍മ്മാണം. ബാബ ആന്റണി, ലാല്‍, ബൈജു സന്തോഷ്, ഷമ്മി തിലകന്‍, മഹിമ നമ്പ്യാര്‍, ഐമ റോസ്മി, നിഷാന്ത് സാഗര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുന്നുണ്ട്. ഓഗസ്റ്റ് 25നാണ് സിനിമയുടെ റിലീസ്.


Click it and Unblock the Notifications











