Don't Miss!
- Automobiles
ഇലക്ട്രിക് സ്കൂട്ടറാണോ സൈക്കിളാണോ മികച്ചത്; സംശയത്തിനുളള ഉത്തരം അറിയാം
- Sports
അടുത്ത് ഫാബുലസ് ഫോറില്‍ ആരൊക്കെ? ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം! അറിയാം
- News
അദാനി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ; പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് പിരിഞ്ഞു
- Finance
വായ്പ എടുത്ത് കുടുങ്ങിയോ; 25,000 രൂപയുടെ ഇഎംഐ 7,500 രൂപയാക്കി കുറയ്ക്കാം; വഴിയിങ്ങനെ
- Lifestyle
കുഞ്ഞിന് ദുരിതം നല്‍കും മീസല്‍സ് റൂബെല്ല: വാക്സിനേഷന് ഡ്രൈവിന് ഇന്ന് തുടക്കം - അറിയേണ്ടതെല്ലാം
- Technology
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അവളെ കാണാന്‍ ബാംഗ്ലൂര്‍ പോയി, പക്ഷെ അമ്മ പൊക്കി! പ്രണയകാല ഓര്‍മ്മകളുമായി ആന്റണി വര്‍ഗ്ഗീസ്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അജഗജാന്തരം. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ആന്റണി വര്‍ഗ്ഗീസ് ആണ് ചിത്രത്തിലെ നായകന്. ഇപ്പോഴിതാ അജഗജാന്തരം എന്ന സിനിമയെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചുമെല്ലാം ആന്റണി വര്‍ഗ്ഗീസ് എന്ന മലയാളികളുടെ പെപ്പെ മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം.
ചിത്രത്തില്‍ ആനയോടൊപ്പമുള്ള രംഗങ്ങള്‍ ഒരുപാടുണ്ട്. ഇതേക്കുറിച്ചായിരുന്നു പെപ്പ ആദ്യം മനസ് തുറന്നത്. കഥകേള്‍ക്കുമ്പോള്‍ തന്നെ ആനയുണ്ടാകുമെന്ന് അറിയാമായിരുന്നു. കിച്ചുവിന്റെ ജീവിതത്തിലുണ്ടായൊരു സംഭവത്തില്‍ നിന്നുമാണ് സിനിമയുടെ കഥയുണ്ടാകുന്നത്. ഷൂട്ടിന്് ചെന്നപ്പോഴാണ് ആന അവിടെ നില്‍ക്കുന്നത് കാണുന്നത്. പിന്നെയാണ് പറയുന്നത് നമ്മള് ഇതിന്റെ അടുത്ത് നിന്നാണ് ഓരോന്നും ചെയ്യേണ്ടതെന്ന്. ആനയുടെ പാപ്പാനും കിച്ചുവും ആനപ്രേമികളായ കിച്ചുവിന്റെ സുഹൃത്തുക്കളുമുണ്ട്. ആനയ്ക്ക് മര്യാദയ്ക്ക് പഴവും ശര്‍ക്കരയുമൊക്കെ കൊടുത്തോ ഇല്ലെങ്കില്‍ അടുത്തു നില്ക്കുമ്പോള് ആന നിന്നെ പഴമാക്കുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഷൂട്ടിന്റെ ഇടയിലൊക്കെ പഴവും ശര്‍ക്കരയും നല്കി ആനയുമായി കമ്പനിയാവുകയായിരുന്നു. പിന്നെ നമ്മള് കുറച്ച് മുന്നിലായി നില്ക്കുമ്പോഴൊക്കെ അത് പിന്നിലൂടെ തോണ്ടും. നോക്കുമ്പോള്‍ ആന. അപ്പോള്‍ നമ്മള് ഭക്ഷണം എന്തെങ്കിലും കൊടുക്കും. അങ്ങനെ സ്നേഹമായെന്നാണ് താരം പറയുന്നത്.

വീട്ടുകാരോട് കള്ളം പറഞ്ഞ് അനീഷയുടെ കൂടെ കറങ്ങാന്‍ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇഷ്ടം പോലെ പോയിട്ടുണ്ടെന്നായിരുന്നു ആന്റണിയുടെ മറുപടി. വീട്ടുകാര്‍ പൊക്കിയിട്ടുണ്ടെന്നും ആന്റണി പറയുന്നു. ബാംഗ്ലൂര്‍ ആണ് അനിഷ പഠിച്ചത്. ജോലി ചെയ്തതും അവിടെയാണ്. ആ സമയത്ത് എട്ട് പ്രാവശ്യമെങ്ങാനും പോയിട്ടുണ്ട്. അതില്‍ രണ്ട് പ്രാവശ്യം അമ്മ പിടിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എങ്ങനെയാണ് അമ്മ പിടിച്ചതെന്നും താരം പറയുന്നു. അമ്മ ഫോണ്‍ വിളിക്കുമ്പോള്‍ കന്നഡയിലായിരിക്കും ഫോണില്‍ പറയുക. അപ്പോള്‍ തന്നെ അവര്‍ക്ക് മനസിലാകും ഞാന്‍ അവിടെയാണെന്ന്. അന്ന് സിനിമയിലെത്തിയിട്ടില്ല. മഹാരാജാസിന്റെ ഹോസ്റ്റലിലിരുന്ന് സിനിമയുടെ ചര്‍ച്ച നടത്താന്‍ പോവുകയാണെന്നും പറഞ്ഞായിരിക്കും പോവുകയെന്നും താരം പറയുന്നു. പിന്നീടൊരിക്കല്‍ തന്റെ പോക്കറ്റില്‍ നിന്നും ബാംഗ്ലൂരില്‍ പോയതിന്റെ ടിക്കറ്റും അമ്മ കണ്ടു പിടിച്ചിരുന്നുവെന്നും താരം പറയുന്നു.
അതേസമയം തന്റെ ഭാര്യയെക്കുറിച്ചും താരം മനസ് തുറന്നു. ആള് ഭയങ്കര പാവമാണ്. ഞാനാണ് പ്രശ്നക്കാരന്‍. ഞാനാണ് ചൊറിച്ചിലുമായി അവളുടെ അടുത്ത് ചെല്ലുന്നതെന്നും പെപ്പെ പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
ഒരു രംഗം ചിത്രീകരിച്ച് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ആനയുണ്ട് അരികില്‍ തന്നെ. നമ്മള് അടുത്തു നില്‍ക്കുന്നുണ്ടെന്നും അതിനാല്‍ കാലെടുത്ത് വെക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ആനയ്ക്ക് അറിയാം. ഒരിക്കല്‍ ആന തിരിയുന്നതിനിടെ എന്റെ തിരിച്ചില്‍ തെറ്റിയപ്പോള്‍ എന്റെ കാലിന്റെ വിരലിന്റെ അറ്റത്തായി ചവിട്ട് കൊണ്ടു. ഞാന്‍ അയ്യോ എന്ന് പറഞ്ഞ് ചാടി. അത്രയേ സംഭവിച്ചിട്ടുള്ളൂവെന്നും ആന്റണി പറയുന്നു.
-
യൂട്യൂബില്‍ വീഡിയോ വരാത്തത് പ്രശ്നങ്ങള്‍ ഉണ്ടായത് കൊണ്ടാണ്; മുട്ടന്‍ വഴക്ക് കൂടാറുണ്ടെന്ന് നിരഞ്ജനും ഭാര്യയും
-
ഹേമ മാലിനി കുടുംബം തകർക്കാനല്ല ധർമ്മേന്ദ്രയെ പ്രണയിച്ചത്; ആദ്യ ഭാര്യ ചോദിക്കേണ്ടത് ഭർത്താവിനോടല്ലേ; അരുണ ഇറാനി
-
ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല, ആക്രമിക്കപ്പെട്ട നടി മകളെ പോലെ; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്