ജൂഡ് സ്വന്തം വിജയം മറ്റുള്ളവരെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു; തെളിവുകള്‍ നിരത്തി പെപ്പെയുടെ മറുപടി

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗ്ഗീസ് പെപ്പെ. തന്റെ സിനിമ ചെയ്യാനായി പ്രതിഫലം മുന്‍കൂര്‍ വാങ്ങി പെങ്ങളുടെ കല്യാണം നടത്തിയ ശേഷം പെപ്പെ സിനിമയില്‍ നിന്നും പിന്മാറിയെന്നാണ് ജൂഡ് ആരോപിച്ചത്. ഇതിനെതിരെയാണ് പെപ്പെ പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

പിന്നാലെ പെപ്പെയുടെ അമ്മ ജൂഡിനെതിരെ കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. താന്‍ പണം വാങ്ങിയതിന്റേയും തിരിച്ചു നല്‍കിയതിന്റേയും വിവരങ്ങളും പെപ്പെ പത്രസമ്മേനത്തിലൂടെ പുറത്ത് വിട്ടു. പെങ്ങളുടെ വിവാഹത്തിനും ഒരു വര്‍ഷം മുമ്പായിരുന്നു പെപ്പെ നിര്‍മ്മാതാവിന് പണം തിരികെ നല്‍കിയത്. പത്രസമ്മേളനത്തില്‍ പെപ്പെ പറഞ്ഞ വാക്കുകളുടെ പ്രസക്തഭാഗങ്ങള്‍.

Antony Varghese

എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നാണ് പെപ്പെ പറയുന്നത്. എന്നാല്‍ എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാന്‍ മിണ്ടാതിരുന്നതെന്നാണ് പെപ്പെ പറയുന്നത്. സോഷ്യല്‍മീഡിയയില്‍ കയറി കുരച്ച് വെറുതെ ഒരു പ്രശ്‌നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നതെന്നും പെപ്പെ പറയുന്നു.

എന്നാല്‍ എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കിയെന്ന് പെപ്പെ പറയുന്നു. എന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അത് ഏറെ വിഷമമുണ്ടാക്കിയെന്നും താരം പറയുന്നു. വീട്ടിലെ പരിപാടിക്കു പോകുമ്പോള്‍ ബന്ധുക്കള്‍ ചിരിക്കും, നാട്ടുകാര്‍ ചിരിക്കുമെന്ന് പെപ്പെ പറയുന്നു. സ്വന്തം ചേട്ടന്‍ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണമെന്നാണ് പെപ്പെ പറയുന്നു.

എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മോശം കമന്റുകള്‍ വന്നു, അത് സാരമില്ല. എന്നാല്‍ ഭാര്യയുടെ പേജില്‍ വരെ മോശം മെസേജുകള്‍ വന്നുവെന്നും പെപ്പെ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിങ്ങളുടെ തന്നെ വീട്ടിലെ കുടുംബത്തിനെതിരെ പ്രശ്‌നം വന്നാല്‍ എങ്ങനെ പ്രതികരിക്കും? എന്നാണ് മാധ്യമ പ്രവര്‍ത്തകരോടായി പെപ്പെ ചോദിക്കുന്നത്. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു വിശദീകരണം നല്‍കേണ്ട ബാധ്യതയുള്ളതിനാലാണ് താന്‍ വന്നതെന്നും പെപ്പെ വ്യക്തമാക്കുന്നു.

''ഞാന്‍ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അവരുടെ പണം ഞാന്‍ തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവല്‍ വച്ച് പോകാന്‍ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം'' എന്നാണ് പണം വാങ്ങി പറ്റിച്ചുവെന്ന ആരോപണത്തിന് പെപ്പെ നല്‍കുന്ന മറുപടി.

ജൂഡിന്റെ സിനിമയില്‍ നിന്നും പിന്മാറാനുണ്ടായ കാരണവും പെപ്പെ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടയെന്നാണ് പെപ്പെ പറയുന്നത്. എന്നാല്‍ അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്‍മാറിയതെന്നാണ് പെപ്പെ പറയുന്നത്. അതേസമയം, മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് സംഘടനകള്‍ വഴി പ്രശ്നം പരിഹരിച്ച കാര്യമാണ്. ഇപ്പോള്‍ എന്തിനാണ് ഇത് ഉയര്‍ത്തികൊണ്ടുവന്നതെന്നും പെപ്പെ ചോദിക്കുന്നുണ്ട്.

ജൂഡിന്റെ സിനിമ താന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. അദ്ദേഹത്തോട് ദേഷ്യവുമില്ലെന്നും പെപ്പെ വ്യക്തമാക്കുന്നുണ്ട്. ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് പെപ്പെ ആരോപിക്കുന്നു. തന്റെ ഭാവിയയെ ബാധിക്കുന്നതാണ് ആരോപണമെന്നും തന്നെ വച്ച് സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ എന്താകും വിചാരിക്കുക എന്നും പെപ്പെ ചോദിക്കുന്നു.

Antony Varghese

ആര്‍ഡിഎക്സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടുവെന്നും പെപ്പെ പറയുന്നു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകന്‍ വളര്‍ന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത് എന്നാണ് പെപ്പെ ചോദിക്കുന്നത്. തനിക്ക് കഴിവില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി കാരണമാണ് കരിയര്‍ ഉണ്ടായതെന്നുമുള്ള ജൂഡിന്റെ ആരോപണത്തിനും പെപ്പെ മറുപടി നല്‍കുന്നുണ്ട്.

എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് ഞാന്‍ സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല എന്നായിരുന്നു പെപ്പെയുടെ മറുപടി.

More from Filmibeat

Read more about: antony varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X