മുഖമിടിച്ച് നിലത്ത് വീണു, ആന്റണിയുടെ ചുണ്ടുപൊട്ടി; ജല്ലിക്കട്ട് ലൊക്കേഷനിലെ അപകടം

ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എ്ന്നു പറഞ്ഞു കൊണ്ട് മലയാളത്തില്‍ വേരൂന്നി ലോകോത്തര സിനിമകള്‍ സമ്മാനിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ സംവിധാനം ചെയ്ത സിനിമകള്‍ ഓരോന്നും വ്യത്യസ്തമായിരുന്നു. മിക്കതും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തു. ലിജോയുടെ സിനിമകളില്‍ ചര്‍ച്ചയായി മാറിയ സിനിമകളിലൊന്നാണ് ജല്ലിക്കട്ട്.

ഒരു പോത്തും അതിന് പിന്നാലെ ഓടുന്ന നാടിന്റെയും കഥയായിരുന്നു ജല്ലിക്കട്ട് പറഞ്ഞത്. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമ പ്രമേയം കൊണ്ടും അവതരണം കൊണ്ടും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജല്ലിക്കട്ടിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ലൈന്‍ പ്രൊഡ്യൂസറായ ആന്‍സണ്‍ ആന്റണി.

Antony Varghese

സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ടിലൂടെയാണ് ആന്‍സണ്‍ ആന്റണി ഓര്‍മ്മകള്‍ പങ്കുവച്ചത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആന്റണി വര്‍ഗ്ഗീസിന് അപകടം പറ്റിയ അനുഭവവും ആന്‍സണ്‍ പങ്കുവെക്കുന്നുണ്ട്.

''ബാങ്കിലേക്ക് പോത്ത് ഓടിക്കയറുന്ന ഒരു രംഗമുണ്ട്. സിംഗിള്‍ ഷോട്ടായിരുന്നു. ക്യാമറയുമായി ഗിരീഷ് ഗംഗാധരന്‍ പുറകെ ഓടുകയാണ്. പോത്ത് ഓടി ബാങ്കില്‍ കയറുകയും അവിടെയിരുന്ന സ്ത്രീയെ ഇടിക്കാന്‍ പോകുന്നതുമാണ് സീന്‍. ഈ സമയം ആന്റണി മുകളില്‍ തൂങ്ങി ബെഞ്ചിലേക്ക് ചാടണം. പക്ഷെ ആന്റണിയുടെ ടൈമിംഗ് തെറ്റി, ബെഞ്ചില്‍ നിന്നും തെന്നിപ്പോയ ആന്റണി ചുണ്ടിടിച്ച് നിലത്ത് വീണു. ചുണ്ടു പൊട്ടി. ഉടനെ ആശുപത്രിയില്‍ കൊണ്ടു പോയി. പിറ്റേന്നാണ് ആ രംഗം പിന്നെ ഷൂട്ട് ചെയ്തത്.' എന്നാണ് ആന്‍സണ്‍ പറയുന്നത്.

പോലീസ് ജീപ്പ് കത്തിക്കുന്നൊരു സീനുമുണ്ട്. കട്ടപ്പന നരിയന്‍പാറ ജംഗഷനില്‍ വച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. ആ സീനില്‍ എസ്‌ഐ ആയി വന്നത് ചീഫ് അസോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചന്‍ ആയിരുന്നു. ഒരു വര്‍ക്ക് ഷോപ്പില്‍ നിന്നുമെടുത്ത സെക്കന്റ് ഹാന്റ് ജീപ്പായിരുന്നു. എസ്‌ഐ ജീപ്പില്‍ നിന്നും ഇറങ്ങി നാട്ടുകാരുടെ ഇടയിലേക്ക് വരുന്നതും ഈ സമയത്ത് ജീപ്പ് കത്തിക്കുന്നതുമാണ് രംഗം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായി അഭിനയിച്ചത് അധികവും ആ നാട്ടുകരായിരുന്നുവെന്നും ആന്‍സണ്‍ പറയുന്നു.

Antony Varghese

അവര്‍ പ്രൊഫഷണല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളല്ല. അവര്‍ ടിനുവിനെ ടൈമിംഗിന് പുറത്തേക്ക് വിട്ടില്ല. ആദ്യത്തെ തവണ ജീപ്പിന് തീ വെക്കുമ്പോഴേക്കും ടിനുവിന് പുറത്ത് കടക്കാനായില്ല. ഇതോടെ വീണ്ടുമൊരു ജീപ്പ് കൊണ്ടു വരേണ്ടി വരുമോ എന്ന് വരെ ഞാന്‍ കരുതി. പക്ഷെ ഭാഗ്യത്തിന് രണ്ടാമത്തെ ടേക്കില്‍ അത് ശരിയായി. ടിനുവിനെ വിടുന്ന സമയത്തിനുള്ളില്‍ തന്നെ ആദ്യത്തെ ജീപ്പ് മാറ്റി രണ്ടാമത്തെ സ്‌പെയര്‍ ജീപ്പ് വച്ച് തീയിടാന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി കൂടുതലും അഭിനയിച്ചത് ആ നാട്ടുകാര്‍ തന്നെയായിരുന്നു. മുമ്പും അവിടെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്. എന്നാല്‍ ഇത്രയും ആളുകളുള്ള വലിയൊരു ഷൂട്ടിംഗ് അവിടെ ആദ്യമാണ്. ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി കൂടുതലും ആ നാട്ടുകാരെ തന്നെയാണ് എടുത്തത്. മിക്ക രംഗത്തിലും ഓടാനും ചാടാനുമുണ്ട്. ആ നാട്ടുകാര്‍ ആയതിനാല്‍ അവര്‍ക്ക് അതൊക്കെ എളുപ്പമായിരുന്നു. എന്നും ഓട്ടമായിരുന്നു. ഗിരീഷ് ക്യാമറയുമായി ഓടുന്നു, ആന്റണി ഓടുന്നു. ചെമ്പന്‍ ഓടുന്നു. ഓടി ഓടി ഒരു ദിവസം ചെമ്പന്‍ വയ്യാതെ ഇരുന്നു പോയെന്നും ആന്‍സണ്‍ ഓര്‍ക്കുന്നു.

More from Filmibeat

Read more about: antony varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X