മമ്മൂക്കയോട് ആരാടാ എന്ന് ചോദിച്ചു; യേശുവിന്റെ ലുക്കും കയ്യിലിരിപ്പ് വേറെയും എന്ന് പറഞ്ഞ് അദ്ദേഹം പോയി!

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആന്റണി വര്‍ഗ്ഗീസ് എന്ന ആരാധകരുടെ പെപ്പെ. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ആന്റണിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ലിജോയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു ആന്റണി വര്‍ഗ്ഗീസിന്റെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ പെപ്പെ താരമായി മാറുകയായിരുന്നു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മലയാള സിനിമയിലെ ആസ്ഥാന കലിപ്പനാണ് ആന്റണി വര്‍ഗ്ഗീസ്. അടിപ്പടങ്ങളാണ് ആന്റണിയെ താരമാക്കുന്നത്. അങ്കമാലി മുതല്‍ അജഗജാന്തരം വരെയിറങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലെ ആന്റണിയുടെ പ്രകടനം ഏറെ കയ്യടി നേടിയതാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഓ മേരി ലൈലയിലൂടെ തന്റെ ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്നും ഒന്ന് മാറി നടക്കാന്‍ ശ്രമിച്ചിരിക്കുകയാണ് ആന്റണി വര്‍ഗ്ഗീസ്.

ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവം

ഇപ്പോഴിതാ ആദ്യമായി മമ്മൂട്ടിയെ കണ്ട അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് പെപ്പെ. മമ്മൂട്ടിയെ ആദ്യമായി കാണുമ്പോള്‍ തനിക്ക് ഒരുപാട് മുടിയുണ്ടായിരുന്നുവെന്നും തിരിഞ്ഞ് നില്‍ക്കുന്ന തന്റെ മുടിയില്‍ പിടിച്ചാണ് തന്നെ പരിചയപ്പെട്ടതെന്നുമാണ് പെപ്പെ പറയുന്നത്. പിന്നാലെ മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തെ വച്ച് ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കുന്ന സിനിമയെക്കുറിച്ചുമൊക്കെ പെപ്പെ സംസാരിക്കുന്നുണ്ട്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി വര്‍ഗ്ഗീസ് മനസ് തുറക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയെ ആശാന്‍ എന്നാണ് പെപ്പെ നേരത്തെ മുതല്‍ക്കു തന്നെ അഭിസംബോധന ചെയ്യുന്നത്. ആ വിളിയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

 മുടിയുടെ മുകളില്‍ വന്ന് പിടിച്ചു

''മമ്മൂക്കയെ ഞാന്‍ കാണുമ്പോള്‍ എനിക്ക് അന്ന് ഒരുപാട് മുടി ഉണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഞാനും ദുല്‍ഖറും അപര്‍ണ ബാലമുരളിയും പിന്നെ ടൊവി ബ്രോയും കൂടെ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും അങ്ങോട്ട് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.ആ സമയത്ത് ഒരാളെന്റെ മുടിയുടെ മുകളില്‍ വന്ന് പിടിച്ചു. ഞാന്‍ പെട്ടെന്ന് ചോദിച്ചു ആരാടായെന്ന്. കാരണം തിരിഞ്ഞ് നില്‍ക്കുകയാണല്ലോ. ആളെ കണ്ടിട്ട് പെട്ടെന്ന് തന്നെ അവരുടെ എല്ലാം റിയാക്ഷന്‍ മാറുന്നുണ്ട്'' എന്നാണ് പെപ്പെ പറയുന്നത്.

യേശുവിന്റെ ലുക്കും കയ്യിലിരിപ്പ് വേറെയും

''ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ മമ്മൂക്ക. യേശുവിന്റെ ലുക്കും കയ്യിലിരിപ്പ് വേറെയും എന്ന് പറഞ്ഞിട്ട് മമ്മൂക്ക പോയി. മമ്മൂക്കയുടെ നന്‍പകല്‍ നേരത്ത് മയക്കത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ല. എന്റെ ആശാനും മമ്മൂക്കയുമുള്ള പടമാണല്ലോ. അടിപൊളിയായിരിക്കും'' എന്നാണ് ആന്റണി വര്‍ഗ്ഗീസ് പറയുന്നത്. അതേസമയം, ലാലേട്ടന്റെ കൂടെയും ആശാന്‍ പുതിയ സിനിമ ചെയ്യുന്നുണ്ട്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ട്. ഇപ്പോള്‍ അദ്ദേഹം ഫുള്‍ അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിലാണെന്നും പെപ്പെ അറിയിക്കുന്നുണ്ട്.

പുതിയ സിനിമ

അതേസമയം ഓ മേരി ലൈലയാണ് ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ. തന്റെ ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്നും മാറി റൊമാന്റിക് ഹീറോയായി മാറുകയാണ് ചിത്രത്തില്‍ പെപ്പെ. സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഴിഞ്ഞ ദിവസം ചിത്രം തീയേറ്ററുകൡലെത്തിയിരുന്നു.

നിരവധി സിനിമകളാണ് പെപ്പെയുടേതായി അണിയറയിലുള്ളത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പാണ് അതിലൊരു സിനിമ. ഫുട്‌ബോള്‍ പശ്ചാത്തലമായുള്ള സിനിമയുടെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ വിനീത് വാസുദേവന്‍ ഒരുക്കുന്ന പൂവന്‍, ദേവ് ഫഖീര്‍, ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചാവേര്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. നീരജ് മാധവ്, ഷൈന്‍ നിഗം ഒന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ആര്‍ഡിഎക്‌സ് എന്ന സിനിമയും അണിയറയിലുണ്ട്. മിന്നല്‍ മുരളിയൊരുക്കിയ സോഫിയ പോളാണ് ഈ സിനിമയുടെ നിര്‍മ്മാണം.

Read more about: antony varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X