മണിച്ചേട്ടനോടുള്ള സ്‌നേഹം കൊണ്ടല്ല ദിവ്യ ഉണ്ണിയെ തെറി വിളിക്കുന്നത്; ദിവ്യ ഉണ്ണി ചെയ്ത് തെറ്റ് എന്താണ്?

കഴിഞ്ഞ കുറേ കാലങ്ങളായി നടി ദിവ്യ ഉണ്ണി നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ കലാഭവന്‍ മണിയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞു എന്നൊരു ഗോസിപ്പാണ് ഇപ്പോഴും തുടരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് അനു ചന്ദ്ര എഴുതിയ കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. ദിവ്യ ഉണ്ണി ചെയ്ത തെറ്റ് എന്താണന്നാണ് അനു ചന്ദ്ര ചോദിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

ദിവ്യ ഉണ്ണി ചെയ്ത തെറ്റെന്താണ് ? കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതോ? അതോ കലാഭവന്‍ മണിയുടെ നിറത്തോട് കാണിച്ച അവജ്ഞയോ ? ഇനി അതുമല്ല, ജാതിയധിക്ഷേപമാണ് നടത്തിയതെന്നത് പോലത്തെ ആളുകളുടെ ഊഹാപോഹമോ? ഇതില്‍ തെറ്റായി നിങ്ങള്‍ക്കെന്ത് തോന്നിയാലും എനിക്കതൊന്നുമത്ര വലിയ ക്രൂശിക്കാനുള്ള കാരണങ്ങളായി തോന്നുന്നില്ല. അതും ദീര്‍ഘകാലത്തോളമായൊരാള്‍ ആള്‍ക്കൂട്ട തെറിവിളികളേറ്റ് വാങ്ങേണ്ട ഒരു കാര്യമായി തോന്നുന്നേയില്ല. കേട്ടതൊക്കെ ശരിയാണെങ്കില്‍, പത്തു പതിനഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കാ കാലഘട്ടത്തിലത്രയൊക്കെയേ ചിന്തിക്കാന്‍ കഴിയൂ എന്നതാണ് സത്യം. പക്ഷെ ആ ചിന്ത മറ്റൊരാളെ വേദനിപ്പിച്ചെങ്കില്‍ അതിലൊരു ശരിക്കേടുണ്ടെന്നത് വേറെ കാര്യവും.

Divya Unni

ബട്ട് അത് രണ്ട് വ്യക്തികള്‍ക്കിടയിലുള്ള വിഷയമല്ലേ. അതെങ്ങനെയൊരു സമൂഹത്തിന്റെ മൊത്തവിഷയമായി മാറും. ഒരു വ്യക്തിയോടുള്ള വൈകാരിക അടുപ്പമെങ്ങനെ മറ്റൊരു വ്യക്തിയെ തകര്‍ക്കാനുള്ളതാകും?
പിന്നെ, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സൊക്കെ ഈ തോതില്‍ വളര്‍ന്നു വരണതിനും മുന്‍പത്തെ കാലമല്ലേ. തെറ്റൊക്കെ പറ്റും. തെറ്റ് പറ്റിയും തെറ്റ് തിരുത്തിയുമൊക്കെയല്ലേ നമ്മള്‍ നമ്മളായി പരുവപ്പെടുന്നത്. അല്ലാതെ പെറ്റ് വീണപ്പോഴെ ഒരു ലോഡ് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സും ചുമന്നു വന്നവരല്ലല്ലോ നമ്മളാരും. വളര്‍ന്നു വരുന്ന ചുറ്റുപാടില്‍ നിന്നും ശരിതെറ്റുകളെ ഫില്‍റ്റര്‍ ചെയ്‌തെടുക്കാനൊക്കെ നല്ല കാലതാമസം വരും. അതെനിക്കായാലും നിങ്ങള്‍ക്കായാലും ദിവ്യ ഉണ്ണിക്കായാലും!

കൂടാതെ മറ്റൊന്നുണ്ട്, എല്ലാം പേഴ്‌സണല്‍ ചോയ്‌സാണ്. അതായത് ഞാനൊരു സിനിമയിലോ നാടകത്തിലോ അഭിനയിക്കുമ്പോള്‍ എനിക്കൊപ്പമഭിനയിക്കുന്ന നടനോടെനിക്ക് താല്പര്യം തോന്നുന്നില്ലെങ്കില്‍ / അയാളുടെ കൂടെയെനിക്ക് അഭിനയിക്കാന്‍ താല്പര്യമില്ലെങ്കില്‍ അവിടെ 'താല്പര്യമില്ല' എന്ന് പറയാനുള്ള അവകാശം എനിക്കുണ്ട് (എന്റെ കാര്യമെന്നത് ഒരു ഉദാഹരണം മാത്രമാണ് ). അതുപോലെ തന്നെയാണ് എല്ലാ നടീ നടന്മാരുടെയും കാര്യം. സ്വാതന്ത്ര്യമുള്ളിടത്തവരാ അവകാശം പ്രകടിപ്പിക്കും. അതിന്റെ കാരണങ്ങളൊക്കെ വ്യക്തിപരമായിരിക്കുകയും ചെയ്യും.

അതൊക്കെ അവരുടെ മാത്രം ബോധ്യങ്ങളാണ്. പക്ഷേ ആ അഭിപ്രായപ്രകടനം തെറ്റായിരുന്നുവെന്ന് സ്വയം തിരിച്ചറിയുമ്പോള്‍, തന്റെ തോട്ട് പ്രോസസ്സ് ശരിയല്ലെന്ന് മനസിലാക്കുമ്പോള്‍ മുതല്‍ക്ക് അവരതവസാനിപ്പിക്കണം. അത് ശരിയല്ലെന്ന് മനസിലാക്കാനുള്ള അവസരം നമ്മളവര്‍ക്ക് നല്‍കുകയും വേണം. എന്നിട്ടും അവര്‍ക്കാ തെറ്റ് മനസിലാകുന്നില്ലെങ്കില്‍, അവര്‍ പിന്നെയും പിന്നെയുമാ തെറ്റ് ആയിരം തവണയായി ആവര്‍ത്തിക്കുന്നുവെങ്കില്‍ അവിടെ നമുക്ക് വിമര്‍ശിക്കാം.

ആ തെറ്റ് സമൂഹത്തിന് ദോഷമാകുന്നുവെങ്കില്‍ അവിടെ നമുക്ക് ബദല്‍മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താം. അല്ലാതെ ആ കാലഘട്ടവും കടന്നീ കാലഘട്ടത്തിലൊക്കെ പണ്ടെങ്ങോ നടന്ന ഒരു കാര്യത്തിന്റെ പേരില്‍, അതും അതില്‍ നിന്നെല്ലാം വിട്ടകന്ന് മറ്റേതോ നാട്ടില്‍ സ്വസ്ഥയായി ജീവിക്കുന്ന ഒരു സ്ത്രീയെയൊക്കെ ഇന്നും കൂട്ടമായി തെറി വിളിച്ചും ചീത്ത വിളിച്ചും ആക്രമിക്കുക എന്നൊക്കെ വെച്ചാല്‍..it's so cruel !

Divya Unni

പിന്നെ ഇവിടത്തെ എല്ലാം തികഞ്ഞ സോഷ്യല്‍മീഡിയ കമന്റോളികള്‍ തൊട്ട് ദിവ്യ ഉണ്ണിയെ വര്‍ഷങ്ങളായി കുറ്റപ്പെടുത്തുന്ന സാധാരണക്കാര്‍ വരേയ്ക്കും കലാഭവന്‍ മണിക്കെതിരായി ദിവ്യ ഉണ്ണി റേസിസം നടത്തിയെന്നാണ് ആരോപിക്കുന്നത്. പക്ഷേ ഒന്നാലോചിച്ചാല്‍, ഏതോ കാലത്തു നടന്ന ആ ഒരു സംഭവത്തിന്റെ പേരിലവരെ വര്‍ഷങ്ങളായി വെര്‍ബല്‍ അറ്റാക്ക് ചെയ്യുന്ന ആള്‍ക്കൂട്ടത്തെക്കാള്‍ ഭേദം നടന്ന സംഭവത്തില്‍ സ്വയം വിശദീകരണം നല്‍കാത്ത, സ്വയം ന്യായീകരിക്കാത്ത, അതുപോലൊരു സംഭവം പിന്നെയുമാവര്‍ത്തിക്കാത്ത ദിവ്യ ഉണ്ണി തന്നെയാണ്. സത്യത്തില്‍ , മണിച്ചേട്ടനോടുള്ള സ്‌നേഹം കൊണ്ടല്ല ഇവരാരും ദിവ്യ ഉണ്ണിയെ തെറി വിളിക്കുന്നത്.

തങ്ങളുടെയുള്ളിലെ മനോവൈകൃതത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ്.
അതിന് വേണ്ടിയവര്‍ കണ്ടെത്തിയ കാരണം മാത്രമാണ് ദിവ്യാ ഉണ്ണിയുമായി ബന്ധപെട്ട സംഭവം. അതിന് വേണ്ടിയവരിട്ടിരിക്കുന്ന പേര് മാത്രമാണ്
'മണിചേട്ടനോടുള്ള സ്‌നേഹം!' അതായത് ദിവ്യ ഉണ്ണി അതിന് മാത്രം പോന്ന വലിയ തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളീ പറയുന്ന നടനോട്.

More from Filmibeat

Read more about: divya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X