ഏഴ് വര്‍ഷമായി ഒറ്റയ്ക്ക് ജീവിക്കുന്നു, അച്ഛനേയും അമ്മയേയും മിസ് ചെയ്യും, ആ വേദന മറക്കാന്‍ ശീലിച്ചു: അനു
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മറ്റ് ഭാഷകളിലേക്ക് ചേക്കേറിയ നിരവധി താരങ്ങളുണ്ട്. നയന്‍താര മുതല്‍ അസിന്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ താരങ്ങളുടെ നിര. ഇക്കൂട്ടത്തിലൊരാളാണ് അനു ഇമ്മാനുവല്‍. ബാലതാരമായിട്ടാണ് അനു സിനിമയിലെത്തുന്നത്. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവിലൂടെയായിരുന്നു അനുവിന്റെ നായികയായുള്ള തുടക്കം. പിന്നീട് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു അനു. ഇന്ന് തെലുങ്കില്‍ സ്വന്തമായൊരു ഇടമുള്ള മുന്‍നിര നായികയാണ് അനു ഇമ്മാനുവല്‍.
തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അനു ഇമ്മാനുവല്‍. കാര്‍ത്തിയുടെ 25-ാമത്തെ സിനിമയായ ജപ്പാനാണ് അനു നായികയായി അഭിനയിച്ച ഒടുവിലത്തെ സിനിമ. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അനു വീഡിയോയില്‍ സംസാരിക്കുന്നത്.

താന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം യുഎസിലാണെന്നും അതിനാല്‍ ഇവിടുത്തെ സംസ്‌കാരവും ഭാഷയുമൊന്നും തനിക്ക് അത്ര നന്നായി അറിയില്ലെന്നാണ് അനു ഇമ്മാനുവല്‍ പറയുന്നത്. താന്‍ എല്ലാം പഠിച്ചു വരികയാണെന്നും അനു പറയുന്നുണ്ട്. അതേസമയം ഭാഷയും മറ്റും പഠിക്കാന്‍ തുടക്കത്തില്‍ സമയം വേണ്ടി വന്നുവെന്നും അനു പറയുന്നു. തമിഴ് പറയാന്‍ അറിയില്ലെങ്കിലും തനിക്ക് ഇപ്പോള്‍ തെലുങ്ക് നന്നായി അറിയാമെന്നാണ് അനു പറയുന്നത്.
''കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്. ഹൈദരബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോള്‍ ഞാന്‍ ആസ്വദിയ്ക്കുന്നുണ്ട്. തുടക്കത്തില്‍ അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും എല്ലാം വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. പക്ഷെ ഒരു ആക്ടറിന്റെ ജീവിതം അങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വേദന മറക്കാന്‍ ശീലിച്ചു'' എന്നാണ് അനു പറയുന്നത്.
താന്‍ ജോലി ചെയ്യുന്ന ഇടം ഒരുപാട് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന ഇടമാണ്. ഈ അവസരം എളുപ്പത്തില്‍ ലഭിക്കില്ല. അതിനാല്‍ താന്‍ ഭാഗ്യവതിയാണെന്നും താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദന അത്ര കാര്യമുള്ളതല്ലെന്നും അനു പറയുന്നു. താരമാകുന്നതോടെ സ്വകാര്യത നഷ്ടപ്പെടുത്താതിരിക്കാന്‍ പലതും നഷ്ടപ്പെടുത്തേണ്ടി വരുമെന്നും അനു പറയുന്നു.

നിര്‍മ്മാതാവായ തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു. ചിക്കാഗോയിലായിരുന്നു അനുവിന്റെ ജനനം. പഠിച്ചതും വളര്‍ന്നതുമെല്ലാം യുഎസിലായിരുന്നു. പിന്നീട് അഭിനേത്രിയാകാന്‍ വേണ്ടിയാണ് ഇന്ത്യയിലേക്ക് വരുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം. ജയറാം നായകനായ സ്വപ്‌ന സഞ്ചാരിയായിരുന്നു അനുവിന്റെ അരങ്ങേറ്റ സിനിമ. പിന്നീടാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കുന്നത്.
മജ്‌നു എന്ന ചിത്രത്തിലൂടെയാണ് അനു തെലുങ്കിലെത്തുന്നത്. പിന്നീട് തുപ്പരിവാളനിലൂടെ തമിഴിലും അരങ്ങേറി. തെലുങ്കിലാണ് അനു കൂടുതലും അഭിനയിച്ചിരിക്കുന്നത്. ഓക്‌സിജന്‍, നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ, ഗേീതാ ഗോവിന്ദം, നമ്മ വീട്ടു പിള്ളൈ, മഹാ സമുദ്രം, രാവണാസുര തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. തമിഴ് ചിത്രം ജപ്പാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അനുവിന്റേതായി അണിയറയിലുളളത്. സോഷ്യല്‍ മീഡിയിയലും സജീവമാണ് അനു.


Click it and Unblock the Notifications











