For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്പിളി ദേവിയ്ക്ക് അനുകൂലമായി, ആദിത്യനെതിരെ നിലപാടെടുത്തതല്ല! ആദിത്യനും വിളിച്ചിരുന്നുവെന്ന് അനു

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അമ്പിളി ദേവി. സിനിമയിലേയും ടെലിവിഷനിലേയും പരിചിതമായ മുഖം. കുറച്ച് നാള്‍ മുമ്പായിരുന്നു അമ്പിളി ദേവിയുടെ ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി ഉടലെടുത്തത്. നടന്‍ കൂടിയായ ആദിത്യനുമായുള്ള അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശനങ്ങള്‍ വലിയ വാര്‍ത്തയായി മാറുകയായിരുന്നു. ഈ സമയത്ത് തന്റെ ഭാഗത്തു നിന്നുമുളള കാര്യങ്ങള്‍ അമ്പിളി ദേവി തുറന്ന് പറഞ്ഞത് നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അനുവിനെതിരെ ചിലര്‍ വിമര്‍്ശനം ഉന്നയിച്ചിരുന്നു. അനു ചാനലിന്റെ റേറ്റിംഗ് കൂട്ടാനാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു വിമര്‍ശനം.

  'ജെനുവിനിറ്റിക്ക് ബി​ഗ് ബോസിൽ പ്രസക്തിയില്ല... എത്ര തയ്യാറെടുപ്പ് നടത്തിയാലും ചിലപ്പോൾ പൊളിയും'; മോഹൻലാൽ

  ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനു ജോസഫ്. ഫ്‌ളവേഴ്്‌സ് ചാനലിലെ ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അന്ന് നടന്നത് എന്താണെന്ന് അനു വ്യക്താക്കിയത്. പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞ സമയത്ത് താന്‍ അമ്പിളി ദേവിയെ വിളിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞ് തിരികെ പോവുന്നതിനിടയിലായിരുന്നു അവളുടെ വീട്ടിലേക്ക് പോയത് എന്നാണ് അ്‌നു പറയുന്നത്. അതേസമയം ആദിത്യന് പറയാനുള്ളത് കേള്‍ക്കാനും താന്‍ തയ്യാറായിരുന്നുവെന്നാണ് ആദിത്യന്‍ പറയുന്നത്. വിളിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കില്‍ പിന്നീട് ആദിത്യന്‍ വിളിച്ചില്ലെന്നും അനു പറയുന്നു.

  ആദിത്യന് എതിരായി അമ്പിളിക്ക് അനുകൂലമായി നിലപാട് എടുത്തതല്ല അന്ന് താന്‍ എന്നാണ് അനു പറയുന്നത്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് ഒത്തിരി വിഷമമായി. എന്താണ് സംഭവിച്ചത് എന്നറിയണമെന്നുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. അമ്പിളിക്ക് പറയാനുള്ള കാര്യങ്ങള്‍ ഓപ്പണായി സംസാരിക്കണം, ഒരു സുഹൃത്തിനോട് ഓപ്പണായി പറയാമല്ലോ. ഒരു സ്ത്രീയെന്ന പരിഗണന കൂടി കൊടുത്തിരുന്നു എന്നും അ്‌നു പറയുന്നു. വിഷമഘട്ടത്തില്‍ ഒരു സുഹൃത്തിന് നല്‍കുന്ന പിന്തുണയാണതെന്നും അനു പറയുന്നു. അത് മാത്രമേ താന്‍ ആ സമയത്ത് ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്നുവെന്നും അനു പറയുന്നു.

  ''ആദിത്യന്‍ എന്നെ വിളിച്ചിരുന്നു. അനൂന്റെ ഭാഗത്തുനിന്നും ഞാനിത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞിരുന്നു. അവളുടെ ഭാഗം കേട്ടതാണ് എന്ന് പറഞ്ഞപ്പോള്‍ എന്റെ ഭാഗം കേള്‍ക്കുമോയെന്ന് ചോദിച്ചു. പിന്നെന്താ കേള്‍ക്കാമല്ലോ എന്ന് പറഞ്ഞിരുന്നു. പക്ഷേ, അതിന് ശേഷം ആദിത്യന്‍ വിളിച്ചില്ല'' എന്നാണ് അനു പറയുന്നത്. അതേസമയം അമ്പിളിയ്ക്ക് ഇതില്‍ നിന്നെല്ലാം ഒരു മാറ്റം വേണമെന്ന്് തോന്നിയപ്പോഴാണ്് അവളോട് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പറഞ്ഞതെന്നും അനു പറയുന്നു. സ്‌കൂള്‍കാലം മുതലേ അമ്പിളിയെ എനിക്കറിയാം. യുവജനോത്സവത്തിലും ഫീല്‍ഡിലുമൊക്കെയായി വളരെ അടുത്തറിയാവുന്ന കുട്ടിയാണ് അമ്പിളിയെന്നും അനു പറയുന്നു. അമ്പിളിയുടെ ദാമ്പത്യത്തകര്‍ച്ച ഞാന്‍ മുതലാക്കിയെന്നായിരുന്നു പലരും പറഞ്ഞത് എന്നും അനു ഓര്‍ക്കുന്നു.

  ''അങ്ങനെയാണെങ്കില്‍ അവിടെപ്പോയ ബാക്കിയുള്ളവര്‍ ചെയ്തതെന്താണെന്ന് കൂടി എനിക്കറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ബാക്കി പോയ ആളുകളും അങ്ങനെ തന്നെ എന്ന് പറയേണ്ടി വരും. ഞാന്‍ എന്റെ സുഹൃത്തിനെ കേള്‍ക്കാനായാണ് പോയത്. ആദിത്യന്റെ ഭാഗം കേള്‍ക്കാനും ഞാന്‍ തയ്യാറായിരുന്നു. ആളുകള്‍ക്ക് എന്തും പറയാമല്ലോ, വിമര്‍ശനങ്ങള്‍ അങ്ങനെ പോട്ടെന്ന് കരുതും'' എന്നാണ് ്തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് അ്‌നുവിന്റെ പ്രതികരണം. ആദ്യമൊക്കെ വിമര്‍ശനങ്ങള്‍ കേട്ട് തളരാറുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും പ്രശ്നമില്ലെന്നും താരം വ്യക്തമാക്കുന്നു.

  Recommended Video

  ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

  മലയാളികള്‍ക്ക് സുപരിചിതയാണ് അനു ജോസഫ്. സിനിമയിലും സീരിയലുമെല്ലാം നിറ സാന്നിധ്യമാണ് അനു ജോസഫ്. താരത്തിന്റെ യൂട്യൂബ് ചാനലും ആരാധകര്‍ക്കിടിയില്‍ ഹിറ്റാണ്. താരങ്ങളുടെ അഭിമുഖങ്ങളും മറ്റുമാണ് അനു പങ്കുവെക്കുന്നത്. അമ്പിളി ദേവിയുമായുള്ള അഭിമുഖം വൈറലായി മാറുകയായിരുന്നു.

  Read more about: anu joseph ambili devi
  English summary
  Anu Joseph Explains Why She Interviewed Ambili Devi But Not Adithyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X