ഇവന്‍ മതി എന്ന് മമ്മൂക്ക; പേടിച്ച് ഞാന്‍ വീട്ടിലേക്ക് ഓടിയെന്ന് അനു മോഹന്‍
താരകുടുംബത്തില്‍ നിന്നുമാണ് അനു മോഹന്‍ സിനിമയിലെത്തുന്നത്. ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത്ത് ആണ് അ്‌നു മോഹന്‍ എന്ന നടന് കയ്യടി നേടിക്കെടുത്തത്. ഈയ്യടുത്തിറങ്ങിയ ലളിതം സുന്ദരം, 21 ഗ്രാംസ് എന്നീ ചിത്രങ്ങളിലും അനുവിന്റെ പ്രകടനം കയ്യടി നേടുകയാണ്. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചായിരുന്നു അനു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആ യാത്ര് ഇവിടെ എത്തി നില്‍ക്കുകയാണ്.
മമ്മൂട്ടിയാണ് അനു സിനിമയിലെത്താനുണ്ടായ കാരണം എന്ന് പറയാം. താന്‍ സിനിമയിലെത്തിയ കഥ പറയുകയാണ് അനു മോഹന്‍. മനോരമ ഓണ്‍ലൈനിന് നല്‍്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. താരകുടുംബത്തില്‍ നിന്നും വരുന്നതിനാല്‍ സിനിമയിലേക്കു വരാന്‍ എളുപ്പമാണോ എന്നു ചോദിച്ചാല്‍ അതെ. പക്ഷേ സൗഹൃദത്തിന്റെ പേരിലുള്ള ഓഫര്‍ ഒക്കെ ഒന്നുരണ്ടു സിനിമ കഴിയുമ്പോള്‍ തീരും എന്നാണ് അനു മോഹന്‍ പറയുന്നത്. പിന്നെ നമ്മുടെ കഴിവിന് അനുസരിച്ചേ സിനിമ നമ്മെത്തേടി വരൂവെന്നും താരം പറയുന്നു. അതിന് നമ്മള്‍ ചെയ്ത സിനിമകള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടണം, അല്ലാതെ ആരുടെ മകനാണെന്നു പറഞ്ഞിട്ടും കാര്യമില്ലെന്നും നമുക്ക് അഭിനയിക്കാന്‍ അറിയാമെങ്കില്‍ മാത്രമേ സംവിധായകര്‍ തേടി വരൂവെന്നും അനു മോഹന്‍ പറയുന്നു.

പിന്നാലെയാണ് താന്‍ ചട്ടമ്പിനാടിലെത്തിയ കഥ അനു മോഹന്‍ വെളിപ്പെടുത്തുന്നത്. തിരുവനന്തപുരത്താണ് അന്നു ഞങ്ങള്‍ താമസിക്കുന്നത്. ഞാന്‍ തിരുവനന്തപുരത്തു വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ല. 'അമ്മ, ചേട്ടന്‍, അമ്മാവന്‍ എല്ലാവരും ചട്ടമ്പിനാടിന്റെ സെറ്റിലാണ്. അങ്ങനെ ഞാനും അവിടേക്ക് പോയി. ആ സമയത്ത് അവര്‍ മമ്മൂക്കയുടെ ചെറുപ്പം അഭിനയിക്കാന്‍ ഒരു പയ്യനെ തേടുകയായിരുന്നുവെന്നാണ് അനു മോഹന്‍ പറയുന്നത്.

''ഞാന്‍ ചെല്ലുമ്പോള്‍ മമ്മൂക്ക കാരവനിലേക്ക് കയറുകയാണ്. ഞാന്‍ അമ്മയോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ആരോ വന്നു പറഞ്ഞു, 'എന്നെ മമ്മൂക്ക വിളിക്കുന്നു' എന്ന്. അപ്പൊ ഞാന്‍ ഓര്‍ത്തു, എന്നെ മമ്മൂക്ക വിളിക്കേണ്ട കാര്യമില്ലല്ലോ? ഞാന്‍ ചേട്ടനോട് പറഞ്ഞു, 'ചേട്ടന്‍ പോയി നോക്ക്, ചേട്ടനെ ആകുമെന്ന്'. ചേട്ടന്‍ മമ്മൂക്കയുടെ അടുത്ത് പോയിട്ട് വന്നു പറഞ്ഞു, 'എടാ നിന്നെ ആണ് മമ്മൂക്ക വിളിച്ചത്.' ഞാന്‍ മമ്മൂക്കയുടെ കാരവനിലേക്ക് ചെന്നു'' അനു പറയുന്നു. 'നമ്മളെയൊക്കെ കണ്ടാല്‍ മൈന്‍ഡ് ചെയ്യില്ല അല്ലേ' എന്നാണ് മമ്മൂക്ക തന്നെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചത് എന്നാണ് അനു ഓര്‍ക്കുന്നത്. പിന്നെ ഞാന്‍ പഠിച്ച കാര്യങ്ങളൊക്കെ ചോദിച്ചുവെന്നും താരം പറയുന്നു. ഒടുവില്‍ ഷാഫിക്കയും ആന്റോ ചേട്ടനും വന്നു ഷോട്ട് റെഡി എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക അവരോട് 'ഇവന്‍ മതി' എന്ന് പറഞ്ഞിട്ട് ഇറങ്ങിപ്പോവുകയായിരുന്നുവെന്നും അനു ഓര്‍ക്കുന്നു.

എന്നാല്‍ കാര്യം എന്താണെന്ന് അനുവിന് അപ്പോള്‍ മനസിലായിരുന്നില്ല. പിന്നെയാണ് അവര്‍ കാര്യം പറഞ്ഞത്. മമ്മൂക്കയുടെ ചെറുപ്പകാലം ഞാന്‍ ചെയ്യണം. എന്നാല്‍ ഞാന്‍ പേടി കാരണം 'ഇല്ല' എന്നാണു പറഞ്ഞത്. പക്ഷേ അവര്‍ എന്നെ നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചുവെന്നും അനു പറയുന്നു. പക്ഷെ പേടി കാരണം ഞാന്‍ അപ്പൊത്തന്നെ വീട്ടിലേക്കു പോയി എന്നും അനു പറയുന്നു. എന്നാല്‍ പിന്നെ അച്ഛന്‍ വിളിച്ചിട്ട്, നീ എന്തുപണിയാണ് കാണിച്ചത്, അവരോടു സമ്മതിച്ചിട്ട് വീട്ടില്‍ പോയി ഇരുന്നാല്‍ പറ്റുമോ, ഉടനെ ഇങ്ങു വരണം എന്നു പറഞ്ഞുവെന്ന്ും ഇതോടെ ഞാന്‍ വീണ്ടും സെറ്റിലേക്ക് പോവുകയായിരുന്നുവെന്നും അനു പറയുന്നു. പക്ഷേ വിചാരിച്ചതിനേക്കാള്‍ എളുപ്പത്തില്‍ അത് ചെയ്യാന്‍ പറ്റി. അതിനു ശേഷമാണു ഓര്‍ക്കുട്ട് എന്ന ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. ഓര്‍ക്കുട്ട് ചെയ്യുന്ന സമയത്താണ് രൂപേഷ് ഏട്ടനുമായി സൗഹൃദം ഉണ്ടാകുന്നതും അത് തീവ്രത്തിലേക്ക് എത്തിച്ചതെന്നുമാണ് അനു മോഹന്‍ പറയുന്നത്.


Click it and Unblock the Notifications











