For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ മലയാളം മറന്നിരുന്നു! നഷ്ടപ്പെട്ട കൂട്ടുകാരിയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട അനു സിത്താര

  |

  സൗഹൃദങ്ങള്‍ എന്നത് ഏതൊരാളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നമ്മളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമെല്ലാം കൂട്ടാകുന്നവര്‍ ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിലും സൗഹൃദങ്ങളുടെ പങ്ക് വളരെ വലുതാണ്. ഒഴിവ് സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം തമാശകള്‍ പറഞ്ഞിരിക്കാനും ആഘോഷിക്കാനുമൊക്കെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല.

  Also Read: ഐശ്വര്യ റായിയും അനുഷ്‌കയും മുതല്‍ കൂടെ അഭിനയിച്ച നടിമാരുടെ ഗുണങ്ങൾ; സാമന്തയെ നാണിപ്പിച്ച വിക്രത്തിന്റെ മറുപടി

  എന്നാല്‍ എല്ലാ സൗഹൃദവും എല്ലാ കാലത്തേക്കുമുള്ളതാകണമെന്നില്ല. ചിലരെയൊക്കെ എവിടെയെങ്കിലും വച്ച് നമുക്ക് നഷ്ടപ്പെട്ടെന്നു വരാം. ഇങ്ങനെ നഷ്ടപ്പെട്ടു പോകുന്ന സൗഹൃദങ്ങളെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടെത്താന്‍ സാധിക്കുക എന്നത് ഒരുപാട് സന്തോഷം നല്‍കുന്ന അനുഭവമായിരിക്കും. നഷ്ടമായെന്ന് കരുതിയത് തിരികെ കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

  ഇപ്പോഴിതാ അത്തരത്തില്‍ തനിക്കുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് നടി അനു സിത്താര. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അനു സിത്താര. ഷോയില്‍ വച്ചാണ് തനിക്ക് കുട്ടിക്കാലത്ത് നഷ്ടപ്പെട്ട സുഹൃത്തിനെ വര്‍ഷങ്ങള്‍ക്ക് ശേഷം താനൊരു നടിയൊക്കെ ആയതിന് ശേഷം തിരികെ കിട്ടിയതിനെക്കുറിച്ച് അനു സിത്താര മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: സംസാരിക്കാന്‍ പറ്റാതായി, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞൊഴുകി; മമ്മൂട്ടിയെ കണ്ടതിനെക്കുറിച്ച് അനു സിത്താര

  എന്റെ അടുത്ത രണ്ട് സുഹൃത്തുക്കളാണ് മണിക്കുട്ടിയും അപ്പുവും. ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവര്‍ കേരളം വിട്ടു പോകുന്നതെന്നാണ് അനു സിത്താര പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ നടിയായ ശേഷമാണ് അനു സിത്താര പിന്നീട് ആ കൂട്ടുകാരെ കണ്ടുമുട്ടുന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗിനായി ദിഡിക്കലിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് മധുര അടുത്താണെന്ന് ഓര്‍മ്മ വരുന്നത്. വീട്ടിലേക്ക് വിളിച്ചിട്ട് അവളുടെ ചേട്ടന്റെ നമ്പര്‍ വാങ്ങി. അങ്ങനെ അവരെ വിളിച്ചുവെന്നാണ് അനു സിത്താര പറയുന്നത്.

  കുറേ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ എന്നെ കാണാനായി ലൊക്കേഷനിലേക്ക് വന്നു. ഏഴെട്ട് മണിക്കൂര്‍ യാത്ര ചെയ്താണ് വന്നത്. ബസ് ഒക്കെ മാറിക്കയറിയിട്ടാണ് വന്നത്. കണ്ടപ്പോള്‍ ഞാന്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. സന്തോഷവും സങ്കടവുമൊക്കെ വന്നു. ഒരുപാട് സംസാരിച്ചു. അവള്‍ മലയാളമേ മറന്നു പോയിരുന്നുവെന്നാണ് അനു ഓര്‍ക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സന്തോഷം നല്‍കുകയാണ്.

  അനു സിത്താര കയ്യടി നേടിയ സിനിമയായിരുന്നു ക്യാപ്റ്റന്‍. ഇ്ന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വിപി സത്യനായി ജയസൂര്യ എത്തിയ ചിത്രത്തില്‍ സത്യന്റെ ഭാര്യ അനിതയായാണ് അനു എത്തിയത്. ക്യാപ്റ്റന് റിലീസായ ശേഷം ഏറ്റവും കൂടുതല്‍ വിളിച്ച് സംസാരിച്ചത് സിനിമയുടെ എന്‍ഡില്‍ വിപി സത്യന്‍ മരിച്ച വിവരം അനിതയോട് വന്ന് പറയുന്ന രഗമാണെന്നാണ് അനു പറയുന്നത്. ആ സീന്‍ ചെയ്യുന്നതിന് തൊട്ട് മുമ്പ് എനിക്കൊരു ലെറ്റര്‍ കൊണ്ടു തരുകയായിരുന്നു. ഒരു ആത്മഹത്യാക്കുറിപ്പായിരുന്നു. അത് സത്യേട്ടന്റേതായിരുന്നു. ശരിക്കും അനിതേച്ചിയ്ക്ക് അദ്ദേഹം എഴുതിയതായിരുന്നുവെന്നും അനു സിത്താര പറയുന്നു.

  പൊട്ടാസ് ബോംബിലൂടെയാണ് അനു സിത്താര അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യന്‍ പ്രണയകഥയിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് അഭിനയിച്ച ഹാപ്പി വെഡ്ഡിംഗും ശ്രദ്ധിക്കപ്പെട്ടു. രാമന്റെ ഏദന്‍ തോട്ടത്തിലെ മാലിനിയാണ് അനുവിനെ താരമാക്കി മാറ്റുന്നത്. പിന്നീട് ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍, മാമാങ്കം, വാനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 12ത്ത് മാന്‍ ആണ് അവസാനം അഭിനയിച്ച സിനിമ.

  നിരവധി സിനിമകളാണ് അനു സിത്താരയുടേതായി അണിയറയിലുള്ളത്. അനുരാധ ക്രൈം നമ്പര്‍ 59/2019, മോമോ ഇന്‍ ദുബായ്, വാതില്‍, ദുനിയാവിന്റെ ഓരത്ത്, സന്തോഷം തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. പിന്നാലെ അമീറ എന്ന തമിഴ് ചിത്രവും അനു സിത്താരയുടേതായി അണിയറയിലുണ്ട്.

  Read more about: anu sithara
  English summary
  Anu Sithra Opens Up About Reconnecting With Her Childhood Friend After Many Many Years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X