'മമ്മിയ്ക്ക് വാവ ഉണ്ടായി, പെണ്‍കുട്ടിയാണ്'; ആ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്; അനിയത്തിയെക്കുറിച്ച് അനു സിത്താര
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. മലയാളത്തിലെ തനി നാടന്‍ ലുക്കുള്ള നായികയാണ് അനു സിത്താര എന്നാണ് ആരാധകര്‍ പറയുന്നത്. കാവ്യാ മാധവന് ശേഷം ഇത്രത്തോളം മലയാളിത്തമുള്ള മറ്റൊരു നായികയെ മലയാള സിനിമയ്ക്ക് കിട്ടിയിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. നര്‍ത്തിക കൂടിയായ അനു സിത്താര നിരവധി ഹിറ്റുകളിലെ നായികയായി കയ്യടി നേടിയെത്തിട്ടുണ്ട്.
അനു സിത്താരയെ അറിയുന്നവര്‍ക്കെല്ലാം അനിയത്തി അനു സോനാരയേയും അറിയാം. അനു സിത്താരയുടെ യൂട്യൂബ് വീഡിയോകളിലൂടേയും പോസ്റ്റുകളിലൂടേയുമെല്ലാമാണ് മലയാളികള്‍ അനു സോനാരയെ പരിചയപ്പെടുന്നത്. ചേച്ചി അഭിനയത്തിലും നൃത്തത്തിലും കയ്യടി നേടിയപ്പോള്‍ അനു സോനാര പാട്ടിലാണ് തിളങ്ങിയത്. ഇപ്പോഴിതാ അനിയത്തിയ്ക്കുള്ള ചേച്ചിയുടെ പിറന്നാള്‍ ആശംസ ശ്രദ്ധ നേടുകയാണ്.

പാട്ടു പാടുന്ന അനു സോനാരയുടെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് അനു സിത്താര പിറന്നാള്‍ ആശംസ നേരുന്നത്. അമ്മ അനു സോനാരയ്ക്ക് ജന്മം നല്‍കിയ നിമിഷം താന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നാണ് അനു സിത്താര പറയുന്നത്. തനിക്ക് ദൈവത്തില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് സഹോദരി എന്നും അനു സിത്താര പറയുന്നുണ്ട്.
''ഹാപ്പി ബര്‍ത്ത് ഡേ എന്റെ ചോട്ടുമ്മാ. ചിങ്ങിണി മമ്മിയ്ക്ക് വാവ ഉണ്ടായി. പെണ്‍കുട്ടിയാണ് എന്ന് അവര്‍ പഞ്ഞ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഓ ഗോഡ്, അത് കേള്‍ക്കുമ്പോള്‍ ഞാന്‍ എത്രത്തോളം സന്തോഷിച്ചുവെന്ന് വിവരിക്കാന്‍ വയ്യ. നിന്നെ ആദ്യമായി കണ്ട നിമിഷം ഞാന്‍ മറക്കില്ല. നീയൊരു കുഞ്ഞ് പിങ്ക് പാവക്കുഞ്ഞ് പോലെയുണ്ടായിരുന്നു. ഹഹഹ. എനിക്ക് ദൈവത്തില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണ് നീ. നിനക്ക് എല്ലാ സ്‌നേഹവും സന്തോഷവും നേരുന്നു. ഇന്നും എന്നും'' എന്നായിരുന്നു അനിയത്തിയ്ക്കുള്ള അനു സിത്താരയുടെ ആശംസ.
പിന്നാലെ ചേച്ചിയ്ക്ക് നന്ദി പറഞ്ഞ് അനു സോനാരയും എത്തിയിട്ടുണ്ട്. ചേച്ചിയും അനിയത്തിയുമല്ല തങ്ങള്‍ സുഹൃത്തുക്കളാണെന്നാണ് അനു സിത്താരയും അനു സോനാരയും നേരത്തെ പറഞ്ഞിട്ടുള്ളത്. എന്തുണ്ടെങ്കിലും ആദ്യം പറയുക പരസ്പരമാകും. തന്റെ പ്രണയത്തെക്കുറിച്ചും ആദ്യം പറഞ്ഞ് അനിയത്തിയോടാണെന്ന് അനു സിത്താര നേരത്തെ പറഞ്ഞിട്ടുണ്ട്. അതേസമയം ചില സമയത്ത് ചേച്ചി അമ്മയുടെ റോള്‍ എടുക്കാറുണ്ടെന്നാണ് അനു സോനാര പറഞ്ഞത്.

മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അനു സിത്താര. 2013 ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് ആയിരുന്നു ആദ്യ സിനിമ. പിന്നാലെ വന്ന ഒരു ഇന്ത്യന്‍ പ്രണയകഥയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഹാപ്പി വെഡ്ഡിംഗ്‌സ്, അനാര്‍ക്കലി, തുടങ്ങിയ സിനിമകളിലും പിന്നീട് അഭിനയിച്ചു. അതേസമയം കരിയറില്‍ വഴിത്തിരിവായി മാറുന്നത് രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രമാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിലെ അനുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് ക്യാപ്റ്റന്‍, പടയോട്ടം, ഒരു കുപ്രസിദ്ധ പയ്യന്‍, മാമാങ്കം, 12ത്ത് മാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. വാനം, പത്ത് തല, ആലന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാതില്‍ ആണ് അനു സിത്താര അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ. അനുരാധ ക്രൈം നമ്പര്‍ 59/2019 ആണ് അണിയറയിലുള്ള സിനിമ. മികച്ചൊരു നര്‍ത്തകി കൂടിയാണ് അനു സിത്താര. കലാമണ്ഡലത്തില്‍ നിന്നും ഭരതനാട്യം പഠിച്ചിട്ടുള്ള അനു സിത്താര സ്റ്റേജ് ഷോകളിലും സജീവമാണ്.


Click it and Unblock the Notifications











