അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി! വീണു കിടന്ന സാരിയുമെടുത്ത് ഓടിയ കഥ പറഞ്ഞ് അനു സിത്താര

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. മികച്ചൊരു നര്‍ത്തകി കൂടിയായ അനുവിനെ മലയാളികള്‍ നെഞ്ചിലേറ്റാന്‍ കാരണം ലാളിത്യമാണ്. കേരളത്തനിമയുള്ള നായിക എന്നാണ് താരത്തെ ആരാധകര്‍ വിളിക്കുന്നത്. സാരിയുടുത്ത് വരുന്ന അനുവിനെ കാണാന്‍ നല്ല ഭംഗിയാണെന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ തര്‍ക്കമില്ല. ഇപ്പോഴിതാ സാരിയുമായി ബന്ധപ്പെട്ട മറക്കാനാകാത്തൊരു ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്കൊരുപാട് ഇഷ്ടമാണ്. എന്റെ കയ്യില്‍ അധികം സാരിയില്ല. സാരിയുടുക്കാറുള്ളത് വളരെ കുറവാണ്. എന്നാല്‍ കാണുന്നവരെല്ലാം അനു എപ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ടെന്നാണ് അനു സിത്താര പറയുന്നത്. തന്നെ അങ്ങനെ കാണാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം ആ തോന്നല്‍ വന്നതെന്നാണ് അനു പറയുന്നത്. പിന്നാലെ സാരിയുമായി മറക്കാനാകാത്ത ഒരു ഓര്‍മ്മയും അനു പങ്കവെക്കുന്നുണ്ട്.

കലാമണ്ഡലത്തില്‍

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. യൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാന്‍ എനിക്ക് അറിയില്ലായിരുന്നു. ആ ഞാന്‍ ആദ്യ ദിവസം സീനിയേഴ്‌സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോകുന്നു. ക്ലാസ് കഴിഞ്ഞു. ഞാന്‍ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോള്‍ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നുവെന്നാണ് അനു പറയുന്നത്. എന്നാല്‍ അന്ന് രാത്രി തന്നെ വൃത്തിയായി സാരിയുടുക്കാന്‍ പഠിച്ചുവെന്നും അനു സിത്താര പറയുന്നു.

ഉയര്‍ച്ച താഴ്ചകളെ

കരിയറിലെ ഉയര്‍ച്ച താഴ്ചകളെ താന്‍ ഉള്ളിലേക്ക് എടുക്കാറില്ലെന്നാണ് അനു സിത്താര പറയുന്നത്. രണ്ടും അനുഭവങ്ങളാണെന്നും രണ്ടില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും താരം പറയുന്നു. അത് നമ്മളെ കരത്തരാക്കുമെന്നാണ് അനുവിന്റെ അഭിപ്രായം. ഒരു ദിവസം സങ്കടമുണ്ടായാല്‍ തൊട്ടപ്പുറത്ത് സന്തോഷിക്കാനുള്ള സാഹചര്യവുമുണ്ടാകുമെന്ന്ാണ് അനു കരുതുന്നത്. താന്‍ വളര്‍ന്നത് അച്ഛന്റേയും അമ്മയുടേയും ജീവിതം കണ്ടാണെന്നും അവരുടെ ജീവിതത്തില്‍ ഇതെല്ലാമുണ്ടായിരുന്നുവെന്നും അനു പറയുന്നു.

ആഗ്രഹങ്ങളൊന്നുമില്ല

ജീവിതത്തില്‍ തനിക്ക് ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ലെന്നതാകാം സന്തോഷത്തോടെയിരിക്കാന്‍ പറ്റുന്നതിന്റെ കാരണമെന്നാണ് അനു പറയുന്ന്ത്. ഇനി കിട്ടുന്നതെല്ലാം ബോണസാണെന്നും താരം പറയുന്നു. സിനിയമില്‍ വിജയപരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം ഓരോ അനുഭവങ്ങളാണ്. തിരഞ്ഞെടുപ്പ് പാളിപ്പോയിട്ടുണ്ടാകാം. ആ കഥാപാത്രത്തെ മനസിലാക്കിയതിന്റെ കുഴപ്പമാകാം. നന്നാക്കാമായിരുന്നുവെന്ന് തോന്നിയ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്്. എന്നാല്‍ വീഴ്ചകള്‍ ദൈവം തരുന്നതാണെന്നും അതില്‍ നിന്നും പഠിക്കാനുണ്ടെന്നും അനു പറയുന്നു.

Read more about: anu sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X