twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസാരിക്കാന്‍ പറ്റാതായി, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞൊഴുകി; മമ്മൂട്ടിയെ കണ്ടതിനെക്കുറിച്ച് അനു സിത്താര

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനു സിത്താര. തനി മലയാളിയായ നാടന്‍ പെണ്‍കുട്ടി എന്നതാണ് അനു സിത്താരയെക്കുറിച്ച് ആരാധകര്‍ പറയുന്നത്. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയായിരുന്നു അനു സിത്താരയുടെ അരങ്ങേറ്റം. മികച്ചൊരു നര്‍ത്തകി കൂടിയായ അനു സിത്താര അധികം വൈകാതെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്.

    Also Read: ചിമ്പു എനിക്ക് സ്പെഷ്യലാണ്, സംസാരിച്ചില്ലെങ്കിലും; കോൺടാക്ട് സേവ് ചെയ്യുന്നതിലെ രഹസ്യം; തൃഷ പറയുന്നുAlso Read: ചിമ്പു എനിക്ക് സ്പെഷ്യലാണ്, സംസാരിച്ചില്ലെങ്കിലും; കോൺടാക്ട് സേവ് ചെയ്യുന്നതിലെ രഹസ്യം; തൃഷ പറയുന്നു

    മലയാളിത്വം എന്നതിനോടാണ് അനു സിത്താരയെ ആരാധകര്‍ ചേര്‍ത്തുവെക്കുന്നത്. രാമന്റെ ഏദന്‍ തോട്ടം, ക്യാപ്റ്റന്‍ തുടങ്ങിയ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചാണ് അനു സിത്താര സിനിമാ ലോകത്ത് ശക്തമായൊരു സാന്നിധ്യമായി മാറുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് അനു സിത്താര എത്തുകയാണ്.

    ഒരു കോടി

    ഫ്‌ളവേഴ്‌സ ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തുകായണ് അനു സിത്താര. ഇതിന്റെ പ്രൊമോ വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: ഐശ്വര്യ റായിയും അനുഷ്‌കയും മുതല്‍ കൂടെ അഭിനയിച്ച നടിമാരുടെ ഗുണങ്ങൾ; സാമന്തയെ നാണിപ്പിച്ച വിക്രത്തിന്റെ മറുപടിAlso Read: ഐശ്വര്യ റായിയും അനുഷ്‌കയും മുതല്‍ കൂടെ അഭിനയിച്ച നടിമാരുടെ ഗുണങ്ങൾ; സാമന്തയെ നാണിപ്പിച്ച വിക്രത്തിന്റെ മറുപടി

    എപ്പോഴാണ് ജനകീയ നടിയായായി മാറുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് അനു നല്‍കുന്ന മറുപടി രാമന്റെ ഏദന്‍ തോട്ടത്തിലൂടെയാണ് എന്നായിരുന്നു. നല്ല നല്ല അനുഭവങ്ങളുണ്ട് ആ സിനിമ കാരണമെന്നും അനു സിത്താര പറയുന്നുണ്ട്. ഞാന്‍ എങ്ങോട്ടോ പോകാനായി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് മമ്മൂക്കയുടെ കോള്‍ വരുന്നത്. കുട്ടനാടന്‍ ബ്ലോഗ് എന്നൊരു സിനിമയില്‍ അനു സിത്താരയ്ക്ക് നല്ലൊരു വേഷമുണ്ട് അനു ചെയ്യൂവെന്ന് പറഞ്ഞുവെന്ന് അനു ഓര്‍ക്കുന്നു.

    പ്രളയകാലത്തേക്ക്

    2018 ല്‍ പ്രളയകാലത്തേക്ക് പോയിയെന്ന് കേട്ടെന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. പെട്ടു. ഞാന്‍ കാരണം നിമിഷ സജയനും പെട്ടു. നമ്മുടെ വണ്ടി പകുതി വെള്ളത്തിലാണെന്ന് പറഞ്ഞു. താഴേക്ക് നോക്കുമ്പോള്‍ വെള്ളം കയറി കൊണ്ടിരിക്കുകയാണെന്നായിരുന്നു അനു പറഞ്ഞത്.

    ക്യാപ്റ്റന് റിലീസായ ശേഷം ഏറ്റവും കൂടുതല്‍ വിളിച്ച് സംസാരിച്ചത് സിനിമയുടെ എന്‍ഡില്‍ വിപി സത്യന്‍ മരിച്ച വിവരം അനിതയോട് വന്ന് പറയുന്ന രഗമാണ്. ആ സീന്‍ ചെയ്യുന്നതിന് തൊട്ട് മുമ്പ് എനിക്കൊരു ലെറ്റര്‍ കൊണ്ടു തരുകയായിരുന്നു. ഒരു ആത്മഹത്യാക്കുറിപ്പായിരുന്നു. അത് സത്യേട്ടന്റേതായിരുന്നു. ശരിക്കും അനിതേച്ചിയ്ക്ക് അദ്ദേഹം എഴുതിയതായിരുന്നുവെന്നും അനു സിത്താര പറയുന്നുണ്ട്.

     മമ്മൂട്ടിയെ കാണാന്‍


    മമ്മൂട്ടിയെ കാണാന്‍ ചെന്നതിന്റെ ഓര്‍മ്മകളും താരം പരിപാടിയില്‍ പങ്കുവെക്കുന്നുണ്ട്. ചെന്നൈയില്‍ വച്ചായിരുന്നു താരം മമ്മൂട്ടിയെ കണ്ടത്. അനുവിന്റെ വാക്കുകളിലേക്ക്.

    പേരന്‍പ് എന്ന സിനിമയുടെ ഭാഗമായി മമ്മൂക്ക ചെന്നൈയിലെത്തിയെന്ന് അറിഞ്ഞു. അപ്പോള്‍ എനിക്ക് എങ്ങനെയെങ്കിലും പോയി കാണണമെന്ന് തോന്നി. ഞാന്‍ ആന്റോ ചേട്ടനോട് ചോദിച്ചു എങ്ങനെയെങ്കിലും കാണാന്‍ പറ്റുമോ ഞാനും വിഷ്ണുവേട്ടനും ഇവിടെയുണ്ടെന്ന് പറഞ്ഞു. വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരിച്ചു പോകണമെന്ന് പറഞ്ഞു.

    ഞങ്ങള്‍ ചെല്ലുമ്പോള്‍ വലിയൊരു ബ്ലോക്കാണ്. ലൊക്കേഷനിലേക്ക് കുറച്ച് ദുരമേ ഉള്ളൂവെന്ന് ആയപ്പോള്‍ ഞങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങി നടന്നു. ഓടിക്കിതച്ച് അവിടെ എത്തിയപ്പോള്‍ മുണ്ടും ഷര്‍ട്ടുമൊക്കെയിട്ട് മമ്മൂക്ക അവിടെ ഇരിക്കുകയാണ്. ഞാന്‍ അകത്തു കയറി. എനിക്ക് സംസാരിക്കാനൊന്നും ആകുന്നില്ല. എന്താണ് പറയേണ്ടതെന്ന് അറിയില്ല. സന്തോഷം കൊണ്ട് കണ്ണില്‍ നിന്നും വെള്ളം വന്നുവെന്നാണ് അനു സിത്താര പറയുന്നത്.

    അണിയറയിലുണ്ട്


    ആദ്യ സിനിമ പൊട്ടാസ് ബോംബായിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് പിന്നാലെ വന്ന ഒരു ഇന്ത്യന്‍ പ്രണയകഥയിലൂടെയാണ്. തുടര്‍ന്ന് അഭിനയിച്ച ഹാപ്പി വെഡ്ഡിംഗും ശ്രദ്ധിക്കപ്പെട്ടു. രാമന്റെ ഏദന്‍ തോട്ടത്തിലെ മാലിനിയാണ് അനുവിനെ താരമാക്കി മാറ്റുന്നത്. പിന്നീട് ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍, മാമാങ്കം, വാനം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 12ത്ത് മാന്‍ ആണ് അവസാനം അഭിനയിച്ച സിനിമ.

    നിരവധി സിനിമകളാണ് അനു സിത്താരയുടേതായി അണിയറയിലുള്ളത്. അനുരാധ ക്രൈം നമ്പര്‍ 59/2019, മോമോ ഇന്‍ ദുബായ്, വാതില്‍, ദുനിയാവിന്റെ ഓരത്ത്, സന്തോഷം തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. പിന്നാലെ അമീറ എന്ന തമിഴ് ചിത്രവും അനു സിത്താരയുടേതായി അണിയറയിലുണ്ട്.

    Read more about: anu sithara
    English summary
    Anu Sithara Recalls How She Became Speechless And Cried After Seeing Mammootty First Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X