ചേച്ചിയുടെ പ്രേമം എനിക്കറിയാമായിരുന്നു, ചേച്ചിയാണ് കുശുമ്പി: അനു സിത്താരയുടെ അനിയത്തി

മലയാള സിനിമയിലെ മിന്നും താരമാണ് അനു സിത്താര. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച് കയ്യടി നേടിയ താരമാണ് അനു സിത്താര. അഭിനയത്തിന് പുറമെ നൃത്തത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് അനു. സോഷ്യല്‍ മീഡിയയില്‍ അനുവിന്റെ ഡാന്‍സും വ്‌ളോഗുകളുമൊക്കെ വൈറലായി മാറാറുണ്ട്. അനു സിത്താരയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതയാണ് സഹോദരി അനു സോനാരയും.

സോഷ്യല്‍മീഡിയയിലൂടെയായി സോനാരയും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അനു സിത്താരയും അനു സോനാരേയും ഒരുമിച്ചുള്ള ഡാന്‍സും ഈയ്യടുത്ത് വൈറലായിരുന്നു. അനിയത്തിയുടെ പാട്ടിന് ചേച്ചിയുടെ ഡാന്‍സും വൈറലായിട്ടുണ്ട്. അനു സിത്താരയുടെ പാതയിലൂടെ സോനാരയും സിനിമയിലെത്തിയിരുന്നു. ഇപ്പോഴിതാ ചേച്ചിയെക്കുറിച്ചും തന്റെ പാട്ടിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അനു സോനാര.

Anu Sithara

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാമ് സോനാര മനസ് തുറക്കുന്നത്. നല്ല കെയറിംഗ് ആണ്. സന്തോഷം വന്നാലും സങ്കടം വന്നാലും കൂടെ നില്‍ക്കുകയും മോട്ടിവേഷന്‍ നല്‍കുകയും ചെയ്യും എന്നാണ് ചേച്ചിയെക്കുറിച്ച് സോനാര പറയുന്നത്. ചേച്ചിയാണ് എനിക്ക് ഡ്രസൊക്കെ സെലക്റ്റ് ചെയ്യുന്നതെന്നും സഹോദരി പറയുന്നു. അതേസമയം ചേച്ചി എന്തിട്ടാലും സുന്ദരിയാണെന്നും സോനാര പറയുന്നുണ്ട്.

അതേസമയം, ഭയങ്കരമായ ബോണ്ടും സ്നേഹവുമൊക്കെയുണ്ടെങ്കിലും ഞങ്ങള്‍ അടികൂടാറുണ്ടെന്നും സോനാര പറയുന്നു. ചേച്ചി കല്യാണം കഴിച്ച് പോയതിന് ശേഷം അടിയുണ്ടാക്കുന്നത് കുറവാണെന്നും അനിയത്തി പറയുന്നു. താന്‍ എല്ലാ കാര്യങ്ങളും ആദ്യം അവളോടാണ് പറയാറുള്ളതെന്നും സഹോദരി പറയുന്നു. അനു സിത്താരയുടെ പ്രണയത്തെക്കുറിച്ചും സോനാര സംസാരിക്കുന്നുണ്ട്.

ചേച്ചിക്ക് അഫയറുണ്ട് എന്നെനിക്കറിയാമായിരുന്നു. വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന കാര്യമായിരുന്നു. മമ്മയ്ക്ക് ചെറിയ രീതിയില്‍ അറിയാമായിരുന്നുവെന്നും താരം പറയുന്നു. വീട്ടുകാരുടെ പിന്തുണയെക്കുറിച്ചും സോനാര സംസാരിക്കുന്നുണ്ട്. നീ പ്രേമിച്ചോ എന്നൊക്കെ പാപ്പ എന്നോട് പറയാറുണ്ട്. പാപ്പ എന്നാണ് ഞാന്‍ ഉപ്പയെ വിളിക്കാറുള്ളത്. ചേച്ചി മാനു എന്നാണ് ഉപ്പയെ വിളിക്കുന്നതെന്നാണ് സോനര പറയുന്നത്.

താന്‍ എല്ലാ കാര്യവും വീട്ടില്‍ പറയാറുണ്ടെന്നും അവര്‍ വളരെ ഫ്രണ്ട്‌ലിയാണെന്നുമാണ് വീട്ടുകാരെക്കുറിച്ച് സോനര പറയുന്നത്. പ്രണയം ഉണ്ടായാല്‍ അവരോട് പറയാമല്ലോ. ഇയാള്‍ എവിടുന്നാണ്, എന്താണ്, ചോട്ടുവിന്റെ അഭിപ്രായം എന്താണോ എന്നൊക്കെ ചോദിക്കാറുണ്ടെന്നും സോനര പറയുന്നു. അനു സിത്താരയുടെ ഉപദേശത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

ആദ്യം നല്ല ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്യൂ. അതുകഴിഞ്ഞിട്ട് നോക്കാമല്ലോ. നല്ലതാണെങ്കില്‍ അത് ഞാനും സപ്പോര്‍ട്ട് ചെയ്യാമെന്ന് ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സോനര പറയുന്നത്. കൂട്ടത്തിലെ കുശുമ്പിയാണ് ചേച്ചിയെന്നും സോനാര പറയുന്നു. ചേച്ചിക്ക് നല്ല പോലെ പഞ്ചാര അടിക്കാന്‍ അറിയാം. നല്ല ഫുഡിയാണ്. കള്ളത്തരം അഭിനയിക്കാനൊക്കെ അറിയുന്നത് അവള്‍ക്കാണ് എന്നും ചേച്ചിയെക്കുറിച്ച് സോനര പറയുന്നുണ്ട്.

Anu Sithara

തങ്ങള്‍ തമ്മില്‍ 6 വയസ് വ്യത്യാസമുണ്ട്. അതിനാല്‍ അവള്‍ക്ക് അമ്മ റോളാണെന്നാണ് സോനാര പറയുന്നത്. അവള്‍ എന്റെ കുറ്റങ്ങളെല്ലാം മമ്മിയോട് പറഞ്ഞ് കൊടുക്കാറുണ്ടെന്നും അനിയത്തി പറയുന്നു. ഞാന്‍ ലാലേട്ടന്‍ ഫാനും അവള്‍ മമ്മൂക്ക ഫാനുമാണ്. ഞാനും വിഷ്ണു ചേട്ടനും കീരിയും പാമ്പുമാണ്. ഞാന്‍ വെറുതെ ഇരിക്കുകയാണെങ്കില്‍ വന്ന് പിരി കേറ്റിത്തരും എന്നാണ് അനു സിത്താരയുടെ ഭര്‍ത്താവിനെക്കുറിച്ച് തമാശരൂപേണ സോനാര പറയുന്നത്.

നടിയായ ചേച്ചിയോട് എന്നേയും കൂടെ സിനിമയില്‍ കയറ്റെടി എന്ന് ഞാന്‍ തുടക്കത്തിലൊക്കെ പറഞ്ഞിരുന്നുവെന്നും സോനാര പറയുന്നു. എന്നാല്‍ നല്ലൊരു പാട്ടുകാരിയാവണം എന്നാണ് എന്റെ ആഗ്രഹം എന്നാണ് താരം പറയുന്നത്. അനു സിത്താരയുടെ പിന്നാലെ മൂന്ന് വര്‍ഷം നടന്നാണ് വിഷ്ണു യെസ് പറയിപ്പിച്ചതെന്നാണ് സോനാര പറയുന്നത്. 20ാമത്തെ വയസിലായിരുന്നു അനുവും വിഷ്ണുവും വിവാഹിതരായത്.

More from Filmibeat

Read more about: anu sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X