എന്തിനാ ഈ പാടുപെടുന്നത്, വല്ല കിളവി വേഷമാകും! കമന്റിട്ടയാളുടെ വായടപ്പിച്ച് അനുമോള്‍

മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാണ് അനുമോള്‍. ചെറുതും വലുതുമായ ഒരുപിടി സിനിമകളിലൂടെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ അനുവിന് സാധിച്ചിട്ടുണ്ട്. അനുവിനെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അനുമോള്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുമോള്‍. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. സിനിമയിലെ ഗ്രാമീണ പെണ്‍കുട്ടി ഇമേജിനെ തകര്‍ക്കുന്നതാണ് അനുമോളുടെ സോഷ്യല്‍ മീഡിയ ജീവിതം.

ഇപ്പോഴിതാ അനുവിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന അനുമോളുടെ നിലപാടുകളും കയ്യടി നേടാറുണ്ട്. തനിക്കെതിരെയുളള മോശം പരാമര്‍ശങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും തക്ക മറുപടി നല്‍കി പലപ്പോഴും അനുമോള്‍ കയ്യടി നേടിയിട്ടുണ്ട്. അത്തരത്തില്‍ അനുമോള്‍ നല്‍കിയൊരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Anumol

പുതിയ സിനിമയ്ക്ക് വേണ്ടി താന്‍ മുടി വെട്ടിയതിനെക്കുറിച്ചായിരുന്നു അനുവിന്റെ വീഡിയോ. വീഡിയോയ്ക്ക് കമന്റുകളുമായി ഒരുപാട് പേരാണ് എത്തിയിരിക്കുന്നത്. കമന്റുകള്‍ക്ക് താരം മറുപടി പറയുകയും ചെയ്യുന്നുണ്ട്. അതേസമയം എപ്പഴത്തേയും പോലെ മോശം കമന്റുകളുമുണ്ട്. അതില്‍ ചിലതിന് അനുമോള്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. മുടി വെട്ടേണ്ടിയിരുന്നില്ലെന്നാണ് ചിലര്‍ അനുമോളോട് പറയുന്നത്. ആ നീണ്ട ചുരുണ്ട മുടി അഴിഞ്ഞു കിടക്കുമ്പോള്‍ കാണാന്‍ ഒത്തിരി ഭംഗിയായിരുന്നുവെന്നായിരുന്നു ചിലരുടെ കമന്റ്. അത് വളരുമല്ലോ എന്നായിരുന്നു ഇതിന് അനു നല്‍കിയ മറുപടി.

എന്നാല്‍ മറ്റൊരാള്‍ നല്‍കിയ കമന്റ് താരത്തെ അപമാനിക്കുന്നതായിരുന്നു. ഇതുവരെ ഒരു നല്ല പടത്തില്‍ പോലും കണ്ടിട്ടില്ല. നിങ്ങള്‍ ശരിക്കും ആരാ? എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിന് അനു നല്‍കിയ മറുപടി മറ്റൊരു ചോദ്യമായിരുന്നു. ഈ നല്ല പടം എന്താ എന്നായിരുന്നു അനുവിന്റെ ചോദ്യം. അതേസമയം തന്നെ മറ്റൊരാള്‍ അനുവിനെ കളിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്തിനാ ഈ പാടു പെടുന്നത്. വല്ല കെളവി വേഷവും ആയിരിക്കുമെന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിന് അനു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കയ്യടി നേടുന്നത്.

കിളവികള്‍ മോശം ആണോ, നിങ്ങളുടെ അമ്മയും സഹോദരിയും ഭാര്യയും ഒക്കെ ഒരിക്കല്‍ കിളവി ആകും. ഈ പറയുന്ന നിങ്ങളും എന്നായിരുന്നു അനുവിന്റെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ചു കൊണ്ടും പിന്തുണ അറിയിച്ചു കൊണ്ടും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. മുമ്പും മോശം കമന്റുകൡലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് അനുമോള്‍ ചുട്ടമറുപടി നല്‍കിയിട്ടുണ്ട്.

മിനി സ്‌ക്രീന്‍ അവതാരകയായെത്തി പിന്നീട് സിനിമയിലെത്തിയ ത താരമാണ് അനുമോള്‍. 2010-ല്‍ തമിഴ് സിനിമകളിലൂടെയായിരുന്നു തുടക്കം. മലയാളത്തില്‍ ഇവന്‍ മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ലോക്ഡൗണ്‍ കാലത്ത് അനുയാത്ര എന്ന പേരില്‍ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു അനു. ചാനല്‍ വളരെ പെട്ടെന്നു തന്നെ ആരാധകരെ നേടുകയായിരുന്നു.താമര, ഉടമ്പടി, പെന്‍ഡുലം, മൈസൂര്‍ 150 കിലോമീറ്റര്‍, തവളയുടെ ത തുടങ്ങി നിരവധി സിനിമകളാണ് അനു അഭിനയിച്ച് പുറത്തിറങ്ങാനായിരിക്കുന്നത്. മലയാളത്തിന് പുറമെ ബംഗാളി, സംസ്‌കൃത സിനിമകളും അണിയറയിലുണ്ട്.

Read more about: anumol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X