യഥാര്‍ത്ഥ പ്രണയമുണ്ടായിരുന്നു, യഥാര്‍ത്ഥ ബ്രേക്കപ്പും; വെളിപ്പെടുത്തി അനുപമ പരമേശ്വരന്‍

പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. ഈയ്യിടെ മലയാളത്തിലേക്ക് തിരികെ വരികയും ചെയ്തു അനുപമ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുപമ. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അനുപമ പങ്കുവെക്കാറുണ്ട്.

മിക്ക നടിമാരെപ്പോലെ അനുപമയെക്കുറിച്ചും ഗോസിപ്പ് കോളങ്ങള്‍ പലതും എഴുതിയിരുന്നു. എന്നാല്‍ ഇതുവരേയും തനിക്ക് പ്രണയമുണ്ടോ ഇല്ലയോ എന്നൊന്നും താരം പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അനുപമ മനസ് തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനുപമ എത്തിയിരുന്നു. അപ്പോഴാണ് താരം പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.

Anupama Parameswaran

ആരാധകരില്‍ ഒരാളാണ് ചോദ്യം ഉന്നയിച്ചത്. എപ്പോഴെങ്കിലും യഥാര്‍ത്ഥ പ്രണയം അനുഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്നായിരുന്നു അതിന് അനുപമ നല്‍കിയ മറുപടി. ഉണ്ട്. യഥാര്‍ത്ഥ പ്രണയവും യഥാര്‍ത്ഥ ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട്. എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ച് കൂടുതലൊന്നും തുറന്നു പറയാന്‍ മാത്രം അനുപമ കൂട്ടാക്കിയില്ല. എങ്കിലും താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

തന്റെ പുതിയ സിനിമകളെക്കുറിച്ചും അനുപമ മനസ് തുറന്നു. നിഖിലിന്റെ 18 പേജുകള്‍, കാര്‍ത്തികേയ 2, റൗഡി ബോയ്‌സ്, എന്നിവയാണ് പുതിയ സിനിമകള്‍. മലയാള സിനിമ ഹെലന്റെ തെലുങ്ക് റീമേക്കിലും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് ചിത്രം തള്ളി പോഗാതെ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. മലയാളത്തിലും അനുപമയുടേതായി സിനിമകള്‍ ഇറങ്ങാനുണ്ട്. മണിയറയിലെ അശോകന്‍ ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.

പ്രേമത്തിന് ശേഷം തെലുങ്കിലായിരുന്നു അനുപമ കൂടുതലും അഭിനയിച്ചത്. ഇതിനിടെ ജോമോന്റെ സുവിശേഷങ്ങളിലൂടെ തിരികെ മലയാളത്തിലെത്തി. വീണ്ടുമൊരു ഇടവേള. ഇതിനിടെ തെലുങ്കില്‍ നിരവധി സിനിമകള്‍ ചെയ്തു. തുടര്‍ന്നാണ് മണിയറയിലെ അശോകനിലൂടെ തിരികെ വരുന്നത്. ഫ്രീം അറ്റ് മിഡ് നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിമും ചര്‍ച്ചയായിരുന്നു.

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X