For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമം എനിക്ക് മാത്രമല്ല, അച്ഛനും അമ്മയ്ക്കും അനിയനുമൊക്കെ ലൈഫ് ബ്രേക്കായ ചിത്രം; മലയാളത്തിലേക്ക് ഉടൻ: അനുപമ

  |

  അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച നടിയാണ് അനുപമ പരമേശ്വരൻ. നിവിൻ പോളി നായകനായ ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു അനുപമ അഭിനയിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ഇറങ്ങിയ ഗാനത്തിലൂടെ തന്നെ താരമായി മാറുകയായിരുന്നു അനുപമ.

  എന്നാൽ ചിത്രം പുറത്തിറങ്ങി അധികം നാളുകൾ കഴിയുന്നതിന് മുൻപ് തന്നെ നടിക്കെതിരെ വ്യാപകമായി ട്രോളുകളും സൈബർ ആക്രമണവും ഉണ്ടായി. പക്ഷെ പ്രേമം തെന്നിന്ത്യ ഒട്ടാകെ ഹിറ്റായതോടെ അനുപമയ്‌ക്ക് തെലുങ്ക് തമിഴ് കന്നഡ ഉളപ്പടെയുള്ള ഭാഷകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഇതോടെ മലയാളം വിട്ട് നടി തെലുങ്കിൽ സജീവമാവുകയായിരുന്നു. ഇന്ന് തെലുങ്ക്, കന്നഡ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അനുപമ.

  Also Read: സെറ്റിലെത്തിയ മദ്യപൻ ലോഹിതദാസിനെ ആക്രമിച്ചു; അയാളെ കൈകാര്യം ചെയ്തു, പക്ഷെ..!; മാഫിയ ശശി പറയുന്നു

  അനുപമയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം കാർത്തികേയ 2 സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഹാപ്പി ഡേയ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ നിഖിൽ സിദ്ധാർഥ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലേക്ക് മൊഴി മാറ്റിയ ചിത്രം സെപ്റ്റംബർ 23 ന് റിലീസ് ചെയ്തിരുന്നു.

  കാർത്തികേയ 2 വിന്റെ വിജയം ആഘോഷിക്കുന്നതിനിടെ പ്രേമമാണ് തന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ വഴിത്തിരിവായത് എന്ന് പറയുകയാണ് അനുപമ ഇപ്പോൾ. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുപമ മനസ് തുറന്നത്. പ്രേമം തനിക്ക് കരിയർ ബ്രേക്ക് മാത്രമായിരുന്നില്ല ലൈഫ് ബ്രേക്ക് കൂടി ആയിരുന്നെന്ന് നടി പറയുന്നു. അനുപമയുടെ വാക്കുകൾ വായിക്കാം വിശദമായി.

  Also Read: വിമാനമിറങ്ങിയ റിമി ടോമിക്ക് അജ്ഞാത സുന്ദരിയുടെ കത്ത്; ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയെന്ന് താരം

  'പ്രേമം കരിയർ ബ്രേക്ക് മാത്രമല്ല, എന്റെ ലൈഫി ന്റെ ബ്രേക്ക് കൂടിയായിരുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ അത്ഭുതമെന്നു പറയാം. പ്രേമം എന്റെ മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ജീവിതത്തിന്റെ കൂടി ബ്രേക്ക് ആയിരുന്നു. പ്രേമത്തിന്റെ ഷൂട്ടിങ് സമയത്താണു ഞാൻ ആദ്യമായി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറുന്നത്. കാർഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്നു പോലും അന്ന് എനിക്കറിയില്ലായിരുന്നു. ഇനി എനിക്കു സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്,'

  'പ്രേമത്തിന്റെ റിലീസിനു ശേഷമാണു സിനിമയെക്കുറിച്ചു ഗൗരവത്തോടെ ആലോചിക്കുന്നത്. ഇന്ന് എന്നെ അടയാളപ്പെടുത്തുന്നത് സിനിമയാണ്. സിനിമ എനിക്കു നല്ല യാത്രകളും അനുഭവങ്ങളും സമ്മാനിച്ചു,' അനുപമ പറഞ്ഞു.

  Also Read: ഷുഗറാണോ, എന്താണ് മനഃപ്രയാസം, ഭർത്താവ് കൂടെയില്ലേ?; മേക്കോവറിന് ആദ്യം ലഭിച്ച പ്രതികരണം ഇങ്ങനെയെന്ന് ദേവി ചന്ദന

  സിനിമയുടെ ബജറ്റ് അഭിനയത്തെ സ്വാധീനിക്കാറില്ലയെന്നും അതുകൊണ്ടാണ് മലയാള സിനിമ ഇത്രയേറെ പ്രശംസിക്ക പെടുന്നതെന്നും താരം പറഞ്ഞു. 'ചെറിയ ബജറ്റിൽ മികച്ച നിലവാരമുള്ള സിനിമകൾ റിലീസ് ചെയ്യുക ചെറിയ കാര്യമല്ല. രണ്ടു ഷെഡ്യൂളുകൾ കൊണ്ടുപോലും മലയാള സിനിമ പൂർത്തിയാകും. മറ്റു ഭാഷകളിൽ അഞ്ചും ആറും ഷെഡ്യൂളുകളുണ്ടാകും. ബജറ്റിനനുസരിച്ചുള്ള മാറ്റങ്ങളാകും,'

  ഭാഷയറിയാത്ത അന്യഭാഷകളിൽ അഭിനയിച്ചതിനെ കുറിച്ചും മറ്റു ഭാഷകളിലും ക്‌ളാസിക് സിനിമകൾ ഉണ്ടെന്നും അനുപമ പറയുന്നുണ്ട്. തെലുങ്കിൽ അഭിനയിക്കുന്നതിനു മുൻപ് ഒരു തെലുങ്കു പടം പോലും കണ്ടിട്ടില്ല. അല്ലു അർജുന്റെ പടങ്ങൾ, ഡബ് ചെയ്തു മലയാളത്തിൽ മാത്രമാണു കണ്ടിട്ടുണ്ടായിരുന്നത്. അവിടെ ചെന്നപ്പോഴാണ് നല്ല ചിത്രങ്ങളെക്കുറിച്ചറിയുന്നത്. കന്നഡയിലും അങ്ങനെ തന്നെയാണെന്നും താരം പറഞ്ഞു.

  Also Read: പൂങ്കുഴലി സെക്‌സിയാണ്, കംഫർട്ടബിൾ ആണോ എന്ന് മണി സാർ ചോദിച്ചു; എനിക്കത് വിഷയമായിരുന്നില്ല: ഐശ്വര്യ ലക്ഷ്‌മി

  'ഇപ്പോൾ എല്ലാ സിനിമകളും നന്നായി ഫോളോ ചെയ്യാറുണ്ട്. ഡബ്ബിങ്ങും സ്വന്തമായാണു ചെയ്യുന്നത്. തമിഴ്, തെലുങ്ക് ഭാഷകൾ നന്നായി പഠിച്ചു. കന്നഡ കൂടി വഴങ്ങാനുണ്ട്. തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോൾ കൂടുതൽ അഭിനയിക്കുന്നത്. അതങ്ങനെ സംഭവിച്ചു പോയതാണ്. അവസരങ്ങൾ ഒരുപാടു കിട്ടി,' അനുപമ പറഞ്ഞു.
  താൻ മലയാളത്തിലേക്ക് ഉടൻ എത്തുമെന്നും നടി വ്യക്തമാക്കി. മലയാളത്തിൽ നല്ല കഥകൾ കേൾക്കുന്നുണ്ട്. അധികം വൈകാതെ മലയാളത്തിൽ വീണ്ടും സജീവമാകുമെന്നാണ് കരുതുന്നതെന്ന് അനുപമ പരമേശ്വരൻ പറഞ്ഞു.

  Read more about: anupama parameswaran
  English summary
  Anupama Parameswaran opens up that Premam movie was a life break for her and family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X