ബോളിവുഡിന് മലയാളത്തെ പിടിക്കാനാകില്ല, മലയാളം വേറെ ലെവല്‍; കാരണം ഇതെന്ന് അനുരാഗ് കശ്യപ്‌

ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് സംവിധായകന്‍ ആണ് അനുരാഗ് കശ്യപ്. സമാന്തര സിനിമകളിലൂടെ ബോളിവുഡിന്റെ മുഖം തന്നെ മാറ്റിയ സംവിധാകന്‍. ഏതൊരു സിനിമാ പ്രേമിയും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമകളില്‍ കശ്യപിന്റെ സിനിമകളുണ്ടാകുമെന്നുറപ്പാണ്. ഇപ്പോള്‍ സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത കശ്യപ് അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. തമിഴില്‍ കയ്യടി നേടിയ ശേഷം ഇപ്പോഴിതാ മലയാളത്തിലേക്കും എത്തിയിരിക്കുകയാണ് അനുരാഗ്.

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബിലൂടെയാണ് കശ്യപിന്റെ മലയാളം എന്‍ട്രി. ചിത്രം മികച്ച വിജയമായി മാറുകയും കശ്യപിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്യുന്നുണ്ട്. അതേസമയം രസകരമായൊരു വസ്തുത എന്തെന്നാല്‍ റൈഫിള്‍ ക്ലബ്ബില്‍ അഭിനയിക്കാനുള്ള അവസരം കശ്യപ് അങ്ങോട്ട് ചോദിച്ച് വാങ്ങിയതാണെന്നതാണ്.

Anurag Kashyap

''അവര്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ ആഷിഖ് അബുവിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോയി നിങ്ങള്‍ക്ക് ഹിന്ദി സംസാരിക്കുന്നൊരു നടനെ വേണമോ? എന്ന് കമന്റ് ചെയ്തു. അങ്ങനെയാണ് എല്ലാം ആരംഭിക്കുന്നത്. റൈഫില്‍ ക്ലബ് എന്നത് കൂള്‍ ആണെന്ന് തോന്നി. എനിക്ക് ശ്യാമിനേയും ആഷിഖിനേയും അറിയാം. ഇതില്‍ നിന്നും നല്ലതെന്തെങ്കിലും ഉണ്ടാകുമെന്ന് കരുതി'' എന്നാണ് ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറഞ്ഞത്. മലയാള സിനിമയെക്കുറിച്ചുള്ള തന്റെ നിരീക്ഷണവും അനുരാഗ് പങ്കുവെക്കുന്നുണ്ട്.

''മലയാളത്തിലെ വര്‍ക്ക് എത്തിക്‌സ് അതിഗംഭീരമാണ്. അവിടെ സ്റ്റാര്‍ സിസ്റ്റം ഇല്ല. വലിയ വാനിറ്റി വാനുകളില്ല. എല്ലാവരും ഒരുമിച്ചാണ്. അഭിനേതാക്കള്‍ വാനിറ്റിയും പരിചാരകരുമൊക്കെയായി വരുന്ന ബോളിവുഡിനെ അപേക്ഷിച്ച് അവര്‍ വ്യത്യസ്തരാണ്.അതാണ് അവരുടെ സിനിമയിലും പ്രതിഫലിക്കുന്നത്. ഹിന്ദി സിനിമയ്ക്ക് ഒരിക്കലുമൊരു റൈഫിള്‍ ക്ലബ് ഉണ്ടാക്കാനാകില്ല. അവര്‍ വേണമെങ്കില്‍ റീമേക്ക് ചെയ്‌തേക്കും'' എന്നാണ് ബോളിവുഡിനെ പരിഹസിച്ചു കൊണ്ട് അനുരാഗ് പറയുന്നത്.

''ബോളിവുഡില്‍ എല്ലാം പണത്തിന് വേണ്ടിയാണ്. ബോക്‌സ് ഓഫീസിലെ കോടികളോടുള്ള അഭിനിവേശമാണ് ഇവിടെ. എല്ലാം ഫോര്‍മുലയാണ്. ഒരു റഫറന്‍സ് പോയന്റില്ലാതെ ഫിലിംമേക്കേഴ്‌സിന് ഒന്നും വില്‍ക്കാനാകില്ല'' എന്നും അനുരാഗ് വിമര്‍ശിക്കുന്നുണ്ട്. അതേസമയം തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കൂടുതല്‍ അടുപ്പവും സ്വന്തം ആളുകളെന്ന തോന്നലും ഉണ്ടെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. ഇവിടെ കഥ പറച്ചിലാണ് മറ്റെന്തിനേക്കാളും വലുതെന്നാണ് കശ്യപ് ചൂണ്ടിക്കാണിക്കുന്നത്.

Anurag Kashyap

അതേസമയം ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത് മുന്നേറുകയാണ് റൈഫിള്‍ ക്ലബ്. ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, വിജയരാഘവന്‍, സുരഭി, ഹനുമാന്‍ കൈന്‍ഡ്, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശ്യാം പുഷ്‌കരനും ദിലീഷ് കരുണാകരനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

അതേസമയം 2023 ല്‍ പുറത്തിറങ്ങിയ കെന്നഡിയാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്ത് തമിഴില്‍ പുറത്തിറങ്ങിയ മഹാരാജയിലെ വില്ലനായി കശ്യപ് തകര്‍ത്താടിയിരുന്നു. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകന്‍.

More from Filmibeat

Read more about: anurag kashyap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X