മെലിഞ്ഞിട്ടാണ് എന്ന് പറഞ്ഞ് ഒഴിവാക്കി, കമന്റുകള്‍ കേട്ടു മടുത്തു; ഫെയ്‌സ്ബുക്കിലൂടെ തുടങ്ങിയ പ്രണയം
സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഷോര്‍ട്ട് ഫിലിം ആണ് അനുരാഗ് എഞ്ചീനിയറിംഗ് വര്‍ക്ക്‌സ്. കാസര്‍ഗോഡിലെ സാധാരണ ജീവിതവും പ്രണയവുമൊക്കെ പറഞ്ഞ ഷോര്‍ട്ട് ഫിലിം വന്‍ ഹിറ്റായി മാറിയിരുന്നു. ഒട്ടും നാടകീയതില്ലാതെ, നാടന്‍ രീതിയിലുള്ള സംസാരവും ഭാവവുമൊക്കെയായി അനുരാഗിലൂടെ അഖിലയും താരമായി മാറുകയായിരുന്നു. പിന്നാലെ അഖിലയെ തേടി നിരവധി സിനിമകളുമെത്തി.
അനുരാഗിന് പിന്നാലെ പൂവന്‍, അയല്‍വാശി തുടങ്ങിയ സിനിമകളില്‍ അഖില ഭാര്‍ഗവന്‍ അഭിനയിച്ചു. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ജീവിത വിശേഷങ്ങളുമൊക്കെ പങ്കുവെക്കുകയാണ് അഖില ഭാര്‍ഗവന്‍. സോഷ്യല്‍ മീഡിയയാണ് അഖിലയെ ക്യാമറയുടെ മുന്നിലേക്ക് എത്തിക്കുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെ.

ഭര്‍ത്താവ് രാഹുലിനൊപ്പം ഇന്‍സ്റ്റഗ്രാം റീലുകള്‍ ചെയ്യുമായിരുന്നു. അതു കണ്ടാണ് സംവിധായകന്‍ കിരണ്‍ ജോസിയും ഛായാഗ്രാഹകന്‍ ആദര്‍ശ് സദാനന്ദനും അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ് എന്ന ഹ്രസ്വ ചിത്രത്തിലേക്ക് വിളിച്ചത്. ആദ്യം രണ്ട് മൂന്ന് സിനുകള്‍ അയച്ചു തരികയായിരന്നു. അതഭിനയിച്ച് വീഡിയോ പകര്‍ത്തി തിരിച്ചയച്ചു. പിന്നീടാണ് നേരിട്ട് വിളിക്കുന്നത്. പിന്നെയാണ് അറിയുന്നത് സൂപ്പര്‍ ശരണ്യയില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് വാസുദേവനാണ് നായകന്‍ എന്നാണ് അഖില പറയുന്നത്.
അഖില പഠിച്ചതൊക്കെ കണ്ണൂരില്‍ തന്നെയായിരുന്നു. കോയമ്പത്തൂര്‍ സിഎംഎസ് കോളേജില്‍ നിന്ന് മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം നാട്ടില്‍ ഒരു സര്‍ക്കാര്‍ സ്ഥാനപത്തില്‍ താല്‍ക്കാലിക ജോലിക്കായി കയറിയിരുന്നു. പിഎച്ച്ഡി ചെയ്യണം എന്നായിരുന്നു ആഗ്രഹം. ഇതിനിടെ അനുരാഗിലേക്ക് വിളി വന്നു. രണ്ട് മാസം കഴിഞ്ഞപ്പോള്‍ പൂവന്‍ വന്നുവെന്നും അഖില പറയുന്നു.
ചെറുപ്പം മുതലെ നൃത്തം പഠിച്ചിട്ടുണ്ട് അഖില. പതിനഞ്ച് വര്‍ഷമാണ് ഭരതനാട്യം പഠിച്ചത്. എങ്കിലും അന്നൊന്നും അഭിനയത്തോട് അത്ര ആഗ്രഹം തോന്നിയിരുന്നില്ല അഖിലയ്ക്ക്. അഭിനയ മോഹം തുടങ്ങുന്നത് ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്തായിരുന്നു. ഓഡിഷനുകള്‍ക്ക് ഫോട്ടോ അയച്ച് കൊടുക്കാന്‍ തുടങ്ങഇ. എന്നാല്‍ ഒന്നും കിട്ടിയില്ലെന്നാണ് താരം പറയുന്നത്. ഭയങ്കര മെലിഞ്ഞിട്ടാണ് എന്ന് പറഞ്ഞ് ആരും പരിഗണിച്ചില്ലെന്ന് താരം പറയുന്നു.

അന്നൊക്കെ സങ്കടം തോന്നിയിട്ടുണ്ട്. ആത്മവിശ്വാസം ശരിക്കും കുറഞ്ഞു. പിന്നെ താന്‍ എവിടേയും ഫോട്ടോ അയച്ചില്ലെന്നും താരം പറയുന്നു. എവിടെ പോയാലും മെലിഞ്ഞിട്ടാണല്ലോ എന്നുള്ള കമന്റ് കേട്ട് മടത്തു ഇടയ്ക്ക് നന്നായി ഭക്ഷണം കഴിച്ച് തടിവെക്കാന്‍ ശ്രമിച്ചിരുന്നുവെന്നും താരം പറയുന്നുണ്ട്. അച്ഛന്‍ ഭാര്‍ഗവന്‍, അമ്മ ഭാഗീരഥി, ചേട്ടന്‍ ജിതിന്‍, ഭര്‍ത്താവ് രാഹുല്‍ എന്നിവരടങ്ങുന്നതാണ് അഖിലയുടെ കുടുംബം.
പ്രണയ വിവാഹമായിരുന്നു അഖിലയുടേത്. രണ്ട് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പരിചയപ്പെട്ടത്. തന്റെ സുഹൃത്തിന്റെ വീടിന്റെ അടുത്തായിരുന്നു രാഹുലേട്ടന്റെ വീട്. അവിടെ വച്ചാണ് ആദ്യമായി കണ്ടതെന്നും താരം പറയുന്നു. പിന്നീടത് പ്രണയമായി മാറി. ഒടുവില്‍ വിവാഹത്തിലുമെത്തി. തനിക്ക് ഏറ്റവും കൂടുതല്‍ പ്രോത്സഹാനം നല്‍കുന്നത് ഭര്‍ത്താവും ചേട്ടനുമാണെന്നാണ് അഖില പറയുന്നത്.


Click it and Unblock the Notifications