For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാരെ പറഞ്ഞാല്‍ തിരിച്ച് രണ്ട് പറയാതെ സമാധാനം കിട്ടില്ല; എന്നെ എന്തും പറയാം: അനുശ്രീ

  |

  മലയാളത്തിലെ മിന്നും താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. മലയാള സിനിമയ്ക്ക് ലാല്‍ ജോസ് നല്‍കിയ നായികമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. അധികം വൈകാതെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു അനുശ്രീ.

  Also Read: 'സിനിമയിൽ എനിക്കൊരു ജീവിതം നൽകിയിട്ടാണ് ജയൻ പോയത്, ഒരുപക്ഷേ, ജോഷി എന്ന സംവിധായകൻ ഇന്നുണ്ടാകുമായിരുന്നില്ല!'

  സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുശ്രീ. നാടന്‍ പെണ്‍കുട്ടി ഇമേജുള്ള നടിയാണ് അനുശ്രീ. തന്റെ നാടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ വാചാലയായി മാറാറുണ്ട് അനുശ്രീ. അതേസമയം ബോള്‍ഡാകാനും അനുശ്രീയ്ക്ക് സാധിക്കും. താരത്തിന്റെ മേക്കോവർ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു.

  എന്നാല്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും സദാചാര ആക്രമണങ്ങളുമൊക്കെ അനുശ്രീയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അനുശ്രീ. തന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ, പക്ഷെ കുടുംബത്തെക്കുറിച്ച് പറയരുതെന്നാണ് അനുശ്രീ പറയുന്നത്.

  Also Read: ട്രോഫി കൈയ്യില്‍ ഇല്ലെന്നേയുള്ളൂ, ഞാന്‍ തന്നെയാണ് ബിഗ് ബോസ് വിന്നര്‍: പിആറിനെ പറ്റിയും റോബിന്‍

  ആദ്യമയത്തൊക്കെ സങ്കടമുണ്ടായിട്ടുണ്ട്. പരിചയമില്ലല്ലോ. പിന്നെ യുസ്ഡ് ആയി. വേറെ പണിയൊന്നുമില്ലാതെ, സ്വന്തം വീട്ടിലെ കാര്യം നോക്കാതെ അപ്പുറത്തെ വീട്ടിലെ കാര്യം നോക്കുന്നവര്‍ എന്തൊക്കയോ എഴുതി വെക്കുന്നുവെന്ന് മാത്രം. അങ്ങനെയൊക്കെ വിചാരിച്ചാലും വീട്ടുകാരെ പറയുമ്പോള്‍ ഭയങ്കര പ്രശ്‌നമാണെന്നാണ് അനുശ്രീ പറയുന്നത്.

  നമ്മളെ ഒരു പൊതു മുതലായി കണ്ടോട്ടെ. എന്നെ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. പക്ഷെ ഇവര്‍ അതിന്റെ കൂടെ വീട്ടുകാര്‍ എന്താ നോക്കാത്തത്, ഒരു ആങ്ങളയില്ലേ, ആങ്ങളെയെന്താണ് നോക്കാത്തത് എന്ന് പറയും. അവരുടെ പ്രൊഫൈലില്‍ പോയോ കമന്റില്‍ പോയി രണ്ട് പറയാതെ എനിക്ക് സമാധാനം വരില്ല. ഞാന്‍ നിന്റെ വീട്ടിലല്ലോ ഇരിക്കുന്നത് എന്ന് പറയാതെ സമാധാനമില്ല. എന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ, പക്ഷെ വീട്ടിലിരിക്കുന്നവരെ പറയേണ്ട ആവശ്യമില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.


  സിനിമയിലേക്കുള്ള തന്റെ തുടക്കത്തെക്കുറിച്ചും അനുശ്രീ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. 'റിയാലിറ്റി ഷോ കഴിഞ്ഞ് കുറച്ച് കഴിഞ്ഞാണ് ഡയമണ്ട് നെക്ലേസില്‍ അഭിനയിക്കുന്നത്. അതിനിടെ മറ്റ് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ലാല്‍ ജോസിന്റെ സിനിമയിലൂടെ തുടക്കം കുറിക്കണമെന്നത് എന്റെ തീരുമാനം ആയിരുന്നു. സാറിനത് ടെന്‍ഷന്‍ ആയിരുന്നു. സാര്‍ കൊടുത്ത വാക്കല്ലേ. പക്ഷെ എന്റെ ആ?ഗ്രഹം നടന്നു. ലാല്‍ ജോസ് സാര്‍ കൊണ്ടു വന്ന നായിക ആയി ഇപ്പോഴും തുടരുന്നുവെന്നാണ് അനുശ്രീ പറയുന്നത്.

  തന്റെ ചേട്ടന്റെ ഭാര്യയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 'ചേട്ടന്റെ ഭാര്യ രുക്കു ഭയങ്കര പാവം കുട്ടി ആയിരുന്നു. അനൂപണ്ണന്റെ നിശ്ചയത്തിനോ കല്യാണത്തിനോ അവള്‍ സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല. സാരി എടുക്കുമ്പോള്‍ ചോദിക്കുമല്ലോ എന്താ വേണ്ടതെന്ന്. അപ്പോള്‍ വളരെ മൈല്‍ഡ് ആയി ചേച്ചി എന്തായാലും കുഴപ്പമില്ല എന്ന് പറയുന്ന കുട്ടി ആയിരുന്നു. ഭയങ്കര പാവം ആണല്ലോ എന്ന് ഞാന്‍ പറയുമായിരുന്നു' എന്നാണ് അനുശ്രീ പറയുന്നത്.

  ഡയമണ്ട് നെക്ലേസിന് ശേഷം റെഡ് വൈന്‍, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടന്‍ എവിടെയാ? ഒപ്പം, മധുരരാജ, ഉള്‍ട്ട, ഓട്ടോർഷ, രാജമ്മ അറ്റ് യാഹു, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അനുശ്രീ. മലയാള സിനിമയില്‍ ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് അനുശ്രീ. 12ത്ത് മാന്‍ ആണ് അനുശ്രീയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. താരയാണ് അനുശ്രീയുടെ പുതിയ സിനിമ. അനുശ്രീ ടെെറ്റില്‍ റോളിലെത്തുന്ന സിനിമയാണ് താര.

  Read more about: anusree
  English summary
  Anusree About Social Media Attacks Against Her Family And How She Handles Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X