ഒരാഴ്ചയായി കരച്ചിലും ഒറ്റപ്പെടലും സങ്കടവും; പേടിയായിരുന്നു; അനുശ്രീയുടെ സങ്കടത്തിന്റെ കാരണം!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. താരകുടുംബങ്ങളുടെ പാരമ്പര്യമോ പിന്തുണയോ ഒന്നുമില്ലാതെയാണ് അനുശ്രീ സിനിമയിലേക്ക് എത്തുന്നതും മലയാളത്തിലെ മുന്‍നിര നടിയായി മാറുന്നതും. ഗ്രാമീണത നിറഞ്ഞ കഥാപാത്രങ്ങളാണ് അനുശ്രീയെ ജനപ്രീയയാക്കുന്നത്. മലയാള സിനിമയിലെ നാടന്‍ സുന്ദരിയാണ് അനുശ്രീ. നിരവധി ഹിറ്റുകളില്‍ നായികയായി അഭിനയിക്കാന്‍ സാധിച്ച അനുശ്രീ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.
സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. നാടന്‍ ലുക്കില്‍ മാത്രമല്ല മോഡേന്‍ വേഷങ്ങളും തനിക്ക് ചേരുമെന്ന് അനുശ്രീ കാണിച്ചു തന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ രസകരമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളാണ് അനുശ്രീ.

ഇ്േപ്പാഴിതാ അനുശ്രീ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പതിവ് പോലെ തമാശയോ സന്തോഷമോ ഒന്നുമല്ല ഇത്തവണ താരം പങ്കുവച്ചിരിക്കുന്നത്. തനിക്ക് അതിജീവിക്കേണ്ടി വരുന്ന സങ്കടത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ ആ സങ്കടത്തിന്റെ കാരണം എന്തെന്ന് താരം തുറന്ന് പറഞ്ഞിട്ടില്ല.
കഴിഞ്ഞ ഒരാഴ്ച മോശമായിരുന്നു. പേടിയുടെ ഒരാഴ്ചയായിരുന്നു. കരച്ചിലിന്റെ ഒരാഴ്ചയായിരുന്നു. സംശയത്തിന്റെ ഒരാഴ്ചയായിരുന്നു. സങ്കടത്തിന്റേയും ഏകാന്തതയുടേയും ഒരാഴ്ചയായിരുന്നു. ഉത്കണ്ഠയുടേയും പ്രതീക്ഷയുടേയും ഒരാഴ്ചയായിരുന്നു. പരിഹരിക്കപ്പെടുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷെ അത് മാറില്ലെന്ന് എനിക്കുറപ്പാണെന്നാണ് താരം പറയുന്നത്.
അതിനാല്‍ ആന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കാരണം എനിക്ക് ആസ്വദിക്കാന്‍ ഒരു ലോകമുണ്ട്. സ്‌നേഹിക്കാന്‍ ഒരു കുടുംബമുണ്ട്. പിന്തുണയ്ക്കാന്‍ സുഹൃത്തുക്കളുണ്ട്. മനോഹരമായൊരു ജീവിതം മുന്നിലുണ്ട്. അതിനാല്‍ ഇനി മുതല്‍ ഞാന്‍ ഈ സങ്കടത്തിലേക്ക് ഒരിക്കലും തിരിഞ്ഞുനോക്കില്ല. ഈ സങ്കടത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് ഇത് അവസാനമായിട്ടാണ്. ഇവിടെ തുടങ്ങുന്നു പുതിയ തുടക്കമെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിക്കുന്നത്.
എന്താണ് താരത്തെ അലട്ടുന്ന സങ്കടം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. താരം അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാകുന്നില്ല. അതേസമയം താരത്തിന് പിന്തുണയുമായി ആരാധകര്‍ എത്തുന്നുണ്ട്. മുന്നോട്ട് പോകാന്‍ സാധിക്കട്ടെ, സങ്കടം ഇനിയും അലട്ടാതിരിക്കട്ടെ എന്ന് ആരാധകര്‍ പറയുന്നു.

നിങ്ങളുടെ സമീപകാലത്തെ പോസ്റ്റുകളില്‍ നിന്നും ഒരു സങ്കടം അലട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഒടുവില്‍ നിങ്ങള്‍ ഈ സങ്കടത്തെ മറി കടക്കാനുള്ള ധൈര്യം കണ്ടെത്തിയെന്നതില്‍ സന്തോഷിക്കുന്നു. സന്തോഷമായിരിക്കുക. സമയം എല്ലാത്തിനേയും സുഖപ്പെടുത്തില്ലെങ്കിലും ലയണ്‍ കിങ് പറഞ്ഞത് പോലെ ഹക്കുന മത്താത്ത എന്ന് പറഞ്ഞ് മുന്നോട്ട് പോവുക എന്നായിരുന്നു ഒരു കമന്റ്.
റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസായിരുന്നു ആദ്യ സിനിമ. ചിത്രവും അനുശ്രീയുടെ കഥാപാത്രവും ഹിറ്റായതോടെ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ഒപ്പം, മധുര രാജ, 12ത്ത് മാന്‍ തുടങ്ങിയ നിരവധി ഹിറ്റുകളുണ്ട് അനുശ്രീയുടെ കരിയറില്‍. താരയാണ് പുതിയ സിനിമ.


Click it and Unblock the Notifications