കട്ട ഫാന്‍, എന്നിട്ടും സൂര്യയെ കാണാന്‍ വിളിച്ചിട്ടും പോയില്ല! കാരണം വെളിപ്പെടുത്തി അനുശ്രീ

സിനിമാ താരങ്ങളും സാധാരണ മനുഷ്യർ തന്നെയാണ്. എല്ലാവരേയും പോലെ അവർക്കും ഇഷ്ടമുള്ള താരങ്ങളുണ്ടാകും. അങ്ങനെ മറ്റൊരു താരത്തോടുള്ള തങ്ങളുടെ ആരാധന തുറന്ന് പറയുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് നടിാമരും നടിമാരും മലയാള സിനിമാ ലോകത്തുമുണ്ട്. മലയാള സിനിമയിലെ താരങ്ങളെ മാത്രമല്ല, മറ്റ് ഭാഷകളിലെ താരങ്ങളെ ആരാധിക്കുന്ന മലയാള സിനിമാ താരങ്ങളുമുണ്ട്.

മലയാള സിനിമയിലെ മിന്നും താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് നടിമാരെ സമ്മാനിച്ചിട്ടുള്ള ലാല്‍ ജോസിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. ഡയമണ്ട് നെക്ലേസ് ആയിരുന്നു അനുശ്രീയുടെ ആദ്യത്തെ ചിത്രം. സിനിമയും കഥാപാത്രവും ഹിറ്റായതോടെ പിന്നെ അനുശ്രീയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Anusree

പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ അനുശ്രീയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മുന്‍നിര സംവിധായകരുടെ നായികയാകാനും താരത്തിന് സാധിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്റെ നാടന്‍ പെണ്‍കട്ടി ഇമേജ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുശ്രീ.

സൂര്യയുടെ കട്ട ആരാധികയാണ് അനുശ്രീ. പലപ്പോഴായി സൂര്യയോടുള്ള തന്റെ ആരാധന അനുശ്രീ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലും സൂര്യയോടുള്ള തന്റെ ആരാധനയെക്കുറിച്ച് മനസ് തുറക്കുകയാണ് അനുശ്രീ. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ലോകത്തിലെ എല്ലാവര്‍ക്കും അറിയാം അനുശ്രീ ഒരു നായകന്റെ വലിയ ആരാധികയാണെന്ന് അവതാരക പറയുന്നതോടെ സൂര്യ എന്ന് ആവേശത്തോടെ പറയുകയായിരുന്നു അനുശ്രീ. ഒരു നായകന്റെ ആരാധികയാണ് താനെന്ന് ഒരു നായിക ഇത്ര ആവേശം കാണിക്കില്ലെന്ന് അവതാരക പറഞ്ഞപ്പോള്‍ അതെ എന്ന് പറഞ്ഞ അനുശ്രീ. സൂര്യയുടെ ഫോട്ടോ എവിടെ കണ്ടാലും താനിറങ്ങി അതിന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുമെന്നും പറയുന്നുണ്ട്.

അടുത്ത ജന്മത്തില്‍ എനക്ക് ജ്യോതികയാകണമെന്ന് പറഞ്ഞ അനുശ്രീ എന്നാല്‍ സൂര്യ ജ്യോതികയെ തന്നെ കെട്ടണമെന്നും പറയുന്നുണ്ട്. സൂര്യയോടുള്ള തന്റെ ആരാധന തുറന്ന് പറഞ്ഞതിന് മുമ്പ് സൂര്യയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും പറഞ്ഞതിന് ശേഷം ഇതുവരേയും കണ്ടിട്ടില്ലെന്നാണ് അനുശ്രീ പറയുന്നത്. അതേസമയം സൂര്യ ഫാന്‍സ് അതിനുള്ള അവസരം ഒരുക്കാന്‍ നോക്കിയതിനെക്കുറിച്ചും താരം പറയുന്നുണ്ട്.

കേരളത്തില്‍ സൂര്യ വരുന്നുണ്ടെങ്കില്‍ എത്തുന്നതിന് മുമ്പേ താന്‍ അറിയുമെന്നാണ് അനുശ്രീ പറയുന്നത്. സൂര്യ ഫാന്‍സ് തന്നെ വിളിക്കുകയും മീറ്റപ്പിന് എപ്പോഴാണ് പറ്റുക എന്ന് ചോദിക്കുകയും ചെയ്യാറുണ്ടെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ താന്‍ അവരോട് ആയിട്ടില്ല എന്ന് പറഞ്ഞ് നിരസിക്കുകയാണ് ചെയ്യാറെന്നാണ് അനുശ്രീ പറയുന്നത്. എന്ന് സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുമോ അന്നേ ഇനി കാണുകയുള്ളൂവെന്നാണ് അനുശ്രീ പറയുന്നത്.

Anusree

ഡയമണ്ട് നെക്ലേസിലൂടെ അരങ്ങേറിയ അനുശ്രീ പിന്നീട് റെഡ് വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, മധുരരാജ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. ഇതിഹാസയിലേയും മഹേഷിന്റെ പ്രതികാരത്തിലേയും പ്രകടനങ്ങള്‍ ഏറെ പ്രശംസ നേടിക്കെടുത്തതായിരുന്നു.

റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ഷോയുടെ വിധികർത്താവായിരുന്നു ലാല്‍ജോസ്. പിന്നാലെ തന്റെ നായികയായി അനുശ്രീയ്ക്കുള്ള അരങ്ങേറ്റം ഒരുക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ നായകനായ, ജീത്തു ജോസഫ് ഒരുക്കിയ 12ത്ത് മാന്‍ ആയിരുന്നു അനുശ്രീയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താര എന്ന ടൈറ്റില്‍ റോളിലെത്തുന്ന സിനിമയാണ് അനുശ്രീയുടേതായി അണിയറയിലുള്ള പുതിയ സിനിമ.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X