എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം, അത് ശരിയല്ല: അപര്‍ണ ബാലമുരളി
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സിനിമാ മേഖലയില്‍ പ്രതിഫലത്തിന്റെ കാര്യത്തിലുള്ള വിവേചനത്തെക്കുറിച്ച് അപര്‍ണ മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.
അപര്‍ണയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയപ്പോള്‍ വിമര്‍ശനവുമായി ഒരു കോണില്‍ നിന്നും ചിലര്‍ രംഗത്തെത്തുകയുണ്ടായി. സിനിമാ മേഖലയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രതിഫലം നല്‍കുന്നതിലെ അന്തരത്തെക്കുറിച്ചായിരുന്നു അപര്‍ണ സംസാരിച്ചത്. എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് കൂടാന്‍ കാരണം സിനിമ വില്‍ക്കപ്പെടുന്നത് പുരുഷ താരത്തിന്റെ പേരിലാണെന്നായിരുന്നു വിമര്‍ശകരുടെ വാദം.

ഇതിനിടെ ഇപ്പോഴിതാ തന്റെ വാക്കുകളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അപര്‍ണ. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അപര്‍ണ. സ്ത്രീകളുടെ പ്രതിഫലം ഉയര്‍ത്തണമെന്ന് പറയുന്നത് പണത്തിനോടുള്ള ആര്‍ത്തിയല്ലെന്നും മറിച്ച് നിസ്സഹായാവസ്ഥയാണെന്നാണ് അപര്‍ണ ബാലമുരളി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''സ്ത്രീകളുടെ പ്രതിഫലത്തെക്കുറിച്ച് പലപ്പോഴും ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. എന്റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നു. അത് ശരിയല്ല. പണത്തിനോടുള്ള ആര്‍ത്തിയല്ല മറിച്ച് നിസ്സഹായവസ്ഥയാണ് ഇതിലൂടെ വെളിവാക്കുന്നത്. സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയ കാലമാണിത്. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വളരെ നല്ല രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു'' എന്നായിരുന്നു അപര്‍ണ പറഞ്ഞത്. സമൂഹത്തിലെയും സിനിമാ വ്യവസായത്തിലെയും വലിയ മാറ്റമാണ് അതെന്നാണ് അപര്‍ണ അഭിപ്രായപ്പെടുന്നത്.
നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളിലും അപര്‍ണ നിലപാട് വ്യക്തമാക്കുന്നുണ്ട്. നഞ്ചിയമ്മ എന്തുകൊണ്ടും പുരസ്‌കാരത്തിന് അര്‍ഹയാണെന്നാണ് അപര്‍ണ പറയുന്നത്. ഒരാളുടെ സന്തോഷത്തെ തല്ലിക്കെടുത്താന്‍ പത്തിലൊരാള്‍ക്ക് സാധിക്കുമെന്നാണ് അപര്‍ണ പറയുന്നത്. പുരസ്‌കാരം കിട്ടുന്നതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. അത്രമാത്രം വേറിട്ട ഗാനമാണ് അത്. നഞ്ചിയമ്മയുടെ ആ പാട്ട് എനിക്കൊരിക്കലും പാടാന്‍ സാധിക്കില്ലെന്നും അപര്‍ണ പറയുന്നുണ്ട്.

സൂരരൈ പൊട്ര് എന്ന സിനിമയിലൂടെ തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും താര്ം മനസ് തുറക്കുന്നുണ്ട്.
നല്ല ആര്‍ട്ടിസ്റ്റ് ആകണമെന്ന് തോന്നിയത് സുരരൈ പോട്രിന് ശേഷമാണ്. ആ ടീം തന്ന പരിശീലനം കൊണ്ടാകാം അങ്ങനെ തോന്നിയതെന്നാണ് താരംപറയുന്നു. അപര്‍ണയ്‌ക്കൊപ്പം മികച്ച സഹനടനുളള ദേശീയ പുരസ്‌കാരം നേടിയ ബിജു മേനോനും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇരുവരും ഇപ്പോള്‍ തങ്കം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്ുകയും ചെയ്യുന്നുണ്ട്.
താന്‍ സുരരൈ പോട്രിലെ ബൊമ്മിയുടെ അത്ര ബോള്‍ഡല്ലെന്നാണ് അപര്‍ണ പറയുന്നത്. ഒറ്റമകളാണ്. അതിന്റേതായ പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പക്ഷേ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അപര്‍ണ പറയുന്നു. തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ഇപ്പോള്‍ അവസരം കിട്ടുന്നുണ്ട്. ഉത്തരവാദിത്തത്തോടെ വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അപര്‍ണ പറയുന്നു.
Recommended Video

അപര്‍ണയുടെ നിലപാടിനെതിരെ നേരത്തെ നിര്‍മ്മാതാവ് സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു.
അപര്‍ണ ബാലമുരളി സ്വന്തം മികവു കൊണ്ട് സിനിമകള്‍ ഹിറ്റാക്കട്ടെ. അപ്പോള്‍ അവര്‍ക്കും മോഹന്‍ലാലിന്റെ പ്രതിഫലം ഞങ്ങള്‍ നല്‍കാം എന്നായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. സ്വന്തം മികവ് കൊണ്ട് പടം ഹിറ്റ് ആക്കാന്‍ ശേഷിയുള്ളവരെ ആണ് സൂപ്പര്‍ താരങ്ങളെന്ന് വിളിക്കുന്നത്. മോഹലാല്‍ അഭിനയിക്കുന്ന് കാണാനാണ് ജനം തീയേറ്ററില്‍ കയറുന്നത്. എന്നാല്‍ അതേ പ്രതിഫലം തന്റെ മകള്‍ കൂടിയായ കീര്‍ത്തി സുരേഷിന് നല്‍
കണമെന്ന് പറഞ്ഞാല്‍ നടക്കുമോ എന്നാണ് സുരേഷ് ചോദിക്കുന്നത്.
.എനിക്ക് വലിയ ഇഷ്ടമുള്ള കുട്ടിയാണ് അപര്‍ണ. സിനിമയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാകാം ആ കുട്ടി ഇങ്ങനെയൊക്കെ പറയുന്നതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കുമാര്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ആണെങ്കില്‍ ഒരേ തസ്തികയില്‍ ഒരേ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ ശമ്പളം നല്‍കാം. സര്‍ക്കാര്‍ സര്‍വീസിലും സീനിയര്‍ ആയാല്‍ അവരുടെ ശമ്പളം കൂടും. സിനിമയില്‍ അത് നടപ്പാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications