അപര്‍ണ ബാലമുരളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് വാര്‍ത്ത; പ്രതികരണവുമായി നടി

താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കാനും അവരുടെ വിശേഷങ്ങള്‍ അറിയാനുമൊക്കെ ആരാധകര്‍ക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ആളുകളുടെ ഈ ആകാംഷയെ ചിലര്‍ വളരെ മോശമായി മുതലെടക്കാറുമുണ്ട്. താരങ്ങളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് സ്ഥിരം സംഭവമാണ്. താരങ്ങളുടെ വ്യാജ മരണ വാര്‍ത്തകള്‍ മുതല്‍ പ്രണയവും വിവാഹവും വരെ ഇങ്ങനെ കെട്ടിച്ചമക്കാറുണ്ട്. ഇതിന്റെ പേരില്‍ പൊറുതി മുട്ടുക ഒന്നും അറിയാത്ത താരങ്ങളായിരിക്കും. ഇപ്പോഴിതാ സമാനമായൊരു അനുഭവത്തിലൂടെ കടന്നു പോവുകയാണ് അപര്‍ണ ബാലമുരളി.

അപര്‍ണയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അപര്‍ണ കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലാണെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ അപര്‍ണ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകാണ്. തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണൈന്നാണ് അപര്‍ണ തന്നെ അറിയിച്ചിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ന

'എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ പൂര്‍ണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാന്‍ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാന്‍ നിരാമയ റിട്രീറ്റ്‌സില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ആണ് ഒപ്പം പങ്കുവയ്ക്കുന്നത്.' എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം. ഇതോടെ താരത്തെക്കുറിച്ചുള്‌ള വാര്‍ത്തകളുടെ സത്യം പുറത്ത് വന്നിരിക്കുകയാണ്. താരത്തിന്റെ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ വാക്കുകള്‍.

വാര്‍ത്തകള്‍

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് അപര്‍ണ്ണ ബാലമുരളി ഗുരുതരമായ അവസ്ഥയിലാണെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അപര്‍ണ ബാലമുരളിയെ ആശുപത്രിയിലാക്കുകയും തുടര്‍ന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തകളാണ് വ്യാജമാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നത്.

സൂരരൈ പൊട്ര്

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ അരങ്ങേറ്റം. പക്ഷെ രണ്ടാമത്തെ സിനിമയായ മഹേഷിന്റെ പ്രതികാരം ആണ് അപര്‍ണയ്ക്ക് ഹിറ്റ് സമ്മാനിക്കുന്നത്. തുടര്‍ന്ന് സണ്‍ഡേ ഹോളിഡെ, തൃ്ശ്ശിവപേരൂര്‍ ക്ലിപ്തം, കാമുകി, ബിടെക്, അള്ള് രാമേന്ദ്രന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സൂര്യ നായകനായ സൂരരൈ പൊട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാന്‍ അപര്‍ണയ്ക്ക് സാധിച്ചു. ചിത്രത്തിലെ ബൊമ്മി എന്ന അപര്‍ണയുടെ കഥാപാത്രം വലിയ സ്വീകാര്യത നേടിയതായിരുന്നു. അപര്‍ണയുടെ പ്രകടനവും കയ്യടി നേടി. ആടുജീവിതം ആണ് അപര്‍ണയുടെ പുതിയ സിനിമ. ഉല, പദ്മിനി, സുന്ദരി ഗാര്‍ഡന്‍സ്, എന്നിവയാണ് മറ്റ് മലയാളം സിനിമകള്‍. കാര്‍ത്തിയോടൊപ്പമുള്ളതടക്കം തമിഴ് ചിത്രങ്ങളും അപര്‍ണയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

Recommended Video

അപർണ്ണ ബലമുരളിയുടെ പാട്ടുകേട്ട് ഞെട്ടി..ഇത്രേം നാന്നായി പാടുമോ അവർ | Oneindia Malayalam
ഗായിക

അഭിനേത്രി എന്നത് പോലെ ഗായിക എന്ന നിലയിലും അപര്‍ണ കയ്യടി നേടിയിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ മൗനങ്ങള്‍ മിണ്ടുമൊരീ, മുത്തശ്ശി ഗദയിലെ തെന്നല്‍ നിലാവിന്റെ സണ്‍ഡേ ഹോളിഡേയിലെ മഴ പാടും തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ അപര്‍ണ പാടിയതാണ്.

Read more about: aparna balamurali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X