അന്ന് കോൾ വന്നപ്പോൾ സംശയമായി; അദ്ദേഹത്തെ എനിക്ക് പേടിയായിരുന്നു, അധികം സംസാരിക്കില്ല: അപർണ ബാലമുരളി

സിനിമയിൽ എത്തിയിട്ട് ഏകദേശം പത്ത് വർഷം ആകാറാവുന്നു. കരിയറിൽ വലിയ വളർച്ചയാണ് ഈ ചെറിയ കാലത്തിനുള്ളിൽ അപർണ ബാലമുരളി എന്ന അഭിനേത്രി നേടിയെടുത്തത്. മലയാളത്തിലും തമിഴിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. തമിഴിലെ മൂന്നാമത്തെ ചിത്രമായ സൂരറൈ പോട്രിലെ അഭിനയത്തിലൂടെ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരം സ്വന്തമാക്കി. ഇപ്പോൾ ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിലും മികച്ച വേഷം ചെയ്യുന്നു.

ചിത്രത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും വണ്ടർ വാൾ മീഡിയ നെറ്റ് വർക്ക് ചാനലിലൂടെ അപർണ ബാലമുരളി സംസാരിക്കുന്നു. "ഞാൻ ദൂമം ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരു കോൾ വരുന്നത്. സത്യത്തിൽ ഭയങ്കര സംശയമായി. കാരണം സൺ പിക്ചേഴ്സ് പോലൊരു കമ്പനി ചെയ്യുന്ന ഒരു സിനിമയിലേക്ക് എന്നെ വിളിക്കുന്നത് ഒട്ടും പ്രതീക്ഷിക്കുന്നില്ല. ധനുഷ് സാർ സംവിധാനം ചെയ്യുന്ന സിനിമ അതും സൺ പിക്ചേഴസ് നിർമ്മിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരു 50% അത് ചെയ്യാൻ തയ്യാറാവും. ധനുഷ് സാർ തന്നെയാണ് ഈ കഥ പറഞ്ഞത്. അപ്പോൾ തന്നെ റെഡിയാണെന്ന് ഞാൻ പറഞ്ഞു."

Aparna Balamurali

"എസ്.ജെ സൂര്യ ഭയങ്കര കമ്പനിയായിരുന്നു. ഷൂട്ട് ഇല്ലെങ്കിൽ പോലും ഞാനും കാളിയും വെറുതേ സെറ്റിൽ പോയി ഇരിക്കും. ധനുഷ് സാറിനും അതൊക്കെ ഇഷ്ടമായിരുന്നു. പിന്നെ സെൽവരാഘവൻ സാറിനെ പേടിയായിരുന്നു. ഇത്രയും വലിയ സിനിമകൾ എടുത്ത സംവിധായകൻ അല്ലെ. അതിനാൽ അതികം സംസാരിക്കാൻ പോവാറില്ല."

ഇടക്ക് ഒരുപാട് ട്രോളുകൾ നേരിട്ട നടിയാണ് അപർണ. ശരീരം വണ്ണം വെച്ചതിനെ തുടർന്ന് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെല്ലാം മറുപടിയായാണ് ശരീര ഭാരം കുറച്ച് കൊണ്ടുള്ള അപർണയുടെ തിരിച്ചു വരവ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്മിനി ആയിരുന്നു അപർണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Aparna Balamurali

"സിനിമയിൽ നിന്ന് മനപൂർവ്വം തന്നെയാണ് ഒരു ബ്രെയ്ക്ക് എടുത്തത്. കാരണം തുടരെ തുടരെ വർക്ക് ചെയ്തോണ്ടിരിക്കുമ്പോൾ തീർച്ചയായും നമ്മുടെ ശരീരം വല്ലാതെ ക്ഷീണിക്കും. എനിക്ക് കിട്ടിയ ഈ ചെറിയ ഗ്യാപിൽ ഞാൻ ഹാപ്പിയാണ്. വലിയൊരു ട്രാൻസ്ഫൊമേഷൻ നടത്തി എന്നതിലപ്പുറം ഒരുപാട് മാറ്റങ്ങൾ എനിക്ക് എന്റെ ശരീരത്തിൽ കാണാൻ സാധിച്ചു. അത് തന്നെയാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം."

"ഒരു സെക്കൻ ക്ലാസ് യാത്രയിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സൺഡേ ഹോളിഡേ അങ്ങനെ ഒരുപാട് സിനിമകൾ ചെയ്തു. പക്ഷേ സിനിമ എന്താണെന്നോ അതിനെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. എന്നാൽ സൂരറൈ പോട്ര് ആണ് എനിക്ക് എങ്ങനെ ഇതൊക്കെ ചെയ്യാം എന്ന് പഠിപ്പിച്ചത്. സത്യം പറഞ്ഞാൽ എന്റെ പാഷൻ തുടങ്ങുന്നത് സൂരറൈ പോട്രിന്റെ സെറ്റിൽ വെച്ചാണ്. അതിനു ശേഷം എനിക്ക് അഭിനയം വിട്ട് പോകാൻ തോന്നീട്ടില്ല. സുധാ മാം എന്നെ ഒരുപാട് ട്രെയ്ൻ ചെയ്തിട്ടുണ്ട്. അതെല്ലാം എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. "

More from Filmibeat

Read more about: aparna balamurali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X