പ്രണയം രഹസ്യമാക്കി വെക്കാന്‍ പരാമവധി ശ്രമിച്ചു; എന്നിട്ടും കണ്ടെത്തിയ യൂട്യൂബര്‍; കുടുക്കിയത് ഫോട്ടോകള്‍!

ഈയ്യടുത്തായിരുന്നു ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായത്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയം വാര്‍ത്തകളില്‍ നിന്നും കാലങ്ങോളം മറച്ചു വെക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടേയും വിവാഹ വാര്‍ത്ത പുറത്തു വന്നപ്പോഴാണ് പലരും അറിഞ്ഞതു തന്നെ.

മനോഹരം എന്ന ചിത്രത്തില്‍ അഭിനയിക്കവെയാണ് ദീപക്കും അപര്‍ണയും പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും പ്രണയം രഹസ്യമാക്കിയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അപര്‍ണയും ദീപക്കും. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താര ദമ്പതിമാര്‍ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Aparna Das

വടക്കാഞ്ചേരിയിലെ ജ്യോതിസ് ഹോട്ടലില്‍ വച്ചാണ് ആദ്യമായി ദീപക്കേട്ടനെ കാണുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കൈ കഴുകി പുറത്തേക്ക് വരുമ്പോള്‍ ദീപക്കേട്ടന്‍ കൈ കഴുകാന്‍ അങ്ങോട്ട് പോകുന്നു. ജസ്റ്റ് ഒരു ഹായ്. അത്രയേയുള്ളൂ. ഇവനാരാ വലിയ ജാഡക്കാരന്‍ മര്യാദയ്ക്ക് ചിരിക്കുന്ന പോലുമില്ല എന്നെക്കെയായിരുന്നു എന്റെ ഉള്ളിലെന്നാണ് അപര്‍ണ പറയുന്നത്. മനോഹരം സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. എന്നാല്‍ തനിക്ക് അന്ന് അപര്‍ണയെ പരിചയമില്ലായിരുന്നു എന്നാണ് ദീപക് പറയുന്നത്.

മനോഹരത്തിന്റെ ലൊക്കേഷനില്‍ ആരംഭിച്ച സൗഹൃദം അധികം വൈകാതെ പ്രണയമായി മാറുകയായിരുന്നു. ഷൂട്ട് കഴിഞ്ഞതും ഇരുവരും മനസ് തുറന്നു. തന്നെ ദീപക് പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ചും അപര്‍ണ സംസാരിക്കുന്നുണ്ട്. ദീപക്കേട്ടന്‍ എന്ന പ്രൊപ്പോസ് ചെയ്ത രീതി നല്ലതായിരുന്നു. എന്റെ ബാങ്ക് ബാലന്‍സ് ഇതാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. സിനിമ ഇല്ലെങ്കില്‍ കഞ്ഞി കുടിച്ച് ജീവിക്കേണ്ടി വരും. പക്ഷെ ഞാന്‍ ഉള്ളിടത്തോളം കാലം നിന്നെ നന്നായി നോക്കും. എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട്. ആ ഡയലോഗ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നാണ് അപര്‍ണ പറയുന്നത്.

അന്ന് തന്നെ അപര്‍ണ ദീപക്കിന് മറുപടി നല്‍കി. കല്യാണം കഴിക്കാന്‍ പ്രശ്‌നമില്ല. പക്ഷെ പേമിച്ചു നടക്കാന്‍ വയ്യ. പക്ഷെ അടുത്ത ദിവസം തന്നെ പ്രണയം തുടങ്ങിയെന്നാണ് അപര്‍ണ പറയുന്നത്. അപര്‍ണ ഓക്കെ പറഞ്ഞതോടെ സമാധാനമായി. നേരെ വീട്ടില്‍ പോയി ചോദിക്കാം എന്നായിരുന്നു ഉള്ളില്‍. ഞാന്‍ ചോദിക്കാന്‍ പോകുന്നതിന് മുമ്പേ അവള്‍ വീട്ടില്‍ റഞ്ഞിരുന്നു. ഒരിക്കല്‍ ഒറ്റയ്ക്ക് അപര്‍ണയുടെ വീട്ടില്‍ പോയി കാര്യം പറഞ്ഞുവെന്നാണ് ദീപക് പറയുന്നത്. അപര്‍ണ നേരത്തെ പറഞ്ഞിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല.

Aparna Das

ഞങ്ങളുടെ പ്രണയം വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. മനോഹരം ടീമിന് അതിനു മുന്‍പേ അറിയും. പിന്നെ പുറത്തറിയാതിരിക്കാന്‍ പരാമവധി ജാഗ്രത ഞങ്ങളും കാണിച്ചുവെന്നാണ് അപര്‍ണ പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. തങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തത് രഹസ്യമാക്കി വെക്കാന്‍ പ്രത്യേകം ശ്രമിച്ചതിനെക്കുറിച്ചും ദീപക്കും അപര്‍ണയും സംസാരിക്കുന്നുണ്ട്.

കല്യാണത്തിന് മുമ്പായിരുന്നു അത്. ഒരുമിച്ച് ബാലിയിലും മാലദ്വീപിലും പോയിരുന്നു. അപര്‍ണയുടെ കുടുംബം മസ്‌കറ്റിലാണ്. അവിടേയും പോയി. പക്ഷെ ഒരുമിച്ചുള്ള ഒരു യാത്രയും പുറത്തറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നാണ് ദീപക് പറയുന്നത്. ഒരിക്കല്‍ യാത്രയ്ക്കിടെ എടുത്ത സിംഗിള്‍ ഫോട്ടോകള്‍ രണ്ടു പേരും അപ്പ്‌ലോഡ് ചെയ്തു. ഞങ്ങള്‍ രണ്ടും ഒരു സ്ഥലത്താണെന്ന് മനസിലാക്കി ആ ഫോട്ടോകള്‍ വച്ച് ഒരു യൂട്യൂബര്‍ വീഡിയോ ചെയ്തു. ഭാഗ്യത്തിന് ആരും ആ വീഡിയോ ശ്രദ്ധിച്ചില്ലെന്നാണ് അപര്‍ണ പറയുന്നത്.

More from Filmibeat

Read more about: deepak parambol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X