'നീ ഒന്നുമല്ല, നീ ഇല്ലെങ്കിൽ ഇവിടെ ഒരു പ്രശ്നവുമില്ല'; ഉറക്കം ത്യജിച്ച് ജോലി ചെയ്തിട്ടും മോശം അനുഭവങ്ങളുണ്ടായി

സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും സുപരിചിതയായ അവതാരികയാണ് അപർണ പ്രേംരാജ്. യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകർക്ക് വളരെ നാളുകളായി അപർണയെ പരിചയമുണ്ട്. അപർണ ഒരു ഐടി പ്രൊഫഷണൽ ആണ്. ഇപ്പോൾ അൺഫിൽറ്റേർഡ് ബൈ അപർണ എന്ന പേരിൽ അപർണക്ക് ഒരു ചാനൽ ഉണ്ട്. അതിലൂടെ നിരവധി വീഡിയോകൾ അപർണ ചെയ്യുന്നുണ്ട്. ജീവിതത്തിലെ ചില സങ്കീർണ നിമിഷങ്ങളെ കുറിച്ച് ജോഷ് ടോകിലൂടെ അപർണ തുറന്നു പറയുന്നു.

"അച്ഛന്റെ മരണം വല്ലാത്തൊരു ചോദ്യ ചിന്ഹമായിരുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി കേട്ട മരണ വാർത്ത ആകെ തളർത്തിയിരുന്നു. പല തരത്തിലുള്ള ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി. പക്ഷേ എപ്പോഴോ ഒരു നിമിഷം ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ പല മാറ്റങ്ങളും ഉണ്ടായി. ആ സമയത്താണ് കോവിഡ് വരുന്നതും വർക്ക് ഫ്രം ഹോം തുടങ്ങുന്നതും. എനിക്ക് മോഡലിം​ഗും ആക്ടിം​ഗും ഒരുപാട് ഇഷ്ടമാണ്.

Aparna Premraj

പ്രൊഫഷണൽ ലൈഫിനൊപ്പം എന്റെ പാഷനേയും മുന്നോട്ട് കൊണ്ടുപോകാൻ ഒരു അവസരം എനിക്ക് ലഭിച്ചു. അങ്ങനെ ഒരിക്കൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ചാനലിൽ ആങ്കറായിട്ട് അവസരം ലഭിച്ചു. ആ സമയത്ത് ഞാൻ മാത്രായിരുന്നു ആങ്കറായിട്ട് ഉണ്ടായിരുന്നത്. എന്റെ പ്രൊഫഷണൽ ജോലി നൈറ്റ് ഷിഫ്റ്റിൽ ആയിരുന്നു. അതു കഴിഞ്ഞിട്ട് പകൽ സമയത്ത് ആങ്കറിം​ഗിനും പോകുന്നതിനാൽ ഉറക്കം ഒരുപാട് നഷ്ടപ്പെടാൻ തുടങ്ങി. അത് ആരോ​ഗ്യത്തെയും ബാധിക്കാൻ തുടങ്ങി.

ഞാൻ ആ ചാനലിൽ എത്തിയതിനു ശേഷമാണ് അത്യവശ്യം നല്ല സബ്സ്ക്രൈബേഴ്സ് വരാൻ തുടങ്ങിയത്. ഇത്രയും വളർച്ച ഉണ്ടായതിനാൽ ഇനി എന്റെ ആവശ്യമില്ല എന്ന് തോന്നിയതിനാൽ ആവാം എനിക്ക് ഒരുപാട് മോശം അനുഭവങ്ങൾ അവിടുന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ഉറക്കം പോലും നഷ്ടപ്പെടുത്തിയാണ് ആ സ്ഥാപനത്തിൽ ജോലി ചെയ്തത്. എന്നാൽ നീ ഒന്നുമല്ല, നീ ഇല്ലെങ്കിൽ ഇവിടെ ഒരു പ്രശ്നവുമില്ല എന്ന് വരെ കേൾക്കേണ്ടി വന്നിട്ടുണ്ട്."

ഇതിലൊന്നും അപർണ തളരാൻ തയ്യാറായിരുന്നു. ഇതിലും വലിയ പ്രശ്നങ്ങളിലും ശക്തയായി നിന്നയാളാണ് അപർണ. അതുവരെ ഉണ്ടായ ആങ്കറിം​ഗിലൂടെ ആളുകൾ അപർണയെ തിരിച്ചറിയുന്നുണ്ടായിരുന്നു. അങ്ങനെയാണ് അപർണ സ്വന്തമായി ചാനൽ തുടങ്ങുന്നത്. അതിലൂടെ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ സാധിച്ചു.

Aparna Premraj

"ജിവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബോഡി ഷെയ്മിം​ഗ്. എനിക്ക് നേരെ ഏറ്റവും പ്രയോ​ഗിച്ചത് ബോഡി ഷെയ്മിം​ഗാണ്. ഒരു വർഷം മുന്നേ വരെ അത്രക്കും വണ്ണം ഇല്ലാതിരുന്ന ആളായിരുന്നു ഞാൻ. അന്ന് മെലിഞ്ഞിരിക്കുന്നതിനെ കുറിച്ചായിരുന്നു ആളുകൾ സംസാരിച്ചു കൊണ്ടിരുന്നു. വണ്ണം ഉണ്ടായിരുന്നെങ്കിലും കൂറച്ചു കൂടി ഭം​ഗി ഉണ്ടായേനെ എന്നായിരുന്നു സ്ഥിരമായി കേട്ടു കൊണ്ടിരുന്നത്.

എന്നാൽ വണ്ണം വെച്ചപ്പോൾ പെട്ടെന്ന് വണ്ണം കുറക്കാനായിരുന്നു ആളുകൾ പറഞ്ഞത്. അതായത് ഇപ്പോൾ പൈസ വന്നല്ലോ അതിനാൽ ഭക്ഷണം കഴിച്ച് വണ്ണം വെച്ചു എന്നായിരുന്നു ആളുകളുടെ ധാരണ. നമ്മൾ ഏത് രൂപത്തിൽ ഇരുന്നാലും ചുറ്റുമുള്ള മനുഷ്യർക്ക് എന്നും പ്രശ്നമാണ്. വണ്ണം ഉള്ളത് കൊണ്ട് ശരീരം പ്രശ്നമാണെന്ന് ‍ഞാൻ കരുതുന്നില്ല. ആളുകളുടെ ടോക്സിക് ബോഡി ഷെയ്മിം​ഗാണ് എല്ലാത്തിനും കാരണം." അപർണ പറയുന്നു.

More from Filmibeat

Read more about: youtube
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X